താൾ:GaXXXIV1.pdf/559

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൧൧. അ. ൨൫൭

<lg n="൧൪">യിക്കയും ചെയ്തു കൊണ്ട വിശ്വാസത്തോടെ മരിക്കയും ചെയ്തു✱ എ
ന്തുകൊണ്ടെന്നാൽ ഇപ്രകാരമുള്ള കാൎയ്യങ്ങളെ പറയുന്നവർ തങ്ങൾ
ഒരു നാടിനെ അന്വെഷിക്കുന്നു എന്ന പ്രസിദ്ധപ്പെടുത്തുന്നു✱</lg><lg n="൧൫"> വിശെഷിച്ചും അവർ വിട്ടുപൊന്നിട്ടുള്ള (ദെശത്ത) നിരൂപി
ച്ചിരുന്നു എന്നുവരികിൽ തിരികെ പൊകുന്നതിന്ന അവൎക്ക സമ</lg><lg n="൧൬">യമുണ്ടാകുമായിരുന്നു സത്യം✱ എന്നാൽ ഇപ്പൊൾ അവർ എ
റ്റവും നല്ലൊരു നാടിനെ ഒരു പരമദെശത്തെ തന്നെ ആഗ്രഹി
ക്കുന്നു ആയതുകൊണ്ട ദൈവം അവരുടെ ദൈവമെന്ന പറയപ്പെ
ടുവാൻ ലജ്ജപ്പെടുന്നില്ല എന്തുകൊണ്ടെന്നാൽ അവൻ അവൎക്ക ഒ</lg><lg n="൧൭">രു പട്ടണത്തെ ഒരുക്കിയിരിക്കുന്നു✱ വിശ്വാസത്താൽ അബ്ര
ഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ ഇസ്ഹാക്കിനെ ബലിയായി</lg><lg n="൧൮"> നൽകി✱ ഇസ്ഹാക്കിങ്കൽ നിന്റെ സന്തതി വിളിക്കപ്പെടും എന്ന
ആരെ കുറിച്ച കല്പിക്കപ്പെട്ടിരുന്നുവൊ തനിക്ക ആ എകജാതനായ
(പുത്രനെ) വാഗ്ദത്തങ്ങളെ പ്രാപിച്ചവൻ ബലിയായി നൽകി✱</lg><lg n="൧൯"> മരിച്ചവരിൽനിന്നും അവനെ ഉയിൎത്തെഴുനീല്പിപ്പാൻ ദൈവം
ശക്തിയുള്ളവൻ എന്ന വിചാരിച്ചു അവിടെനിന്നും അവൻ അ</lg><lg n="൨൦">വനെ ഒരു സാദൃശ്യത്തിൽ പരിഗ്രഹിച്ചു✱ വിശ്വാസത്താൽ ഇ
സ്ഹാക്ക യാക്കൊബിനെയും എശായെയും വരുവാനുള്ള കാൎയ്യങ്ങളെ</lg><lg n="൨൧"> കുറിച്ച അനുഗ്രഹിച്ചു✱ വിശ്വാസത്താൽ യാക്കൊബ താൻ മരി
ക്കുമ്പൊൾ യൊസെഫിന്റെ പുത്രന്മാരിൽ ഓരൊരുത്തനെ അ
നുഗ്രഹിച്ച തന്റെ വടിയുടെ അറ്റത്തിന്മെൽ (ചാരി) വന്ദിക്ക</lg><lg n="൨൨">യും ചെയ്തു✱ വിശ്വാസത്താൽ യൊസെഫ താൻ മരിക്കുമ്പൊൾ
ഇസ്രാഎൽ പുത്രന്മാരുടെ പുറപ്പാടിനെ കുറിച്ച ഓൎമ്മപ്പെടുത്തി</lg><lg n="൨൩"> തന്റെ അസ്ഥികളെ കുറിച്ച കല്പന കൊടുക്കയും ചെയ്തു✱ വി
ശ്വാസത്താൽ മൊശെ ജനിച്ചപ്പൊൾ അവന്റെ മാതാപിതാക്ക
ന്മാരാൽ മൂന്ന മാസം ഒളിപ്പിക്കപ്പെട്ടവനായിരുന്നു അതെന്തുകാ
ണ്ടെന്നാൽ അവൻ സൌന്ദൎയ്യമുള്ള പൈതൽ എന്ന അവർ കണ്ടു</lg><lg n="൨൪"> രാജാവിന്റെ കല്പനയെ ഭയപ്പെട്ടതുമില്ല✱ വിശ്വാസത്താൽ
മൊശെ താൻ പ്രാപ്തനായപ്പൊൾ പറഒവിന്റെ പുത്രിയുടെ പു</lg><lg n="൨൫">ത്രൻ എന്ന ചൊല്ലപ്പെടുന്നതിനെ നിരസിച്ചു✱ പാപത്തിന്റെ
അനിത്യമുള്ള അനുഭവമുണ്ടാകുന്നതിനെക്കാൾ ദൈവത്തിന്റെ ജന
ത്തൊടു കൂടി കഷ്ടം അനുഭവിക്കുന്നതിനെ തന്നെ തിരഞ്ഞെടുത്ത✱</lg><lg n="൨൬"> എജിപ്തിലുള്ള നിക്ഷെപങ്ങളെക്കാളും ക്രിസ്തുവിന്റെ നിന്ദയെ
അധികം സമ്പത്ത എന്ന നിരൂപിച്ചുകൊണ്ട ഇരുന്നു എന്തുകൊ</lg><lg n="൨൭">ണ്ടെന്നാൽ പ്രതിഫലത്തിങ്കൽ അവൻ നൊക്കിയിരുന്നു✱ വി
ശ്വാസത്താൽ അവൻ രാജാവിന്റെ ക്രൊധത്തെ ഭയപ്പെടാതെ
എജിപ്തിനെ വിട്ടു വന്നു എന്തുകൊണ്ടെന്നാൽ കാണപ്പെടാത്തവ</lg><lg n="൨൮">നെ കാണുന്നതുപൊലെ അവൻ ഉറപ്പായി നിന്നു✱ വിശ്വാസ
ത്താൽ അവൻ കടിഞ്ഞൂൽ ജനിച്ചവരെ സംഹരിക്കുന്നവൻ അ</lg>


Hh

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/559&oldid=177463" എന്ന താളിൽനിന്ന് ശേഖരിച്ചത്