താൾ:GaXXXIV3.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു. ൪. അ ൨൯൫

<lg n="">മല്ല ശീതൊഷ്ണവാനാകയാൽ നിന്നെ എൻ വായിൽ നി</lg><lg n="൧൭">ന്നു ഉമിണ്ണുകളവാൻ ഇരിക്കുന്നു- ഞാൻ ധനവാൻ ത
ന്നെ- സമ്പന്നനായി- ഒന്നിന്നും മുട്ടില്ല എന്നു ചൊല്ലി കൊ
ണ്ടു നീ ആ നിൎഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുട</lg><lg n="൧൮">നും നഗ്നനും എന്നു തിരിയായ്കയാൽ- സമ്പന്നനാവാ
ൻ തീയിൽ ചുട്ടു കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ
ലജ്ജ വിളങ്ങി വരാതവണ്ണം ധരിക്കെണ്ടും വെള്ള ഉടു
പ്പുകളും എന്നൊടു മെടിക്കയും- നീ കാണ്മാനായി കണ്ണൂക
ളിൽ ലെപം എഴുതുകയും വെണം എന്നു നിന്നൊടു മന്ത്രീ</lg><lg n="൧൯">ക്കുന്നു- ഞാൻ പ്രീയം ഭാവിക്കുന്നവരെ ഒക്കെയും ആ
ക്ഷെപിച്ചു ശിക്ഷിക്കുന്നു- ആകയാൽ എരിവുണ്ടായി മാന
സാന്തരപ്പെടുക- ഇതാ ഞാൻ വാതുക്കൽ നിന്നു മുട്ടുന്നു-</lg><lg n="൨൦"> ആരും എന്റെ ശബ്ദം കെട്ടു വാതിലെ തുറന്നാൽ അവ
ന്റെ അടുക്കെ ഞാൻ പുക്കും അവനൊടും അവൻ എ</lg><lg n="൨൧">ന്നൊടും കൂടെ അത്താഴം കഴിക്കും- ജയിക്കുന്നവന്നു ഞാൻ
എന്നൊടു കൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ
നല്കും- ഞാനും ജയിച്ചു എൻ പിതാവിനൊടു കൂടി അവ
ന്റെ സിംഹാസനത്തിൽ ഇരുന്നു കൊണ്ടപ്രകാരം ത</lg><lg n="൨൨">ന്നെ- ആത്മാവ് സഭകളൊടു പറയുന്നത് എന്തെന്നു ചെ
വിയുള്ളവൻ കെൾ്ക്കുക-</lg>


൪. അദ്ധ്യായം

സിംഹാസനസ്ഥനായ ദൈവത്തെ (൪)സഭയിലും സൃഷ്ടി
യിലും സാരാംശമായവർ ചുറ്റി സ്തുതിച്ചു നില്ക്കുന്നതി
നെ ദൎശിച്ചതു-

<lg n="൧">അനന്തരം ഞാൻ കണ്ടതു- ഇതാ സ്വൎഗ്ഗത്തിൽ ഒരു വാതി
ൽ തുറന്നിട്ടു ആദിയിൽ കാഹളം പൊലെ എന്നൊടു പറ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/299&oldid=196284" എന്ന താളിൽനിന്ന് ശേഖരിച്ചത്