താൾ:GaXXXIV5 1.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ദ്ര. അ. job, V. 7

<lg n="14"> പേടിയും നടുക്കവും എനിക്ക് അകപ്പെട്ടു,
എൻ എല്ലുകളെ മിക്കതും ഞെട്ടിച്ചു.</lg>

<lg n="15"> ഉടനേ ഒർ ആത്മാവ് എൻ മുഖത്തിന്നു നേരേ സഞ്ചരിച്ചു,
എൻ മാംസത്തിന്ന് കൊൾ്മയിർ കൊൾ്കേ;</lg>

<lg n="16"> അതും നിന്നിരുന്നു, രൂപത്തെ ഞാൻ അറിയാതെ
എൻ കണ്ണുകൾക്കു നേരേ ഒരു ബിംബം ഉണ്ടു,
കുശുകുശുക്കും ഒച്ചയെ ഞാൻ കേട്ടിതു:</lg>

<lg n="17"> ദൈവത്തിലും മൎത്യനു നീതി ഏറുമോ?
തന്നെ ഉണ്ടാക്കിയവനിലും പുരുഷനു ശുദ്ധി അധികമോ?</lg>

<lg n="18"> കണ്ടാലും സ്വദാസരിൽ അവൻ വിശ്വസിക്കുന്നില്ല,
തന്റെ ദൂതരിൽ തെറ്റ് ആരോപിക്കുന്നു.</lg>

<lg n="19"> മണ്മനകളിൽ കുടിയേറി,
പൊടിമേൽ അടിസ്ഥാനമിട്ടു,
(ദൂതർ) പാറ്റയിലും എളുപ്പമായി ഞെക്കിക്കളയുന്നവർ പിന്നെയോ?</lg>

<lg n="20"> ഉഷസ്സു മുതൽ സന്ധ്യയോളം അവർ നുറുങ്ങി പോകും,
ആരും കുറിക്കൊള്ളാതെ എന്നേക്കും കെടും.</lg>

<lg n="21"> അവരുടെ മേന്മ കൂടേ നീങ്ങി പോകയില്ലയോ?
ജ്ഞാനത്തോട് എത്താതെ അവർ മരിക്കേ ഉള്ളു.</lg>

<lg n="5, 1 ">എന്നിട്ടും വിളിക്ക! നിണക്കുത്തരം അരുളുന്നവർ ഉണ്ടോ?
വിശുദ്ധരിൽ ഏവനെ നോക്കി നീ തിരിയും?</lg>

<lg n="2"> അല്ല, മൂഢനെ വ്യസനം കൊല്ലും,
അജ്ഞനെ എരിവു മരിപ്പിക്കും.</lg>

<lg n="3"> മൂഡൻ വേർ പിടിക്കുന്നപ്രകാരം കണ്ട ഉടനേ
അവന്റെ കുടിയെ ഞാൻ ശപിച്ചു.</lg>

<lg n="4"> അവന്റെ മക്കൾ രക്ഷയോട് അകന്നു,
ഉദ്ധരിക്കുന്നവൻ ഇല്ലാതെ നഗരവാതുക്കൽ ഞെരിഞ്ഞു പോയി.</lg>

<lg n="5">അവന്റെ കൊയ്ത്തിനെ വിശപ്പുള്ളവൻ തിന്നു,
മുൾവേലിയിൽനിന്നും അപഹരിച്ചു,
ദാഹമുള്ളവൻ അവരുടെ മുതലിനെ കപ്പിക്കളുഞ്ഞു.</lg>

<lg n="6"> കാരണം പൂഴിയിൽനിന്നല്ല കുഴക്കു ഉദിക്കുന്നു,
നിലത്തിൽനിന്നല്ല കിണ്ടം മുളെക്കുന്നതു.</lg>

<lg n="7"> മനുഷ്യനാകട്ടേ കിണ്ടത്തിന്നായി ജനിക്കുന്നതു
ജ്വാലാകണങ്ങൾ പൊക്കത്തിൽ പാറുവാൻ എന്ന പോലേ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/17&oldid=189410" എന്ന താളിൽനിന്ന് ശേഖരിച്ചത്