താൾ:GaXXXIV5 1.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൫൨. Psalms, LII. 139

<lg n="19"> ദേവബലികർ ആകുന്നതു ഉടഞ്ഞ ആത്മാവു,
ഉടഞ്ഞു ചതഞ്ഞുള്ള ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.</lg>

<lg n="20"> തിരുപ്രസാദത്താൽ ചിയോനു നന്മ ചെയ്തു
യരുശലേമിന്റേ മതിലുകളെ കെട്ടേണമേ!</lg>

<lg n="21"> അപ്പോൾ നീതിബലികളെയും സൎവ്വാംഗഹോമങ്ങളെയും നീ ഇഛ്ശിക്കും,
അപ്പോർ കാളകൾ നിന്റേ ബലിപീഠത്തിൽ കരേറും.</lg>

൫൨. സങ്കീൎത്തനം

(൩) സമ്പന്നൻ അതിക്രമത്തിൽ പ്രശംസിച്ചാലും (൪) ദുഷ്ടതയാൽ (൬) അ
വനു നാശവും (൮) നീതിമാന്മാൎക്കു ജയസന്തോഷവും (൧൦) ദാവിദിനു കരുണാനി
ശ്ചയവും വരികേ ഉള്ളൂ.

സംഗീതപ്രമാണിക്കു, ഉപദേശപ്പാട്ടു;

ഏദോമ്യനായ ദോവെഗ് വന്നു ദാവിദ് അഹിമേലക്കിന്റേ
വീടകം പുക്കു എന്ന് ശൌലോടു ബോധിപ്പിച്ചപ്പോഴെക്കു.

<lg n="3"> വീരാ, നീ ഭോഷത്തിങ്കൽ പ്രശംസിക്കുന്നത് എന്തു?
ദേവദയ എല്ലാനാളുമുള്ളതു (താനും).</lg>

<lg n="4"> അല്ലയോ ചതി ചെയ്വോനേ, നിന്റേ നാവു
തെളിക്കടഞ്ഞ ക്ഷൌരക്കത്തിപോലേ കിണ്ടങ്ങളെ നിനെക്കുന്നു;</lg>

<lg n="5"> നന്മയിൽ ഏറ തിന്മയും
നീതി പറയുന്നതിൽ ഏറ്റം വഞ്ചനയും നീ സ്നേഹിക്കുന്നു. (സേല)</lg>

<lg n="6"> ചതിനാവേ, നീ സംഹാരവാക്കുകളെ ഒക്കയും സ്നേഹിക്കകൊണ്ടു,</lg>

<lg n="7"> ദേവനും നിന്നെ എന്നും പൊരിച്ചു കനൽപോലേ നീക്കി,
കൂടാരത്തിൽനിന്ന് ഇഴെച്ചു
ജീവിക്കുന്നവരുടേ ദേശത്തിങ്കന്നു നിന്നെ വേരറുക്കും.</lg>

<lg n="8"> അതു നീതിമാന്മാർ കണ്ടു ഭയപ്പെട്ടു
അവന്മേൽ ചിരിക്കും:</lg>

<lg n="9"> അതാ, ദൈവത്തെ തന്റേ ശരണമാക്കാതേ
തന്റേ ബഹുസമ്പത്തിൽ ആശ്രയിച്ചു
വികൃതികൊണ്ടു ശക്തനായ പുരുഷൻ എന്നത്രേ.</lg>

<lg n="10"> ഞാനോ പച്ച ഒലിവമരംപോലേ ദേവഭവനത്തിൽ ഇരിക്കും,
ദേവദയയിങ്കൽ സദാകാലവും ആശ്രയിക്കുന്നു.</lg>

<lg n="11"> നീ അതിനെ ചെയ്തതുകൊണ്ടു ഞാൻ എന്നേക്കും നിന്നെ വാഴ്ത്തും,
നിന്റേ നാമം നല്ലതാകയാൽ
അതിനെ നിന്റേ ഭക്തരുടേ മുമ്പാകേ കാത്തിരിക്കയും ചെയ്യും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/149&oldid=189669" എന്ന താളിൽനിന്ന് ശേഖരിച്ചത്