താൾ:GaXXXIV5 1.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൧. Psalms, XXXI. 109

<lg n="2"> യഹോവേ, നീ എന്നെ തോണ്ടി എടുത്തിട്ടു
ശത്രുക്കളെ എങ്കൽ സന്തോഷിപ്പിക്കാത്തതുകൊണ്ടു നിന്നെ ഉയൎത്തുന്നു.</lg>

<lg n="3"> എൻ ദൈവമായ യഹോവേ, നിന്നോടു ഞാൻ കൂക്കി,
നീ എനിക്കു ചികിത്സിക്കയും ചെയ്തു.</lg>

<lg n="4"> യഹോവേ, നീ എന്റേ ദേഹിയെ പാതാളത്തിൽനിന്നു കരേറ്റി
ഗുഹയിൽ ഇറങ്ങുന്നവരിൽനിന്ന്എന്നെ ഉയിൎപ്പിച്ചു.</lg>

<lg n="5"> അവന്റേ ഭക്തന്മാരേ, യഹോവയെ കീൎത്തിപ്പിൻ,
അവന്റേ വിശുദ്ധ ശ്രുതിയെ വാഴ്ത്തുവിൻ!</lg>

<lg n="6"> കാരണം ഒരു ക്ഷണനേരമേ അവന്റേ കോപം ഉള്ളൂ,
ജീവനോ അവന്റേ പ്രസാദത്തിൽ തന്നേ.
അന്തിക്കു കരച്ചൽ (രാപാൎപ്പാൻ) വരുന്നു,
ഉഷസ്സിങ്കൽ ആൎപ്പുണ്ടു താനും.</lg>

<lg n="7"> ഞാനോ എന്റേ സ്വൈരത്തിങ്കൽ:
ഞാൻ എന്നും കുലുങ്ങുക ഇല്ല എന്നു പറഞ്ഞിരുന്നു. [യെ സമൎപ്പിച്ചിരുന്നു,</lg>

<lg n="8"> യഹോവേ, നിൻ പ്രസാദത്താൽ എൻ മലെക്കു (൨ ശമു. ൫, ൯) നീ ശക്തി
തിരുമുഖത്തെ മറെച്ച ഉടനേ ഞാൻ മെരിണ്ടു പോയി.</lg>

<lg n="9"> യഹോവേ, നിന്നോടു ഞാൻ വിളിച്ചു,
യഹോവയെ നോക്കി ഞാൻ കെഞ്ചി യാചിച്ചതു:</lg>

<lg n="10"> ഞാൻ കഴിയിൽ ഇറങ്ങുന്നതിനാൽ
എൻ രക്തത്താൽ എന്തു ലാഭം ഉള്ളു?
ധൂളി നിന്നെ വാഴ്ത്തുമോ, നിന്റേ സത്യം കഥിക്കുമോ?</lg>

<lg n="11"> യഹോവേ, കേട്ടും എന്നോടു കരുണ ചെയ്ക,
യഹോവേ, എനിക്കു തുണ ആകേണമേ!</lg>

<lg n="12"> എന്നാറേ നീ എൻ വിലാപത്തെ എനിക്കു നൃത്തമാക്കി മാറ്റി,
എന്റേ രട്ടിനെ അഴിച്ചിട്ടു സന്തോഷം കൊണ്ട് അര കെട്ടിച്ചതു,</lg>

<lg n="13"> (എന്റേ) തേജസ്സ് വായി മുട്ടാതേ കണ്ടു നിന്നെ കീൎത്തിച്ചു കൊൾ്വാൻ തന്നേ.
എന്റേ ദൈവമായ യഹോവേ, ഞാൻ എന്നും നിന്നെ വാഴ്ത്തും.</lg>

൩൧. സങ്കീൎത്തനം.

ക്ലേശത്തിൽ ദൈവത്തെ ശരണം പ്രാപിച്ചു (൧൦) ദുഃഖത്തെ വിവരിച്ചു
(൧൫) അവങ്കൽ സമൎപ്പിച്ചു. (൨൦) സഹായനിശ്ചയത്തിനായി സ്തുതിക്കുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/119&oldid=189608" എന്ന താളിൽനിന്ന് ശേഖരിച്ചത്