താൾ:GaXXXIV5 1.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 Psalms, XXXVII. സങ്കീൎത്തനങ്ങൾ ൩൭.

<lg n="19"> അനൎത്ഥകാലത്തിൽ അവർ നാണിച്ചു പോകാതേ
ക്ഷാമദിവസങ്ങളിലും തൃപ്തരാകും.</lg>

<lg n="20"> ദുഷ്ടന്മാർ നശിക്കും സത്യം,
യഹോവാശത്രുക്കൾ പുല്പുറങ്ങളുടേ ശോഭ പോലേ ഒടുങ്ങും,
പുകയായി ഒടുങ്ങും.</lg>

<lg n="21"> ധൂൎത്തൻ കടം വാങ്ങുന്നു, വീട്ടുവാറാകയും ഇല്ല,
നീതിമാനോ കരുണ കാട്ടി സമ്മാനിക്കുന്നു;</lg>

<lg n="22"> കാരണം അവൻ അനുഗ്രഹിക്കുന്നവർ ദേശത്തെ അടക്കും,
അവൻ ശപിക്കുന്നവർ ഛേദിക്കപ്പെടും.</lg>

<lg n="23"> പുരുഷന്റേ നടകൾ്ക്കു യഹോവയാൽ ഉറപ്പു വരുന്നു,
അവന്റേ വഴിയിൽ പ്രസാദം തോന്നിയാൽ തന്നേ;</lg>

<lg n="24"> വീണാലും യഹോവ അവന്റേ കൈ താങ്ങുക കൊണ്ടു
കവിണ്ണു പോകയില്ല.</lg>

<lg n="25">ബാലനായിരുന്നും മൂപ്പു വന്നിട്ടും
ഞാൻ നീതിമാൻ ഉപേക്ഷിതനായതും
അവന്റേ സന്തതി ആഹാരത്തിന്നു തിരയുന്നതും കണ്ടിട്ടുമില്ല;</lg>

<lg n="26"> ദിനമ്പ്രതി അവൻ കരുണ കാട്ടി വായിപ്പ കൊടുക്കുന്നു,
അവന്റേ സന്തതി അനുഗ്രഹം പൂണ്ടിരിക്കും.</lg>

<lg n="27"> മാറി ദോഷം വിട്ടു ഗുണം ചെയ്ക,
എന്നാൽ എന്നും മേവും;</lg>

<lg n="28"> യഹോവയല്ലോ ന്യായപ്രിയനായി തന്റേ ഭക്തരെ കൈവിടുകയില്ല,
എന്നും അവർ കാക്കപ്പെട്ടും;
ദുഷ്ടരുടേ സന്തതി ഛേദിക്കപ്പെടുന്നു.</lg>

<lg n="29"> നീതിമാന്മാർ ദേശത്തെ അടക്കി
എപ്പോഴും അതിൽ മേവും.</lg>

<lg n="30">യഥാജ്ഞാനമുള്ള ധ്യാനം നീതിമാന്റേ വായ്ക്കുണ്ടു,
അവന്റേ നാവു ന്യായവും ഉരെക്കുന്നു;</lg>

<lg n="31"> സ്വദൈവത്തിന്റെ ധൎമ്മോപദേശം അവന്റേ ഹൃദയത്തിൽ ആകുന്നു,
അവന്റേ കാലടികൾ ചാഞ്ചാടുകയില്ല.</lg>

<lg n="32">ലാക്കായി നീതിമാനെ നോക്കി
ദുഷ്ടൻ കൊല്ലുവാൻ അന്വേഷിക്കുന്നു;</lg>

<lg n="33"> യഹോവ അവനെ ആ കയ്യിൽ വിട്ടുകയില്ല,
അവനോടു (വല്ലവർ) വ്യവഹരിക്കുമ്പോൾ ദോഷം ആരോപിക്കയും ഇല്ല.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/130&oldid=189630" എന്ന താളിൽനിന്ന് ശേഖരിച്ചത്