താൾ:GaXXXIV3.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൦ ൧ തിമൊത്ഥ്യൻ ൫ അ.

ധമനാകുന്നു –

<lg n="൯">എക ഭൎത്താവെ പരിഗ്രഹിച്ചിരുന്നു അറുപതു വയസ്സി</lg><lg n="൧൦">ന്നു താഴെയല്ലാത്ത വിധവ — മക്കളെ വളൎത്തുക അതിഥിക
ളെ സല‌്ക്കരിക്ക പരിശുദ്ധന്മാരുടെ കാൽ കഴുകുക സങ്കടപ്പെ
ടുന്നവൎക്ക മുട്ടു തീൎക്കുക സൎവ്വ സൽക്രിയയും പിന്തുടരുക എ
ന്നിപ്രകാരം നല്ല പ്രവൃത്തികളെ കൊണ്ടു ശ്രുതിപ്പെട്ടവ
ളായാൽ തെരിഞ്ഞെടുക്കപ്പെടട്ടെ – ഇളയ വിധവമാ െ</lg><lg n="൧൧">ര ഒഴിക്ക – അവർ ക്രിസ്തനു നെരെ പുളെച്ചു മദിച്ചു എങ്കിൽ</lg><lg n="൧൨"> വിവാഹം ചെയ്വാൻ ഇഛ്ശിക്കും — എന്നാൽ ആദ്യ സത്യത്തി
ന്റെ ഭംഗം എന്നൊരു ന്യായവിധിക്ക ഹെതുവായി വരുന്നു--</lg><lg n="൧൩">– അത്രയുമല്ല പ്രവൃത്തിയിൽ മടിഞ്ഞു ഭവനം തൊറും സഞ്ചാ
രം ശീലിക്കും മടി വല്ലാതെ ജല്പനവും പരകാൎയ്യാന്വെ</lg><lg n="൧൪">ഷണവും അരുതാത്ത വാക്കും സംഭവിക്കും – ആകയാൽ
ഇളയവർ വിവാഹം ചെയ്ക പുത്ര സമ്പത്തുണ്ടാക്ക – ഭവനം
രക്ഷിക്ക – വിരൊധിക്ക അപവാദത്തിന്നു അവസരം ഒ</lg><lg n="൧൫">ന്നും കൊടുക്കാതെ ഇരിക്ക എന്ന എന്റെ ഇഷ്ടം –ഇപ്പൊ
ൾ തന്നെ ചിലർ സാത്താന്റെ വഴിയായ്തിരിഞ്ഞു പൊയല്ലൊ</lg><lg n="൧൬"> – വിശ്വാസിക്കൊ വിശ്വാസിനിക്കൊ വിധവമാർ ഉണ്ടെ
ങ്കിൽ അവർ തന്നെ ഇവരുടെ ബുദ്ധിമുട്ടു തീൎക്കട്ടെ സഭ
യൊ ഉള്ളവണ്ണം വിധവമാരായവൎക്ക് അപ്രകാരം തീൎക്കെണ്ട
തിന്നു ആ ഭാരം എല്ക്കരുതെ –</lg>

<lg n="൧൭">നന്നായി വാഴുന്ന മൂപ്പന്മാരെ പ്രത്യെകം വചനത്തിലും
ഉപദെശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ ഇരട്ടിമാ</lg><lg n="൧൮">നത്തിന്നു പാത്രമായി എണ്ണുക — (൫മൊ. ൨൫,൪) മെതിക്കുന്ന
കാളയുടെ വായി കെട്ടരുത് എന്നു വെദവാക്കുണ്ടല്ലൊ വെല
ക്കാരൻ തന്റെ കൂലിക്ക യൊഗ്യൻ ആകുന്നു പൊൽ (ലൂ.൧൦,൭)</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/194&oldid=196419" എന്ന താളിൽനിന്ന് ശേഖരിച്ചത്