താൾ:GaXXXIV5 1.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൭. Psalms, XXXVII. 119

<lg n="3"> ആശ്രയം യഹോവയിലിട്ടു നന്മ ചെയ്ക.
ദേശത്തിൽ മേവി വിശ്വാസ്യത കോലുക!</lg>

<lg n="4"> യഹോവയിൽ രസിച്ചും കൊൾ്ക,
അവനും നിണക്കു ഹൃദയചോദ്യങ്ങളെ തരും.</lg>

<lg n="5"> ഈ നിന്റേ വഴിയെ യഹോവാമേൽ ഉരുട്ടി അവനിൽ തേറുക,
എന്നാൽ താൻ (അതിനെ) ചെയ്യും;</lg>

<lg n="6">വെളിച്ചം പോലേ നിന്റേ നീതിയെയും
ഉച്ചപോലേ നിൻ ന്യായത്തെയും പുറപ്പെടുവിക്കും.</lg>

<lg n="7"> ഉരിയാടാതെ യഹോവെക്കു നിന്നുകൊണ്ടു അവനെ ആശിച്ചു പാൎക്ക!
ഉപായങ്ങളെ നടത്തിച്ചു
തന്റേ വഴിയെ സാധിപ്പിക്കുന്ന ആളിൽ ഇളിഞ്ഞു പോകൊല്ലാ!</lg>

<lg n="8"> ഊഷ്മാവെ കൈവിട്ടു കോപത്തെ ഒഴിക്ക,
നീയും കൂടേ തിന്മ ചെയ്യുംവണ്ണം ചൊടിച്ചു പോകൊല്ലാ!</lg>

<lg n="9"> തിന്മ ചെയ്യുന്നവരല്ലോ ഛേദിക്കപ്പെടും,
യഹോവയെ കാത്തിരിക്കുന്നവർ ദേശത്തെ അടക്കും.</lg>

<lg n="10"> ഒട്ടു നേരമേ കഴിഞ്ഞാൽ ദുഷ്ടനില്ല,
അവന്റേ സ്ഥലത്തിന്മേൽ നീ സൂക്ഷിച്ചു നോക്കിയാൽ അവനെ കാണാ;</lg>

<lg n="11">സാധുക്കളോ ദേശത്തെ അടക്കി
സമാധാനപെരിപ്പത്തിൽ രസിച്ചു കൊള്ളും.</lg>

<lg n="12"> കശ്മലൻ നീതിമാന്ന് എതിരേ ഉപായം വിചാരിച്ചു
അവനെ കൊണ്ടു പല്ലു കടിക്കുന്നു;</lg>

<lg n="13"> കൎത്താവ് അവന്റേ നാൾ വരുന്നതു കാണ്കയാൽ
അവങ്കൽ ചിരിക്കുന്നു.</lg>

<lg n="14"> ഖഡ്ഗത്തെ ദുഷ്ടർ ഊരി വില്ലിനെ കുലെച്ചതു
ദീനനെയും ദരിദ്രനെയും വീഴ്ത്തുവാനും
വഴി നേരുള്ളവരെ അറുപ്പാനും തന്നേ:</lg>

<lg n="15"> അവരുടേ വാൾ തങ്ങളുടേ ഹൃദയത്തിൽ ചെല്ലും,
വില്ലുകൾ ഒടിഞ്ഞും പോകും.</lg>

<lg n="16"> ചുരുക്കം നീതിമാന്നുള്ളതു,
അനേകം ദുഷ്ടരുടേ കോപ്പിനെക്കാളും നന്നു;</lg>

<lg n="17"> ദുഷ്ടരുടേ ഭുജങ്ങളല്ലോ ഒടിക്കപ്പെടും,
നീതിമാന്മാരെ യഹോവ താങ്ങുന്നു.</lg>

<lg n="18"> തികവുള്ളവരുടേ നാളുകളെ യഹോവ അറിയുന്നു,
അവരുടേ അവകാശം എന്നും നില്ക്കും;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/129&oldid=189628" എന്ന താളിൽനിന്ന് ശേഖരിച്ചത്