താൾ:GaXXXIV1.pdf/560

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൮ എബ്രായക്കാർ ൧൧. അ.

<lg n="">വരെ തൊടാതെ ഇരിപ്പാനായിട്ട പെസഹായെയും രക്തം തളി</lg><lg n="൨൯">ക്കുന്നതിനെയും കഴിക്കയും ചെയ്തു✱ വിശ്വാസത്താൽ അവർ ചെ
ങ്കടലിൽകൂടി ഉണങ്ങിയ (ഭൂമിയിൽ കൂടി) എന്നപോലെ കട
ന്നുപൊയി ആയതിനെ എജിപ്തിക്കാർ ചെയ്വാൻ പരീക്ഷിച്ചിട്ട</lg><lg n="൩൦"> മുങ്ങിപൊകയും ചെയ്തു✱ വിശ്വാസത്താൽ യെറിഹൊവിന്റെ
മതിലുകൾ എഴു ദിവസങ്ങൾ ചുറ്റും വളയപ്പെട്ടാറെ വീണുപൊ</lg><lg n="൩൧">യി✱ വിശ്വാസത്താൽ രാഹാബ എന്ന വെശ്യസ്തീ ചാരന്മാരെ
സമാധാനത്തൊടെ കൈക്കൊണ്ടിട്ട അവിശ്വാസികളൊടു കൂട ന</lg><lg n="൩൨">ശിച്ചു പൊയില്ല✱ ഇനി ഞാൻ എന്ത പറയും ഞാൻ ഗിദെ
യൊന്റെയും ബാറാക്കിന്റെയും ശിംശോന്റെയും യെപ്തായുടെ
യും ദാവീദിന്റെയും ശമുവെലിന്റെയും ദീൎഘദശിമാരുടെയും വ
സ്തുതകളെ വിവരപ്പെടുത്തുവാൻ പൊയാൽ എനിക്ക കാലം കുറ</lg><lg n="൩൩">യുമല്ലൊ✱ ഇവർ വിശ്വാസത്താൽ രാജ്യങ്ങളെ ജയിച്ചു നീതി
യെ നടത്തി വാഗ്ദത്തങ്ങളെ പ്രാപിച്ചു സിംഹങ്ങളുടെ വായകളെ</lg><lg n="൩൪"> അടെച്ചു✱ അഗ്നിയുടെ ബലത്തെ കെടുത്തി വാളിന്റെ മൂൎഛ
യിൽനിന്ന തെറ്റി ശക്തിഹീനതയിൽനിന്ന ശക്തിപ്പെട്ടു യുദ്ധ
ത്തിൽ ശക്തിമാന്മാരായി തീൎന്നു അന്യന്മാരുടെ പടസൈന്യങ്ങളെ</lg><lg n="൩൫"> അവജയപ്പെടുത്തി✱ സ്ത്രീകൾ തങ്ങളുടെ മരിച്ചവരെ പിന്നെ
യും ഉയിൎത്തെഴുനീറ്റവരായി പരിഗ്രഹിച്ചു മറ്റു ചിലരും ത
ങ്ങൾ എറ്റവും നന്നായിട്ടുള്ളൊര ഉയിൎപ്പിനെ അനുഭവിക്കെണ്ടു</lg><lg n="൩൬">ന്നതിന്ന രക്ഷയെ സ്വീകരിക്കാതെ ദണ്ഡിക്കപ്പെട്ടു✱ മറ്റു ചില
രും മഹാ നിന്ദകളുടെയും കുരടാവുകൊണ്ടുള്ള അടികളുടെയും അ
ത്രയുമല്ല ബന്ധനങ്ങളുടെയും കാവലുകളുടെയും പരീക്ഷയെ അനു</lg><lg n="൩൭">ഭവിച്ചു✱ കല്ലെറുകൊണ്ട വാളിനാൽ അറുക്കപ്പെട്ടു പരീക്ഷിക്ക
പ്പെട്ടു വാളിനാൽ കൊല്ലപ്പെട്ടു ആട്ടിൻ തൊൽകളെയും കൊലാടു
കളിൻ തൊൽകളെയും പുതെച്ചുകൊണ്ട സഞ്ചരിച്ചു മുട്ടുള്ളവരാ</lg><lg n="൩൮">യി ഉപദ്രവപ്പെട്ടവരായി കഷ്ടപ്പെട്ടവരായിരുന്നു✱ (അവൎക്ക
ലൊകം യൊഗ്യമായിരുന്നില്ല) അവർ വനങ്ങളിലും പൎവതങ്ങളി</lg><lg n="൩൯">ലും ഗുഹകളിലും ഭൂമിയുടെ ഗഹ്വരങ്ങളിലും വലഞ്ഞു നടന്നു✱ വി
ശെഷിച്ചും ഇവരെല്ലാവരും വിശ്വാസത്താൽ ഒരു നല്ല യശസ്സി</lg><lg n="൪൦">നെ ലഭിച്ചവാഗ്ദത്തത്തെ പ്രാപിച്ചില്ല✱ എന്തു കൊണ്ടെന്നാൽ
അവർ നമ്മെ കൂടാതെ പരിപൂൎണ്ണതപ്പെടാതെ ഇരിപ്പാനായിട്ട
ദൈവം നമുക്ക വെണ്ടി എറ്റവും നന്നായിട്ടുള്ളൊരു കാൎയ്യത്തെ
മുൻവിചാരിച്ചിരിക്കുന്നു✱</lg>

൧൨ അദ്ധ്യായം

൧ ഇടവിടാതെയുള്ള വിശ്വാസത്തിന്നും ക്ഷമയ്ക്കും ശുദ്ധിക്കുമാ
യിട്ട ഒരു ബുദ്ധി ഉപദെശം.— ൨൨ പഴയതിനെക്കാളും
പുതിയ നിയമം നന്ന എന്നുള്ളത.

ആയതുകൊണ്ട നാമും സാക്ഷികളുടെ ഇത്ര വലിയ മെഘത്താൽ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/560&oldid=177464" എന്ന താളിൽനിന്ന് ശേഖരിച്ചത്