താൾ:GaXXXIV2.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൦)

ത്രരെന്ന പെർ വിളിക്കയും ചെയ്തു. രണ്ട ജാതിക്കാര ത
മ്മിൽ കണ്ട ചെൎന്ന വന്നപ്പൊൾ ശെത്തിയരിൽ യൌവ്വ
നമുള്ളവർ പിതാക്കന്മാരുടെ വാക്കിനെ നിരസിച്ചു സൌ
ന്ദൎയ്യവും ആഭരണവും പൂണ്ട നരപുത്രികളെ ഇഷ്ടം പൊ
ലെ എടുത്തുകൊണ്ടിരുന്നു ദെവവാക്ക ക്രിയകളും മറന്നു
പൊയി, ലൊകം കാമം അക്രമം കുല മറ്റും മഹാ പാപ
ങ്ങൾ കൊണ്ട നിറഞ്ഞ, ജനക്കൂട്ടം വൎദ്ധിച്ച അളവിൽ ദു
ഷ്ടതയും വൎദ്ധിച്ചു വന്നു.

അപ്പൊൾ യഹൊവാ അറിയിച്ച അരുളിചെയ്തത ഇ
ങ്ങിനെ മാംസസ്വഭാവമായിരിക്കുന്ന മനുഷ്യരൊട എ
ന്റെ ആത്മാവ എപ്പൊഴും വിവാദിക്കുമാറില്ല അവൎക്കായി
കൊണ്ട ഇനിയും നൂറ്റിരുപത സംവത്സരം വരെയും താ
മസിക്കുന്നു. എന്നാറെ അക്കാലത്തുള്ള മനുഷ്യൎക്ക വെദ
വും നീതിശാസ്ത്രവും എഴുതിയിട്ടില്ലായ്കകൊണ്ട യഹൊവാ
തന്റെ ആത്മാവകൊണ്ട അവൎക്ക ബൊധം വരുത്തി മാം
സ ഇശ്ചയെ വിരൊധിച്ചിട്ടും കഠിന ശിക്ഷകളെ കൊ
ണ്ട ഉപദ്രവിക്കാതെ ഇരുന്നു അതിന്റെ ശെഷം ഞാൻ സൃ
ഷ്ടിച്ച മനുഷ്യരെ ഇപ്പൊൾ ഭൂമിയിൽനിന്ന നശിപ്പിക്കും
എന്നും പത്താമതനായ നൊഹ* തന്റെ വംശക്കാരിൽ
നീതിമാനും ഉത്തമനുമായി എന്നൊടഐക്യമായി നടന്നത
കൊണ്ട അവന്ന എന്റെ കൃപ ലഭിക്കണം എന്നും നിശ്ച
യിച്ചിട്ട നൊഹിനൊട പറഞ്ഞ നിലത്തുള്ള ജീവിക
ളൊക്കെയും നശിക്കെണ്ടതിന്ന ഞാൻ ഭൂമിയിന്മെൽ ജല
പെരുക്കം വരുത്തും ആയതകൊണ്ട നീയും നിന്റെ ഭാൎയ്യ
പുത്രന്മാരും പുത്ര ഭാൎയ്യമാരും ഒരു പെട്ടകത്തിലെക്ക പ്ര
വെശിക്കെണം പിന്നെയും നിന്നൊട കൂടെ ജീവനൊട ര
ക്ഷിപ്പാനായിട്ട സകല ജന്തുക്കളിൽ ആണും പെണ്ണുമാ
യി ൟരണ്ടിരണ്ട ഞാൻ പെട്ടകത്തിലെക്ക വരുത്തും നി
ങ്ങൾക്കും അവറ്റിന്നും ഭക്ഷിപ്പാൻ വെണ്ടുന്നതെല്ലാം
ശെഖരിക്കയും വെണം ഇതിന്നായിട്ട നീ ൩൦൦ മുഴം നീള
വും ൫൦ മുഴം വീതിയും ൩൦ മുഴം ഉയരവും ഉള്ള പെട്ടകം ഉ
ണ്ടാക്കി അതിൽ മൂന്ന തട്ടുകളെയും ഭാഗത്തിൽ ഒരു വാതി
ലിനെയും ഉണ്ടാക്കുകയും വെണം ഇങ്ങിനെയുള്ള ദെവ
കല്പനയെ എല്ലാവരൊടും അറിയിച്ചപ്പൊൾ ലൊകർ ഒ
ക്കെയും പരിഹസിച്ച നിന്ദിച്ച പറഞ്ഞു നൊഹ ദെവക
*നൊഹ എന്നിട്ടുള്ള ൟ മനുവിന്ന മത്സ്യ പുരാണത്തിങ്കൽ സത്യവ്രതനെന്നു പെരുണ്ട എന്നറിക.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/12&oldid=177569" എന്ന താളിൽനിന്ന് ശേഖരിച്ചത്