താൾ:GaXXXIV2.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨)

വാദിക്കാതെ സകല ജാതികളെയും തങ്ങൾക്ക ഇഷ്ട വ
ഴികളിൽ നടപ്പാൻ സമ്മതിച്ചു ഒരു ജാതിയെ മാത്രം
തെരിഞ്ഞെടുക്കുകയും ചെയ്തു. ശെമിന്റെ പ്രപൌ
ത്രനായ എബരിൽനിന്നുണ്ടാകകൊണ്ട ആ ജാതിക്ക
എബ്രായകാർ എന്നു പെർ വന്നു. എബരുടെ പ്ര
പൌത്രന്റെ പൌത്രൻ തെരഹ എന്നവനാകുന്നു. ക
ല്ദായ ദെശത്തിൽ വൎദ്ധിച്ചു വന്ന ദുൎമ്മാൎഗ്ഗത്താൽ അവ
ന്ന അനിഷ്ടം തൊന്നിയപ്പൊൾ അവൻ പടിഞ്ഞാറെ
ദിക്കിൽ പൊയി കുടിയിരിക്കണം എന്നുവെച്ച യാത്ര
പുറപ്പെട്ടു പൊയി മരിക്കയും ചെയ്തു. അവന്റെ മൂന്ന
പുത്രന്മാരിൽ ദെവസ്നെഹിതൻ എന്ന പെരും പ്രസിദ്ധി
യുമുള്ള അബ്രാം ആകുന്നു മാപ്പിള്ളമാർ ഇബ്രഹീം ന
ബി എന്ന പറയുന്നു അവനെ ദൈവം വിളിച്ചു പറഞ്ഞു
അച്ചന്റെ ഭവനത്തെയും ജന്മദെശത്തെയും ബന്ധുജ
നങ്ങളെയും നീ വിട്ട പുറപ്പെട്ടു ഞാൻ നിണക്ക കാണി
ക്കും ദെശത്തിന്ന പൊക അവിടെ ഞാൻ നിന്നെ അ
നുഗ്രഹിച്ചു വലിയ ജാതിയാക്കി നിന്റെ നാമത്തിന്ന
നിത്യകീൎത്തിയെയും സൎവ വംശങ്ങൾക്കും നിന്നാൽ മംഗ
ലത്തെയും വരുത്തും നിന്നെ അനുഗ്രഹിക്കുന്നവരെ
ഞാൻ അനുഗ്രഹിക്കും നിന്നെ ശപിക്കുന്നവരെ ഞാൻ
ശപിക്കും എന്നത കെട്ട അബ്രാം ഭാൎയ്യയായ സാരയെ
യും തന്റെ അനുജന്റെ പുത്രനായ ലൊത്തനെയും കൂ
ട്ടികൊണ്ട കനാൻ ദെശത്തിലെക്ക വരുവാൽ പുറപ്പെട്ടു
പൊയി അന്ന അവന്ന ൭൫ വയസ്സായിരുന്നു. നൊഹ
൧൫ സംവത്സരത്തിന്ന മുമ്പിൽ മരിച്ചുപൊയി ശെം പി
ന്നെയും നൂറ വൎഷത്തിലധികം ജീവിച്ചിരുന്നു.

ആ കനാൻ രാജ്യം അറബിരാജ്യത്തിന്ന വടക്ക ശീ
തൊഷ്ണഭൂമികളുടെ നടുവിൽ ഇരിക്കുന്നു. കെരളത്തിൽനി
ന്ന കപ്പൽവഴിയായി അവിടെ പൊവാൻ എകദെശം
൨൦ ദിവസം വെണ്ടിവരും ൟ കെരളത്തെക്കാളും അല്പം
വിസ്താരം ചുരുങ്ങിയതാകുന്നു. അവിടെ ലിബനൊൻ
മുതലായ മലകളിൽ ചെമ്പിരിമ്പുതുടങ്ങിയിട്ടുള്ള ലൊഹങ്ങ
ളും ദെവദാരുമുതലായ ഉത്തമ വൃക്ഷങ്ങളും വളരെ ഉണ്ടു
പാലും തെനും അധികം ഉണ്ടാകെണ്ടതിന്ന പല പുല്ലു
കളും പുഷ്പങ്ങളും ഉള്ള വനപ്രദെശങ്ങളും മുന്തിരിങ്ങ കാ
രക്ക ൟത്ത അത്തി ഒലിവിൻപഴം മുതലായ വിശിഷ്ട

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/22&oldid=177579" എന്ന താളിൽനിന്ന് ശേഖരിച്ചത്