താൾ:GaXXXIV3.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦ ൧ തെസ്സലനീക്യർ ൩ അ.

<lg n="൧൨">ദൈവത്തിന്നു യൊഗ്യമായ്നടപ്പാൻ തക്കവണ്ണം — ഞങ്ങൾ
നിങ്ങളിൽ ഒരൊരുത്തനെ അഛ്ശൻ മക്കളെ എന്ന പൊ
ലെ പ്രബധിപ്പിച്ചും സാന്ത്വനം ചെയ്തും ആണയിട്ടും ചൊല്ലി</lg><lg n="൧൩">യപ്രകാരം എല്ലാം നിങ്ങൾ്ക്കറിയാമല്ലൊ — ആയ്തു നിമിത്തം
ഞങ്ങളും ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു ദൈവത്താ
ലുള്ള കെൾ്വിയുടെ വചനത്തെ നിങ്ങൾ ഞങ്ങളിൽ നിന്നു പ
രിഗ്രഹിച്ചു മനുഷ്യവാക്കായിട്ടല്ല ഉള്ള പ്രകാരം ദൈവവച
നമായിട്ടു തന്നെ കൈക്കൊൾ്കയും അതു വിശ്വസിക്കുന്ന നി</lg><lg n="൧൪">ങ്ങളിൽ വ്യാപരിക്കയും ചെയ്കയാൽ എന്നത്രെ – സഹൊ
ദരന്മാരെ യഹൂദയിൽ ക്രിസ്ത യെശുവിങ്കലുള്ള ദെവസഭ
കൾ്ക്കു നിങ്ങളല്ലൊ അനുകാരികളായി ചമഞ്ഞത് അവർ യ
ഹൂദരാൽ അനുഭവിച്ചതരങ്ങൾ എല്ലാം നിങ്ങളും സ്വജാ</lg><lg n="൧൫">തിക്കാരാൽ അനുഭവിച്ചത് കൊണ്ടു തന്നെ – ആയവർ ക
ൎത്താവായ യെശുവെയും പ്രവാചകരെയും കൊന്നു കളഞ്ഞു
ഞങ്ങളെ ഹിംസിച്ചാട്ടിയവരും ദൈവത്തിന്നു ഹിതമല്ലാത്ത
വരും മനുഷ്യൎക്ക എതിരികളും ഞങ്ങൾ ജാതികളൊട് ഇ
വർ രക്ഷ പ്രാപിപ്പാൻ ചൊല്ലുന്നതു മുടക്കുന്നവരും ആകു</lg><lg n="൧൬">ന്നു — അത് അവരുടെ പാപങ്ങൾ കെവലം പൂരിപ്പാറു ത
ന്നെ – ക്രൊധമൊ അവർ മെൽ എത്തി അവസാനത്തിന്നാ
യി വന്നിരിക്കുന്നു –</lg>

൩ അദ്ധ്യായം

അവരെ കാണ്മാൻ ആഗ്രഹവും തിമൊത്ഥ്യനെ അയ
ക്കയാൽ വന്ന ആശ്വാസവും -

<lg n="൧൭">ഞങ്ങളൊ സഹൊദരന്മാരെ ഒരു നാഴിക നെരത്തൊളം ഹൃ
ദയം കൊണ്ടല്ല മുഖം കൊണ്ടെ നിങ്ങളൊടു പിരിഞ്ഞു മക്ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/174&oldid=196446" എന്ന താളിൽനിന്ന് ശേഖരിച്ചത്