താൾ:GaXXXIV1.pdf/561

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൧൨. അ. ൨൫൯

<lg n="">ചുറ്റപ്പെട്ടിരിക്കുന്നതുകൊണ്ട നാം സകല ഭാരത്തെയും നമ്മ ന
ന്നായി ചുറ്റി ഞെരുക്കുന്ന പാപത്തെയും നീക്കി കളഞ്ഞ നമു
ക്ക മുമ്പെ വെക്കപ്പെട്ടിരിക്കുന്ന ഓട്ടത്തെ ക്ഷമയൊടും കൂടി ഓടി</lg><lg n="൨"> വിശ്വാസത്തെ ആരംഭിക്കുന്നവനായും നിവൃത്തി വരുത്തുന്നവ
നായുളള യെശുവിങ്കലേക്ക നൊക്കികൊണ്ടിരിക്കണം അവൻ ത
നിക്ക മുമ്പാക വെക്കപ്പെട്ട സന്തൊഷത്തിന്നായിട്ട ലജ്ജയെ വെ
റുത്ത കുരിശിനെ സഹിക്കയും ദൈവത്തിന്റെ സിംഹാസനത്തി</lg><lg n="൩">ന്റെ വലത്തുഭാഗത്തിൽ ഇരിക്കയും ചെയ്തു✱ എന്തെന്നാൽ നി
ങ്ങൾ നിങ്ങളുടെ മനസ്സുകളിൽ ആലസ്യപ്പെട്ട ക്ഷീണപ്പെടാതെ ഇ
രിപ്പാനായിട്ട പാപികളിൽനിന്ന ഇപ്രകാരമുള്ള ദുസ്തൎക്കങ്ങൾ ത</lg><lg n="൪">ന്റെ നെരെ ഉണ്ടായതിനെ സഹിച്ചവനെ വിചാരിപ്പിൻ✱ നി
ങ്ങൾ ഇനി രക്തത്താളം പാപത്തിന്റെ നെരെ പൊരുതിക്കൊണ്ട</lg><lg n="൫"> എതൃത്തു നിന്നിട്ടില്ല✱ വിശെഷിച്ചും പുത്രന്മാരൊട എന്നപൊലെ
നിങ്ങളൊട പറയുന്ന ഉപദെശവാക്യത്തെ നിങ്ങൾ മറന്നിരിക്കു
ന്നു എന്റെ പുത്ര കൎത്താവ ചെയ്യുന്ന ശിക്ഷയെ അല്പമായി വി
ചാരിക്കരുത നീ അവനാൽ ശാസിക്കപ്പെട്ടിരിക്കുമ്പൊൾ ആലസ്യ</lg><lg n="൬">പ്പെടുകയുമരുത✱ എന്തുകൊണ്ടെന്നാൽ കൎത്താവ താൻ സ്നെഹിക്കു
ന്നവനെ ശിക്ഷിക്കയും താൻ കൈക്കൊള്ളുന്ന പുത്രനെ ഒക്കയും</lg><lg n="൭"> അടിക്കയും ചെയ്യുന്നു✱ നിങ്ങൾ ശിക്ഷയെ സഹിച്ചാൽ ദൈവം
നിങ്ങളൊട പുത്രന്മാരൊട എന്നപൊലെ പെരുമാറുന്നു എന്തു</lg><lg n="൮"> കൊണ്ടെന്നാൽ പിതാവ ശിക്ഷിക്കാത്ത പുത്രൻ എവനുള്ളു✱ എ
ല്ലാവരും ഓഹരിക്കാരായിരിക്കുന്ന ശിക്ഷ കൂടാതെ ഇരിക്കുന്നു</lg><lg n="൯"> എങ്കിൽ നിങ്ങൾ കൌലടെയന്മാരാകുന്നു പുത്രന്മാരല്ല✱ വിശെ
ഷിച്ചും നമ്മെ ശിക്ഷിച്ചവരായി നമ്മുടെ ജഡത്തിന്റെ പിതാ
ക്കന്മാർ നമുക്കുണ്ടായിട്ടുണ്ട അവരെ നാം വണങ്ങുകയും ചെയ്തു നാം
ത്മാക്കളുടെ പിതാവിന എറ്റവും അധികം അനുസരിച്ചിരി</lg><lg n="൧൦">ക്കയും ജീവിക്കയും ചെയ്യെണ്ടായൊ✱ എന്തുകൊണ്ടെന്നാൽ അ
വർ കുറെ ദിവസങ്ങൾക്ക തങ്ങൾക്ക് ബൊധിച്ച പ്രകാരം (നമ്മെ)
ശിക്ഷിച്ചു സത്യം ഇവൻ നാം അവന്റെ ശുദ്ധിക്ക ഓഹരിക്കാരാ</lg><lg n="൧൧">കെണ്ടുന്നതിന്ന നമ്മുടെ പ്രയൊജനത്തിന്നായിട്ട അത്രെ✱ എ
ന്നാൽ ശിക്ഷ ഒക്കയും തൽക്കാലത്തെക്ക സന്തോഷമായിട്ടുളളത
ല്ല ദുഃഖമായിട്ടുള്ളതത്രെ എന്ന കാണുന്നു എങ്കിലും പിന്നത്തെ
തിൽ അതിനാൽ അഭ്യസിക്കപ്പെട്ടവൎക്ക അത നീതിയുടെ സമാ</lg><lg n="൧൨">ധാന ഫലം തരുന്നു✱ ആയതുകൊണ്ട ക്ഷീണിച്ചു പൊയ
കൈകളെയും തളൎന്നു പൊയ മുഴങ്കാലുകളെയും പിന്നെയും ഉയ</lg><lg n="൧൩">ൎത്തുവിൻ✱ മുടന്തായിരിക്കുന്നത വഴി തെറ്റിപ്പൊകാതെ
അത വിശെഷാൽ സ്വസ്ഥമാകെണ്ടുന്നതിന്ന നിങ്ങളുടെ പാദങ്ങൾ</lg><lg n="൧൪">ക്ക നെരെയുള്ള വഴികളെ ഉണ്ടാക്കുകയും ചെയ്വിൻ✱ എല്ലാവ
രൊടും സമാധാനത്തെയും ശുദ്ധിയെയും പിന്തുടൎന്നുകൊൾവിൻ</lg>


Hh2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/561&oldid=177465" എന്ന താളിൽനിന്ന് ശേഖരിച്ചത്