താൾ:GaXXXIV5 1.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൪൯. Psalms, XLIX. 135

<lg n="6"> തങ്ങളുടേ സമ്പത്തിൽ ആശ്രയിച്ചും
ധനസമൃദ്ധിയിങ്കൽ പ്രശംസിച്ചും കൊണ്ടു</lg>

<lg n="7"> എന്നെ അടിക്കീഴാക്കുന്നവരുടേ അകൃത്യം
എന്നെ ചുററിക്കൊള്ളുന്ന ദിവസത്തിൽ ഞാൻ ഭയപ്പെടുവാൻ എന്തു?</lg>

<lg n="8"> സഹോദരനെ ആരും വീണ്ടെടുക്കയില്ല
തനിക്കു മതിയായ പ്രായശ്ചിത്തവില ദൈവത്തിനു കൊടുക്കയും ഇല്ല;</lg>

<lg n="9"> ഇനി കുഴിയെ കാണാതേ എന്നും ജീവിക്കേണ്ടത്തിന്നു,</lg>

<lg n="10"> അവരുടേ ദേഹികളെ വീളും ദ്രവ്യം വിലയേറിയതു,
അവൻ എന്നേക്കും ഒഴിഞ്ഞു നില്ക്കയും വേണം.</lg>

<lg n="11"> ജ്ഞാനികൾ മരിച്ചും മൂഢനും പൊട്ടനും ഒന്നിച്ചു കെട്ടും പോയി
തങ്ങളുടേ സമ്പത്തു മറ്റവൎക്കു വിടുന്നതിനെ അവൻ കാണും.</lg>

<lg n="12"> ഇവരുടേ ആന്തരം ആയതു: തങ്ങളുടേ വീടുകൾ എന്നേക്കും
പാൎപ്പിടങ്ങൾ തലമുറകളോളവും ഇരിക്കും എന്നത്രേ;
ദേശങ്ങൾതോറും തങ്ങളുടേ നാമങ്ങളെ വിളിക്കുന്നു.</lg>

<lg n="13"> എങ്കിലും മനുഷ്യൻ മാനത്തിൽ പാൎക്കയില്ല,
മൃഗങ്ങളോടു സദൃശമായി ഒടുങ്ങി പോകുന്നു.</lg>

<lg n="14"> ഇങ്ങനേ നിശ്ചിന്തയുള്ളവരുടേ വഴി,
അവരുടേ ശേഷക്കാരും അവരുടേ ഉരിയാട്ടം രുചിക്കുന്നു. (സേല)</lg>

<lg n="15"> ആടു പോലേ അവർ പാതാളത്തിൽ തള്ളപ്പെടും, മരണം അവരെ മേയ്ക്കും;
ഉഷസ്സിങ്കൽ നേരുള്ളവർ അവരുടേ മേൽ അധികരിക്കും,
അവരുടേ ചന്തത്തെ പാതാളം മുടിക്കേ ഉള്ളു, വാസം ശേഷിക്കയും ഇല്ല.</lg>

<lg n="16"> എന്നാൽ ദൈവം എന്നെ കൈക്കൊള്ളുന്നതാൽ
എന്റേ ദേഹിയെ പാതാളത്തിൻ കൈക്കൽനിന്നു വീണ്ടെടുക്കും. (സേല)</lg>

<lg n="17"> ഒരാൾക്കു ധനം വൎദ്ധിച്ചു
അവന്റേ ഭവനത്തിൽ തേജസ്സു പെരുകുമ്പോൾ ഭയപ്പെടൊല്ല;</lg>

<lg n="18">കാരണം അതെല്ലാം അവൻ മരിക്കയിൽ കൂട്ടിക്കൊള്ളുകയും
അവന്റേ തേജസ്സ് പിൻചേൎന്നിറങ്ങുകയും ഇല്ല.</lg>

<lg n="19"> ഈ ജീവനിൽ അവൻ തൻ ദേഹിയെ അനുഗ്രഹിച്ചാലും
നിണക്കു തന്നേ നീ നന്മ ചെയ്കകൊണ്ടു (ലോകം) നിന്നെ വാഴ്ത്തിയാലും,</lg>

<lg n="20"> സ്വപിതാക്കന്മാരുടേ തലമുറയോടു ചേൎന്നു പോകും,
വെളിച്ചത്തെ അവൻ എന്നും കാണ്കയും ഇല്ല.</lg>

<lg n="21"> ബോധം ഇല്ലാതേ മാനത്തിൽ ഉള്ള മനുഷ്യൻ
മൃഗങ്ങളോടു സദൃശമായി ഒടുങ്ങി പോകുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/145&oldid=189662" എന്ന താളിൽനിന്ന് ശേഖരിച്ചത്