താൾ:GaXXXIV3.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തിമൊത്ഥ്യൻ ൩.അ. ൧൯൯

<lg n="">സാരം തള്ളി അതിന്റെ വെഷം ധരിക്കുന്നവരായും ഇരി</lg><lg n="൬">ക്കും– ഇവരെ വിട്ടൊഴിയുക — ഭവനങ്ങളിൽ നുണു കട
ക്കയും പാപങ്ങളെ ചുമന്നു നാനാമൊഹങ്ങളാൽ നടത്ത
പ്പെട്ടു എപ്പൊഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിൻ പരിജ്ഞാ</lg><lg n="൭">നത്തിൽ വരുവാൻ കഴിയാത്ത – ചപല സ്ത്രീകളെ അടി
മയാക്കുകയും ചെയ്യുന്നവർ ഇപ്രകാരമുള്ളവരിൽ ആ</lg><lg n="൮">കുന്നു — യന്നാവും യമ്പ്രാവും മൊശയൊട് എതിൎത്തു
നിന്നപ്രകാരം തന്നെ ഇവരും സത്യത്തൊട് മറുത്തു നില്ക്കു
ന്നു ബുദ്ധിനഷ്ടരും വിശ്വാസത്തെ തൊട്ടു കൊള്ളാകാത്ത</lg><lg n="൯">വരുമത്രെ — അവർ അധികം മുഴുത്തു വരികയില്ല മെല്പ
റഞ്ഞവരുടെ ബുദ്ധികെടു എല്ലാവൎക്കും വെളിപ്പെട്ടതു
പൊലെ ഇവരുടയതും ആകും –</lg>

<lg n="൧൦">നീയൊ എന്റെ ഉപദെശവും നടപ്പും അഭിപ്രായം</lg><lg n="൧൧"> വിശ്വാസം ദീൎഘക്ഷമ സ്നെഹം ക്ഷാന്തിയും –അന്ത്യൊക്യ
ഇക്കൊന്യ ലുസ്ത്രാദികളിലുള്ള ഉപദ്രവകഷ്ടാനുഭവങ്ങ
ളും പിഞ്ചെൎന്നു വന്നിരിക്കുന്നു – ഒരൊവിധെന സഹിച്ച സക
ല ഹിംസകളിൽ നിന്നും കൎത്താവ് എന്നെ ഉദ്ധരിച്ചു പൊൽ —</lg><lg n="൧൨"> – എന്നാൽ ക്രിസ്തയെശുവിൽ ഭക്തിയൊടെ ജീവിപ്പാൻ</lg><lg n="൧൩"> മനസ്സുള്ളവൎക്ക എല്ലാം ഹിംസയും വരും — ദുൎജ്ജനങ്ങളും
മായാവികളും ഭ്രമിച്ചും ഭ്രമിപ്പിച്ചും കൊണ്ടു അധികം ദൊ</lg><lg n="൧൪">ഷത്തിലെക്ക് മാത്രം മുതിരും — നീയൊ ഇന്നവരൊടു
പഠിച്ചു എന്നു വിചാരിച്ചും ബാല്യം മുതൽ വിശുദ്ധ എഴുത്തു
കളെ അറിക കൊണ്ടും പഠിച്ചു ബൊധിച്ചതിൽ നിലനി</lg><lg n="൧൫">ല്ക്ക — ആയവ ക്രിസ്തയെശുവിലെ വിശ്വാസത്താൽ നി</lg><lg n="൧൬">ന്നെ രക്ഷെക്കു ജ്ഞാനി ആക്കുവാൻ മതിയാകുന്ന സകല
വെദവാക്യം ദെവശ്വാസീയം ഉപദെശത്തിന്നും പ്രാമാണ്യ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/203&oldid=196408" എന്ന താളിൽനിന്ന് ശേഖരിച്ചത്