താൾ:GaXXXIV5 1.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 Job, V. ഇയ്യോബ് ൫. അ.

<lg n="8"> ഞാനോ ദേവനെ തേടി,
എൻ കാൎയ്യത്തെ ദൈവമുമ്പിൽ വെക്കയായിരുന്നു സത്യം.</lg>

<lg n="9"> ആരാഞ്ഞുകൂടാത വങ്ക്രിയകളും
എണ്ണമില്ലാതോളം അത്ഭുതങ്ങളും ചെയ്യുന്നവൻ;</lg>

<lg n="10"> ഭൂമിമുഖത്തിന്മേൽ മഴ കൊടുത്തു,
പുലങ്ങളിന്മേൽ വെള്ളം അയക്കുന്നവൻ;</lg>

<lg n="11"> താണവരെ ഉയരത്തിൽ ആക്കുവാനും
ഖേദിക്കുന്നവർ രക്ഷയോട് എത്തി ഏറുവാനും,</lg>

<lg n="12"> കൌശലക്കാരുടെ വിചാരങ്ങളെ പൊട്ടിച്ചു,
അവരുടെ കൈകളേ ഉപായത്തെ നടത്താതാക്കുന്നവൻ;</lg>

<lg n="13"> ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിപെടുന്നവൻ,
എന്നിട്ടു വക്രന്മാരുടെ അഭിപ്രായം തത്രപ്പെട്ടു പോകുന്നു.</lg>

<lg n="14"> അവർ പകലിലും ഇരുളോടു മുട്ടുന്നു,
രാത്രികണക്കേ ഉച്ചെക്കു തപ്പിപ്പോകും.</lg>

<lg n="15"> അവനോ വാളിൽനിന്നും അവരുടെ വായിൽനിന്നും
ദരിദ്രനെ ബലവാന്റെ കൈയിൽ നിന്നും രക്ഷിക്കുന്നു.</lg>

<lg n="16"> നീചനു പ്രത്യാശ ഉണ്ടായിട്ട്
അക്രമം വായി പൊത്തി നില്ക്കയും ചെയ്യുന്നു.</lg>

<lg n="17"> ഇതാ ദൈവം ശാസിക്കുന്ന മൎത്യൻ ധന്യൻ!
സൎവ്വശക്തന്റെ ശിക്ഷയെ നിരസിക്കൊല്ല!</lg>

<lg n="18"> കാരണം അവൻ മുറിക്കുന്നു, കെട്ടുകയും ചെയ്യും,
തല്ലുന്നു, തൃക്കൈ ചികിത്സിക്കയും ചെയ്യുന്നു.</lg>

<lg n="19"> ആറു ഞെരിക്കങ്ങളിൽ അവൻ നിന്നെ ഉദ്ധരിക്കും,
ഏഴിൽ തിന്മ നിന്നെ തൊടുകയും ഇല്ല.</lg>

<lg n="20">ക്ഷാമത്തിങ്കൽ നിന്റെ മരണത്തിൽനിന്നും
പടയിൽ വാളിൻ കൈക്കൽനിന്നും വിടുവിക്കുന്നു.</lg>

<lg n="21">നാവു ചമ്മട്ടിയായിവന്നാൽ നീ നിൎഭയത്തിൽ ആകും,
വിനാശം വരുന്നതിന്നു ഭയപ്പെടുകയും ഇല്ല.</lg>

<lg n="22"> വിനാശത്തിന്നും കെട്ടുപാടിന്നും നീ ചിരിക്കും,
കാട്ടുമൃഗത്തിന്നു ഭയവും ഇല്ല.</lg>

<lg n="23">നിലത്തേ കല്ലുകളോടും നിണക്കു നിയമം ഉണ്ടല്ലോ,
നിലത്തേ മൃഗങ്ങളും നിന്നോടു സഖ്യപ്പെട്ടവ.</lg>

<lg n="24"> അന്നു നിന്റെ കൂടാരം സമാധാനം എന്നു നീ അറിയും,
നിന്റെ കുടിയെ സന്ദൎശിക്കുമ്പോൾ ഒന്നും പിഴെക്കുന്നില്ല.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/18&oldid=189412" എന്ന താളിൽനിന്ന് ശേഖരിച്ചത്