താൾ:GaXXXIV5 1.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൬. അ. Job, VI. 9

<lg n="25"> നിന്റെ സന്തതി പെരുകുന്നു,
നിന്റെ തളിരുകൾ നിലത്തിലേ പുല്ലു പോലേ എന്നു നീ അറിയും.</lg>

<lg n="26"> കറ്റ തത്സമയത്ത് എടുത്തു പോകുംപോലേ
നല്ല മൂപ്പിൽ നീ കുഴിയകം പൂകും.</lg>

<lg n="27"> കണ്ടാലും ഇവ ഞങ്ങൾ ആരാഞ്ഞിട്ടുണ്ടു, ഇങ്ങനേ ആകുന്നു;
അതു കേട്ടു നീ ഗ്രഹിച്ചു കൊള്ളേണമേ!</lg>

൬. അദ്ധ്യായം.

ഇയ്യോബ് ദുഃഖത്തിന്നു ആശ്വാസം കാണാതെ, (൮) പിന്നേയും മരണം
ആഗ്രഹിച്ച ശേഷം, (൧൪) സ്നേഹിതരെ അവിശ്വസ്തർ എന്നു ശാസിച്ചു, (൨൧)
ലജ്ജിപ്പിച്ചു, (൨൮) മമത അപേക്ഷിച്ച പിന്നേ, (൭, ൧) മനുഷ്യസങ്കടത്തെ വ
ൎണ്ണിച്ചു പ്രാൎത്ഥിച്ചു, (൧൧) മരണത്തെയും (൧൭) ക്ഷമയെയും തേടിയതു.

ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2">എന്റെ വ്യസനം സൂക്ഷ്മത്തിൽ തുക്കി,
എൻ അരിഷ്ടം ഒക്കത്തക്ക തുലാത്തിൽ ആക്കിയാൽ കൊള്ളാം.</lg>

<lg n="3">കടല്മണലിലും അതിന്നു ഇപ്പോൾ ഘനം ഏറുന്നു,
അതുകൊണ്ടു എൻ വാക്കുകൾ വിക്കിപ്പോയി.</lg>

<lg n="4"> കാരണം സൎവ്വശക്തന്റെ അമ്പുകൾ എന്നിൽ (ഉണ്ടു),
അവറ്റിൻ ഊഷ്മാവിനെ എൻ ആത്മാവ് കുടിക്കുന്നു,
ദൈവത്തിൻ ത്രാസങ്ങൾ എന്നെ വളഞ്ഞു വന്നു.</lg>

<lg n="5">കാട്ടുകഴുത ഇളമ്പുല്ലിന്മേൽ തന്നേ വാവിടുന്നുവോ?
കാള തന്റെ പയിരിന്മേൽ മുക്കറയിടുന്നുവോ?</lg>

<lg n="6"> രസമില്ലാത്തത് ഉപ്പു കൂടാതെ തിന്നപ്പെടുമോ?
മുട്ടവെള്ളയിൽ രുചി ഉണ്ടോ?</lg>

<lg n="7"> എൻ മനസ്സ് അതു തൊടുവാൻ വെറുക്കുന്നു,
എനിക്കു ഇവ ആഹാരത്തിൽ ഓക്കാനം പോലേ.</lg>

<lg n="8"> എൻ അപേക്ഷ സാധിച്ചാൽ കൊള്ളാം!
എൻ ആശയെ ദൈവം നല്കിയാലും!</lg>

<lg n="9"> എന്നെ ഞെരിപ്പാൻ ദൈവം പ്രസാദിച്ചാലും!
എന്നെ തുണ്ടിപ്പാൻ തൃക്കൈ ഇറക്കിയാലും!</lg>

<lg n="10">ആയത് എനിക്കു ഇനി ആശ്വാസമാകും;
ആദരിയാത്ത യാതനയിൽ ഞാൻ തത്തിപ്പോകുമായിരുന്നു,
വിശുദ്ധന്റെ ചൊല്ലുകളെ ഞാൻ (ഒരു നാളും) ഉപേക്ഷിച്ചില്ലല്ലോ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/19&oldid=189414" എന്ന താളിൽനിന്ന് ശേഖരിച്ചത്