താൾ:GaXXXIV5 1.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 Psalms, L. സങ്കീൎത്തനങ്ങൾ ൫൦.

൫൦. സങ്കീൎത്തനം.

ദൈവം സീനായ്മേൽ എന്ന പോലേ വിളങ്ങി (൭) ബലികൎമ്മങ്ങൾ അല്ല
(൧൪) കൃതജ്ഞത തനിക്കു വേണം എന്നു കാട്ടി (൧൬) രണ്ടാം പലകയെ ലംഘി
ക്കുന്ന വ്യാജക്കാരെ ശാസിക്കുന്നതു.

ആസാഫിന്റേ കീൎത്തന. (൧ നാൾ. ൨൫, ൧ )

<lg n="1"> യഹോവ എന്ന ദൈവമായ ദേവൻ ഉരിയാടി
സൂൎയ്യോദയം മുതൽ അസ്തമയംവരേ ഭൂമിയെ വിളിക്കുന്നു.</lg>

<lg n="2"> ശോഭയുടേ പൂൎത്തിയായ ചിയോനിൽനിന്നു
യഹോവ വിളങ്ങുന്നു (൫ മോ. ൩൩, ൨).</lg>

<lg n="3"> നമ്മുടേ ദൈവം വരിക, അവൻ മിണ്ടായ്കയരുതേ!
അവന്റേ മുമ്പാകേ അഗ്നി തിന്നും
ചുറ്റി കൊടുങ്കാറ്റടിക്കും.</lg>

<lg n="4"> തന്റേ ജനത്തിന്നു വിസ്തരിപ്പാനായി
അവൻ മീതിൽ വാനങ്ങളെയും ഭൂമിയെയും വിളിക്കുന്നു:</lg>

<lg n="5"> ബലിമേൽ എൻ നിയമത്തിൽ കൂടിയ
എന്റേ ഭക്തരെ എനിക്കു ചേൎപ്പിൻ!</lg>

<lg n="6">എന്നാറേ ദൈവം താൻ വിധിക്കും എന്നു
വാനങ്ങൾ അവന്റേ നീതിയെ കഥിച്ചു.</lg>

<lg n="7"> അല്ലയോ, എൻ ജനമേ, കേൾ്ക്ക! ഞാൻ ചൊല്ലട്ടേ,
ഇസ്രയേൽ, നിന്നെ പ്രബോധിപ്പിക്കട്ടേ,
ഞാനേ ദൈവം, നിൻ ദൈവം തന്നെ.</lg>

<lg n="8"> നിന്റേ ബലികളെ ചൊല്ലി നിന്നെ ശാസിക്കയില്ല,
നിന്റേ ഹോമങ്ങളും നിത്യം എന്റേ മുമ്പിൽ ആകുന്നു.</lg>

<lg n="9"> നിന്റേ വീട്ടിൽനിന്നു കാളയും
നിൻ തൊഴുത്തുകളിൽനിന്നു കോലാടുകളെയും ഞാൻ എടുക്കയില്ല.</lg>

<lg n="10"> കാട്ടിലേ ജന്തുക്കൾ ഒക്കയും
മലകളിൽ ആയിരമായി നടക്കുന്ന മൃഗങ്ങളും എനിക്കല്ലോ ഉള്ളവ;</lg>

<lg n="11"> കുന്നുകളിലേ പക്ഷി എല്ലാം അറിയും,
നിലത്തിന്മേൽ ഇളകുന്നതും എനിക്കു ബോധിച്ചു;</lg>

<lg n="12"> എനിക്കു വിശന്നാൽ നിന്നോടു പറകയില്ല,
ഊഴിയും അതിന്റേ നിറവും എനിക്കല്ലോ ഉള്ളതു.</lg>

<lg n="13"> ഞാൻ കൂറ്റകാളകളുടേ മാംസം തിന്നുകയോ?
കോലാടുകളെ ചോര കുടിക്കയോ?-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/146&oldid=189664" എന്ന താളിൽനിന്ന് ശേഖരിച്ചത്