താൾ:GaXXXIV1.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൬. അ. ൪൧

<lg n="൧൨">അപ്പൊൾ അവർ അവൻ അപ്പത്തിന്റെ പുളിച്ച മാവിൽനിന്ന
ല്ല പറിശന്മാരുടെയും സാദൊക്കായക്കാരുടെയും ഉപദെശത്തിൽ
നിന്നത്രെ സൂക്ഷമായിരിക്കെണമെന്ന പറഞ്ഞു എന്ന അറിഞ്ഞു✱</lg>

<lg n="൧൩">പിന്നെ, യെശു ഫിലിപ്പൊസിന്റെ കൈസറിയായുടെ അതൃ
ത്തികളിലെക്കു വന്നാറെ അവൻ തന്റെ ശിഷ്യന്മാരൊട മനുഷ്യ
ന്റെ പുത്രനായ ഞാൻ ആരാകുന്നു എന്ന മനുഷ്യർ പറയുന്നു എ</lg><lg n="൧൪">ന്ന ചൊദിച്ചു✱ എന്നാറെ അവർ പറഞ്ഞു ചിലർ നീ യൊഹ
ന്നാൻ ബപ്തിസ്ത എന്നും ചിലർ എലിയ എന്നും മറ്റു ചിലർ എ
റമിയ അല്ലെങ്കിൽദീൎഘദൎശിമാരിൽ ഒരുത്തൻ എന്നും പറയു</lg><lg n="൧൫">ന്നു)✱ അവൻ അവരൊട പറഞ്ഞു എന്നാൽ നിങ്ങൾ ഞാൻ ആ</lg><lg n="൧൬">രാകുന്നു എന്ന പറയുന്നു✱ എന്നാറെ നീ ജീവനുള്ള ദൈവത്തി
ന്റെ പുത്രൻ ക്രിസ്തുവാകുന്നു എന്ന ശിമൊൻ പത്രൊസ ഉത്തര</lg><lg n="൧൭">മായിട്ട പറഞ്ഞു✱ അപ്പൊൾ യെശു അവനൊട ഉത്തരമായിട്ട
പറഞ്ഞു യൊനായുടെ പുത്രനായ ശിമൊനെ നീ ഭാഗ്യവാനാകു
ന്നു എന്തുകൊണ്ടെന്നാൽ ജഡവും രക്തവുമല്ല സ്വൎഗ്ഗത്തിങ്കലിരിക്കു
ന്നവനായ എന്റെ പിതാവത്രെ ഇതിനെ നിനക്ക വെളിപ്പെടു</lg><lg n="൧൮">ത്തിയത✱ വിശെഷിച്ചും നീ പത്രൊസാകുന്നു എന്നും ൟ പാറ
യിന്മെൽ ഞാൻ എന്റെ പള്ളിയെ പണിയിക്കുമെന്നും ആയതി
ന്റെ നെരെ നരകത്തിന്റെ വാതലുകൾ ബലപ്പെടുകയില്ല എ</lg><lg n="൧൯">ന്നും✱ ഞാൻ സ്വൎഗ്ഗരാജ്യത്തിന്റെ താക്കൊലുകളെ നിനക്ക ത
രുമെന്നും നീ ഭൂമിയിൽ എന്തെങ്കിലും ബന്ധിക്കുമൊ അത സ്വൎഗ്ഗ
ത്തിങ്കൽ ബന്ധിക്കപ്പെട്ടതാകുമെന്നും നീ ഭൂമിയിങ്കിൽ എന്തെങ്കിലും
അഴിക്കുമൊ അത സ്വൎഗ്ഗത്തിങ്കൽ അഴിക്കപ്പെട്ടതാകുമെന്നും ഞാൻ</lg><lg n="൨൦"> നിന്നൊട പറയുന്നു✱ അപ്പൊൾ താൻ ക്രിസ്തുവായ യെശുവാകു
ന്നു എന്ന ആരൊടും പറയരുതെന്ന അവൻ തന്റെ ശിഷ്യന്മാ
രൊട കല്പിച്ചു✱</lg>

<lg n="൨൧">അന്നു മുതൽ യെശു താൻ യെറുശലമിലെക്കു പൊകയും മൂപ്പ
ന്മാരാലും പ്രധാനാചാൎയ്യന്മാരാലും ഉപാദ്ധ്യായന്മാരാലും വളര ക
ഷ്ടപ്പെടുകയും കൊല്ലപ്പെടുകയും മൂന്നാം ദിവസം തിരികെ ഉയിൎത്തെ
ഴുനീല്ക്കപ്പെടുകയും ചെയ്യെണ്ടുന്നതാകുന്നു എന്ന തന്റെ ശിഷ്യന്മാ</lg><lg n="൨൨">ൎക്ക കാണിച്ചു തുടങ്ങി✱ അപ്പൊൾ പത്രൊസ അവനെ വെറിട്ട കൂ
ട്ടിക്കൊണ്ട അവനെ ശാസിച്ചു തുടങ്ങി കൎത്താവെ അത നിങ്കൽ നി
ന്ന സൂരെ ഇരിക്കട്ടെ ഇത നിനക്ക ഭവിക്കരുത എന്നു പറഞ്ഞു✱</lg><lg n="൨൩"> എന്നാറെ അവൻ തിരിഞ്ഞിട്ട പത്രൊസിനൊട പറഞ്ഞു സാ
ത്താനെ എന്റെ പിന്നിൽ പൊക നീ എനിക്ക ഒരു വിരുദ്ധ
മാകുന്നു എന്തുകൊണ്ടെന്നാൽ നീ ദൈവത്തിന്റെ കാൎയ്യങ്ങളെ അ</lg><lg n="൨൪">ല്ല മനുഷ്യരുടെ കാൎയ്യങ്ങളെ അത്രെ വിചാരിക്കുന്നത✱ അപ്പൊൾ
യെശു തന്റെ ശിഷ്യന്മാരൊട പറഞ്ഞു ഒരുത്തന്ന എന്റെ
പിന്നാലെ വരുവാൻ മനസ്സുണ്ടെങ്കിൽ അവൻ തന്നെ താൻ വെറു</lg>


F

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/51&oldid=176955" എന്ന താളിൽനിന്ന് ശേഖരിച്ചത്