താൾ:GaXXXIV5 1.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൮. Psalms, XXXVIII. 121

<lg n="34"> വിടാതേ യഹോവയെ കാത്തു അവന്റേ വഴിയെ സൂക്ഷിക്ക!
ദേശത്തെ അടക്കുവാൻ അവൻ നിന്നെ ഉയൎത്തും,
ദുഷ്ടർ ഛേദിക്കപ്പെടുന്നതു നീ കാണും.</lg>

<lg n="35"> ശഠൻ വേർ കിഴിഞ്ഞു ഇല തഴെച്ച മരം പോലേ
പ്രൌഢനായി കയൎക്കുന്നതു ഞാൻ കണ്ടു;</lg>

<lg n="36"> പിന്നേ കടക്കുമ്പോൾ ഇതാ അവൻ ഇല്ലാതേ ആയി,
അവനെ അന്വേഷിച്ചിട്ടും കാണായതും ഇല്ല.</lg>

<lg n="37"> സമാധാനക്കാരന് ഒരു ഭാവി (സന്തതി) ഉള്ളത് എന്നു
തികഞ്ഞവനെ സൂക്ഷിച്ചു നേരുള്ളവന്റെ കണ്ടു കൊൾ്ക;</lg>

<lg n="38"> ദ്രോഹികൾ ഒരു പോലേ മുടിഞ്ഞു പോകുന്നു,
ദുഷ്ടരുടേ ഭാവി (സന്തതി) ഛേദിക്കപ്പെടുന്നു.</lg>

<lg n="39"> ഹാനികാലത്ത് അവൎക്കു ശരണമാകുന്ന
യഹോവയിൽനിന്നു നീതിമാന്മാൎക്കു രക്ഷ ഉണ്ടു;</lg>

<lg n="40"> യഹോവ അവരെ തുണെച്ചു വിടുവിക്കുന്നു,
തന്നിൽ ആശ്രയിക്കുന്നതു കൊണ്ട്
അവരെ ദുഷ്ടരിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.</lg>

൩൮. സങ്കീൎത്തനം.

ഭക്തിമാൻ (൩) മഹാരോഗത്തെയും (൧൦) വൈരിദ്വേഷത്തെയും ഓൎപ്പിച്ചു
(൧൪) ശിക്ഷാഫലം എത്തിയതുകൊണ്ടു (൧൯) പാപമോചനാദിയെ അപേക്ഷി
ക്കുന്നു.

ദാവിദിന്റേ കീൎത്തന. ഓൎപ്പിപ്പാൻ വേണ്ടി.

<lg n="2"> യഹോവേ, നിന്റേ ചിനത്തിൽ എന്നെ ശാസിക്കയും
നിന്റേ ഊഷ്മാവിൽ ശിക്ഷിക്കയും അരുതേ (൬, ൨)!</lg>

<lg n="3"> എങ്ങനേ എന്നാൽ നിന്റേ അമ്പുകൾ എന്നിൽ നട്ടു
തൃക്കയ്യും എന്മേൽ തറെഞ്ഞിരിക്കുന്നു.</lg>

<lg n="4"> നിന്റേ ൟറൽ നിമിത്തം എന്റേ മാംസത്തിൽ ആരോഗ്യം ഒട്ടും ഇല്ല,
എന്റേ പാപം ഹേതുവായി ഈ എല്ലുകളിൽ സമാധാനം ഇല്ല.</lg>

<lg n="5"> എന്റേ അകൃത്യങ്ങളല്ലോ എൻ തലമേൽ കടന്നു
കനത്ത ചുമടു പോലേ എനിക്കു വഹിക്കുരുതാതേ ആയി പോയി.</lg>

<lg n="6"> എൻ മൂഢത നിമിത്തം
എന്റേ പുണ്ണുകൾ പുഴുത്തു നാറുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/131&oldid=189632" എന്ന താളിൽനിന്ന് ശേഖരിച്ചത്