താൾ:GaXXXIV5 1.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൫൧. Psalms, LI. 137

<lg n="14"> ദൈവത്തിന്നു ബലിയായി സ്തോത്രത്തെ കഴിച്ചുകൊണ്ടു
മഹോന്നതന്നു നിന്റേ നേൎച്ചകളെ ഒപ്പിക്ക;</lg>

<lg n="15"> എന്നിട്ടു ഞെരുക്കനാളിൽ എന്നെ വിളിക്ക,
ഞാനും നിന്നെ ഉദ്ധരിക്കും, നി എന്നെ മഹതപ്പെടുത്തുകയും ചെയ്യും.</lg>

<lg n="16"> പിന്നേ ദുഷ്ടനോടു ദൈവം പറയുന്നിതു:
നീ ശാസനയെ വെറുത്തും
എന്റേ വചനങ്ങളെ നിന്റേ പിന്നാലേ കളഞ്ഞും കൊണ്ടിരിക്കേ,</lg>

<lg n="17"> എന്റേ ചട്ടങ്ങളെ വൎണ്ണിപ്പാനും
എൻ നിയമത്തെ വായിൽ എടുപ്പാനും നിണക്ക് എന്തു?</lg>

<lg n="18"> നീ കള്ളനെ കണ്ടാൽ അവനോടു രസിക്കയും
വ്യഭിചാരികളോടു പങ്കാളി ആകയും,</lg>

<lg n="19"> നിന്റേ വായെ തിന്മയിലേക്ക് അയക്കയും,
നിന്റേ നാവു ചതി മെടകയും,</lg>

<lg n="20"> നീ ഇരുന്നു സഹോദരനെ കൊള്ളേ ചൊല്കയും
നിന്റേ അമ്മയുടേ മകനിൽ ഏഷണി വെക്കയും:</lg>

<lg n="21"> ഇവ നീ ചെയ്തിട്ടും ഞാൻ മിണ്ടാതേ ഇരുന്നു.
ഞാൻ കേവലം നിന്നെ പോലേ എന്നു നീ ഊഹിച്ചു ;
ഞാനോ നിന്നെ ശിക്ഷിച്ചു നിന്റേ കണ്ണുകൾ്ക്കു നേരെ അതിനെ നിരത്തും.</lg>

<lg n="22">അല്ലയോ ദൈവത്തെ മറക്കുന്നവരേ,
ഞാൻ നിങ്ങളെ ഉദ്ധരിപ്പവൻ എന്നിയേ കീറാതേ ഇരിപ്പാൻ
ഇതിനെ കൂട്ടാക്കുവിൻ!</lg>

<lg n="23"> സ്തോത്രം ആകുന്ന ബലിയെ കഴിക്കുന്നവൻ എന്നെ മഹതപപ്പെടുത്തും, [യ്യും.
വഴിയെ യഥാസ്ഥാനമാക്കുന്നവനു ഞാൻ ദേവരക്ഷയെ കാണിക്കയും ചെ</lg>

൫൧. സങ്കീൎത്തനം.
(൫൧- ൭൧ ദാവിദിന്റേ ദേവകീൎത്തനകൾ).

(൩) പാപസങ്കടത്തെ അറിഞ്ഞിട്ടു (൯) ക്ഷമയും ആത്മവരങ്ങളും അപേ
ക്ഷിച്ചും (൧൫) സ്തോത്രബലികളെ നേൎന്നും കൊണ്ടതു.

സംഗീതപ്രമാണിക്കു, ദാവിദിന്റേ കീൎത്തന;

അവൻ ബത്ത് ശേബയടുക്കേ പ്രവേശിച്ചതിന്നു പ്രവാചകനായ
നാഥാൻ അവങ്കലേക്കു പ്രവേശിച്ചപ്പോഴെക്കു. (൩ ൨ ആമതിനു മുമ്പേ)

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/147&oldid=189665" എന്ന താളിൽനിന്ന് ശേഖരിച്ചത്