താൾ:GaXXXIV1.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ മത്തായി ൨൬. അ.

<lg n="൬൦">നെ കൊല്ലെണ്ടുന്നതിന കള്ള സാക്ഷിയെ അന്വെഷിച്ചു✱ എ
ന്നാൽ അവർ കണ്ടെത്തിയില്ല വളര കള്ള സാക്ഷികൾ വന്നിട്ടും
അവർ കണ്ടെത്തിയതുമില്ല എന്നാൽ ഒടുക്കം രണ്ട കള്ള സാക്ഷി</lg><lg n="൬൧">കൾ വന്ന✱ ദൈവത്തിന്റെ ദൈവാലയത്തെ തകൎത്ത കളവാ
നും അതിനെ മൂന്നു ദിവസത്തിന്നകം പണി ചെയ്വാനും എനിക്കു</lg><lg n="൬൨"> കഴിയുമെന്ന ഇവൻ പറഞ്ഞു എന്ന പറഞ്ഞു✱ അപ്പൊൾ പ്ര
ധാനാചാൎയ്യൻ ഏഴുനീറ്റ അവനൊടു പറഞ്ഞു നീ ഒന്നും ഉത്ത
രം പറയുന്നില്ലയൊ ഇവർ നിന്റെ നെരെ സാക്ഷിപ്പെടുത്തുന്ന</lg><lg n="൬൩">ത എന്ത✱ എന്നാൽ യെശു മിണ്ടാതെ ഇരുന്നു അപ്പൊൾ പ്രധാ
നാചാൎയ്യൻ അവനൊടു പറഞ്ഞു നീ ദൈവത്തിന്റെ പുത്രനായ
ക്രിസ്തുവാകുന്നുവൊ എന്ന ഞങ്ങളൊടു പറയണമെന്ന ഞാൻ ജീവ</lg><lg n="൬൪">നുള്ള ദൈവത്തെ കൊണ്ട നിന്നൊട ആണയിട്ടുന്നു✱ യെശു അ
വനൊടു പറയുന്നു നീ പറഞ്ഞുവല്ലൊ എന്നാലും ഞാൻ നിങ്ങ
ളൊടു പറയുന്നു ഇതുമുതൽ മനുഷ്യന്റെ പുത്രൻ വല്ലഭത്വത്തി
ന്റെ വലത്തു ഭാഗത്തിൽ ഇരിക്കയും ആകാശ മെഘങ്ങളിൽ വരി</lg><lg n="൬൫">കയും ചെയ്യുന്നതിനെ നിങ്ങൾ കാണും✱ അപ്പൊൾ പ്രധാനാ
ചാൎയ്യൻ അവന്റെ വസ്ത്രങ്ങളെ കീറി പറഞ്ഞു അവൻ ദൂഷണം
പറഞ്ഞു ഇനി സാക്ഷികളെക്കൊണ്ട നമുക്ക എന്ത ആവശ്യം ക
ണ്ടാലും നിങ്ങൾ ഇപ്പൊൾ അവന്റെ ദൂഷണത്തെ കെട്ടുവല്ലൊ✱</lg><lg n="൬൬"> നിങ്ങൾക്ക എന്തു തൊന്നുന്നു അവൻ മരണ ശിക്ഷയ്ക്ക ഹെതുവാ</lg><lg n="൬൭">യിരിക്കുന്നു എന്ന അവർ ഉത്തരമായിട്ട പഠഞ്ഞു✱ അപ്പൊൾ
അവർ അവന്റെ മുഖത്തിൽ തുപ്പി അവനെ കൈകൊണ്ട അടി
ക്കയും ചെയ്തു മറ്റെ ചിലരും അവനെ മുഖത്തടിച്ചു✱ ക്രിസ്തുവെ</lg><lg n="൬൮"> നിന്നെ അടിച്ചവൻ ആര എന്ന ജ്ഞാനദൃഷ്ടി കൊണ്ടു പറക എ
ന്നും പറഞ്ഞു✱</lg>

<lg n="൬൯">അപ്പൊൾ പത്രൊസ അരമനയിൽ പുറത്ത ഇരുന്നിരുന്നു വി
ശെഷിച്ച ഒരു ദാസി അവന്റെ അടുക്കൽ വന്ന നീയും ഗലീലെ
യക്കാരനായ യെശുവിനൊടു കൂട ആയിരുന്നു എന്ന പറഞ്ഞു✱</lg><lg n="൭൦"> എന്നാറെ അവൻ എല്ലാവരുടെയും മുമ്പാക നീ പറയുന്നത ഇന്ന</lg><lg n="൭൧">തെന്ന ഞാൻ അറിയുന്നില്ല എന്ന പറഞ്ഞ നിഷെധിച്ചു✱ പി
ന്നെ അവൻ പൂമുഖത്തിൽ പുറപ്പെട്ടു പൊയപ്പൊൾ മറ്റൊരു
ത്തി അവനെ കണ്ട അവിടെയുള്ളവരൊടു പറഞ്ഞു ഇവനും ന</lg><lg n="൭൨">സറായക്കാരനായ യെശുവിനൊടു കൂട ആയിരുന്നു✱ അവൻ പി
ന്നെയും ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന ഒര ആണ</lg><lg n="൭൩">യൊടെ നിഷെധിച്ചു✱ പിന്നെ കുറഞ്ഞാരു നെരം കഴിഞ്ഞതി
ന്റെ ശെഷം അരികെ നിന്നിട്ടുള്ളവർ അടുക്കൽ വന്ന പത്രൊ
സിനൊടു പറഞ്ഞു നീയും അവരിൽ ഒരുത്തനാകുന്നു സത്യം നി</lg><lg n="൭൪">ന്റെ വാക്കു നിന്നെ പ്രസിദ്ധനാക്കുന്നുവല്ലൊ✱ അപ്പൊൾ അ
വൻ ഞാൻ ആ മനുഷ്യനെ അറിയുന്നില്ല എന്ന ശപിക്കയും ആ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/82&oldid=176986" എന്ന താളിൽനിന്ന് ശേഖരിച്ചത്