താൾ:GaXXXIV5 1.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 Psalms, LI. സങ്കീൎത്തനങ്ങൾ ൫൧.

<lg n="3"> ദൈവമേ, നിന്റേ ദയെക്കു തക്കവണ്ണം എന്നോടു കൃപ ചെയ്തു
നിൻ കനിവുകളിൻ പെരുമപ്രകാരം എന്റേ ദ്രോഹങ്ങളെ മാച്ചുകളക!</lg>

<lg n="4"> എന്റേ അകൃത്യം പോവാൻ എന്നെ തീരേ അലക്കി,
പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിച്ചാലും!</lg>

<lg n="5"> ഞാനല്ലോ എൻ ദ്രോഹങ്ങളെ അറിയുന്നു,
എൻ പാപം നിത്യം എന്റേ മുമ്പിൽ ആകുന്നു.</lg>

<lg n="6"> നിന്നോടു മാത്രമേ ഞാൻ പിഴെച്ചു
തൃക്കണ്ണുകളിൽ തിന്മയായതു ചെയ്തു;
അതോ നീ ചൊല്ലുന്നതിൽ നീതിമാനും
നീ ന്യായം വിധിക്കുന്നതിൽ നിൎമ്മലനും ആകേണ്ടതിന്നു തന്നേ.</lg>

<lg n="7"> ഇതാ ഞാൻ അകൃത്യത്തിൽ പിറന്നു,
അമ്മ പാപത്തിൽ എന്നെ ഗൎഭം ധരിച്ചു.</lg>

<lg n="8"> കണ്ടാലും നീ ആന്തരങ്ങളിൽ സത്യം ആഗ്രഹിക്കുന്നു;
ഗൂഢത്തിൽ എന്നെ ജ്ഞാനവും ഗ്രഹിപ്പിക്ക!</lg>

<lg n="9"> ഞാൻ ശുദ്ധനാവാൻ തൃത്താവുകൊണ്ട് എന്നെ പാപമില്ലാതാക്കുക,
ഹിമത്തെക്കാളും വെളുപ്പാൻ എന്നെ അലക്കുക!</lg>

<lg n="10"> ആനന്ദസന്തോഷങ്ങളെ എന്റെ കേൾ്പിക്ക,
നീ ചതെച്ച അസ്ഥികൾ മകിഴുക!</lg>

<lg n="11"> എൻ പാപങ്ങളിൽനിന്നു തിരുമുഖത്തെ മറെച്ചു
എന്റെ അകൃത്യങ്ങളെ ഒക്കയും മാച്ചുകളയേണമേ!</lg>

<lg n="12"> ദൈവമേ, എനിക്കു ശുദ്ധഹൃദയം സൃഷ്ടിക്ക,
ഉറപ്പുള്ള ആത്മാവിനെ എന്റേ ഉള്ളിൽ പുതുക്കുക!</lg>

<lg n="13"> തിരുമുഖത്തുനിന്ന് എന്നെ കളയാതേയും
നിന്റേ വിശുദ്ധാത്മാവെ എന്നിൽനിന്ന് എടുക്കാതേയും,</lg>

<lg n="14"> നിന്റേ രക്ഷയുടേ ആനന്ദത്തെ എനിക്കു മടക്കി
മനഃപൂൎവ്വമുള്ള ആത്മാവുകൊണ്ട് എന്നെ താങ്ങേണമേ!</lg>

<lg n="15"> ഞാൻ ദ്രോഹികളെ നിന്റേ വഴികളെ പഠിപ്പിക്കും,
പാപികൾ നിങ്കലേക്കു തിരിഞ്ഞു ചെല്ലും.</lg>

<lg n="16"> ദൈവമേ, എന്റേ രക്ഷയുടേ ദൈവമേ, രക്തങ്ങളിൽനിന്ന് എന്നെ ഉദ്ധ
എന്നാൽ എന്റേ നാവു നിന്റേ നീതിയെ ഘോഷിക്കും. (രിക്ക!</lg>

<lg n="17"> കൎത്താവേ, എന്റേ അധരങ്ങളെ തുറക്കുക,
എന്നാൽ ഈ വായി നിന്റേ സ്തുതിയെ കഥിക്കും.</lg>

<lg n="18"> ബലിയല്ലോ നീ ഇഛ്ശിക്കുന്നില്ല, അല്ലായ്കിൽ ഞാൻ തരാം,
ഹോമമല്ല നിണക്ക് രുചിക്കുന്നു;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/148&oldid=189667" എന്ന താളിൽനിന്ന് ശേഖരിച്ചത്