താൾ:GaXXXIV5 1.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 Psalms, XXXVIII. സങ്കീൎത്തനങ്ങൾ ൩൮.

<lg n="7"> ഞാൻ വലഞ്ഞു ഏറ്റവും കുനിഞ്ഞു
ദിനമ്പ്രതി കറുത്തും നടക്കുന്നു.</lg>

<lg n="8"> എന്റേ അരകളിൽ വറൾ്ച മുഴുത്തു
മാംസത്തിൽ ആരോഗ്യം ഇല്ലാതേയുമായി.</lg>

<lg n="9"> ഞാൻ സ്തംഭിച്ചും അത്യന്തം ചതഞ്ഞും പോയി
ഹൃദയത്തിലേ ആരവാരംകൊണ്ട് അലറുന്നു.</lg>

<lg n="10"> കൎത്താവേ, എന്റേ ആഗ്രഹം ഒക്കയും നിന്റേ മുമ്പിൽ ആകുന്നു,
എൻ ഞരക്കം നിങ്കൽനിന്നു മറഞ്ഞതും അല്ല.</lg>

<lg n="11">എന്റേ നെഞ്ഞ് ഇടിക്കുന്നു, ഊക്ക് എന്നെ വിട്ടു,
കണ്ണുകളുടേ പ്രകാശം കൂടേ എന്നോടില്ല.</lg>

<lg n="12"> എന്റേ സ്നേഹിതരും തോഴന്മാരും എന്റേ ബാധയോടു നീങ്ങി നില്ക്കുന്നു,
എനിക്കടുത്തവരും അകലേ നില്ക്കുന്നു.</lg>

<lg n="13"> എമ്പ്രാണനെ അന്വേഷിക്കുന്നവരോ കണി വെക്കുന്നു,
എന്റേ അനൎത്ഥത്തെ തിരയുന്നവർ കിണ്ടങ്ങൾ പറഞ്ഞു
ദിവസവും ചതികളെ ധ്യാനിക്കുന്നു.</lg>

<lg n="14"> ഞാനോ ചെവിടനെ പോലേ കേൾ്ക്കാത്തവനും
വായി തുറക്കാത്ത ഉൗമനോടു സമനും ആകുന്നു;</lg>

<lg n="15"> കേൾ്ക്കാതേയും
വായിൽ എതിൎമ്മൊഴി ഇല്ലാതേയും ഉള്ള ആളെ പോലേ ഇരിക്കുന്നു.</lg>

<lg n="16"> കാരണം, യഹോവേ, നിങ്കിൽ ഞാൻ ആശ വെച്ചു,
എൻ ദൈവമായ കൎത്താവേ, നീയേ ഉത്തരം തരും;</lg>

<lg n="17"> എന്റെ കാൽ കുലുങ്ങിയപ്പോൾ എങ്കൽ വമ്പിച്ചു പോയവർ
ഇനി എന്നെ ചൊല്ലി സന്തോഷിക്കരുതു എന്നു തന്നേ വെച്ചിരുന്നു.</lg>

<lg n="18"> ഞാനല്ലോ നൊണ്ടലിന്നു ഒരുങ്ങി (൩൫, ൧൫),
എന്റേ നോവു നിത്യം എന്റേ മുമ്പിൽ ആകുന്നു;</lg>

<lg n="19"> എന്റേ അകൃത്യം ഞാൻ ഏറ്റു പറയും,
എൻ പാപം കൊണ്ടു സങ്കടപ്പെടുന്നു സത്യം.</lg>

<lg n="20">എന്റേ ശത്രുക്കൾ ജീവിച്ചും ബലത്തും
എന്റേ കള്ളപ്പകയർ വൎദ്ധിച്ചും ഇരിക്കുന്നു.</lg>

<lg n="21"> നന്മെക്കു പകരം തിന്മയെ ഒപ്പിക്കുന്നവർ എന്നെ ദ്വേഷിക്കുന്നതു
ഞാൻ നല്ലതിനെ പിന്തേരുന്നതിന്നായത്രേ ആകുന്നു.</lg>

<lg n="22"> യഹോവേ, എന്നെ കൈവിടല്ലേ,
എൻ ദൈവമേ, എന്നോട് അകന്നു പോകൊല്ലാ (൨൨, ൨൦)!</lg>

<lg n="23"> എന്റേ തുണെക്കായി ഉഴറേണമേ,
എൻ രക്ഷയാകുന്ന കൎത്താവേ (൩൫, ൩)!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/132&oldid=189634" എന്ന താളിൽനിന്ന് ശേഖരിച്ചത്