താൾ:GaXXXIV1.pdf/493

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫീലിപ്പിയർ ൩. അ. ൧൯൩

<lg n="൯">ണ്ടി എനിക്ക സകലവും നഷ്ടം വന്നിരിക്കുന്നു✱ ഞാൻ ക്രിസ്തു
വിനെ നെടെണ്ടുന്നതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എ
ന്റെ സ്വന്ത നീതിയെ അല്ല ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലമുള്ള
തായി വിശ്വാസത്താൽ ദൈവത്തിങ്കൽനിന്നുളള നീതി തന്നെ ഉ
ണ്ടായിട്ട ഞാൻ അവങ്കൽ കാണപ്പെടെണ്ടുന്നതിന്നും അവയെ ച</lg><lg n="൧൦">വറുകൾ തന്നെ എന്ന ഞാൻ വിചാരിക്കയും ചെയ്യുന്നു✱ ഞാൻ
അവനെയും അവന്റെ ഉയിൎപ്പിന്റെ ശക്തിയെയും അവന്റെ
മരണത്തിന്ന അനുരൂപനായി തീൎന്ന അവന്റെ കഷ്ടാനുഭവങ്ങളു</lg><lg n="൧൧">ടെ അന്യൊന്യതയെയും✱ ഞാൻ വല്ല പ്രകാരത്തിലും മരിച്ച
വരുടെ ഉയിൎപ്പിങ്കൽ എത്തുവാൻ ഇട വരുമൊ എന്നും ഞാൻ
അറിയെണ്ടുന്നതിന്നാകുന്നു✱</lg>

<lg n="൧൨">ഞാൻ മുമ്പെ തന്നെ പ്രാപിച്ചു കഴിഞ്ഞു എന്നെങ്കിലും മുമ്പെ
തന്നെ പൂൎണ്ണനായി എന്നെങ്കിലും അല്ല ഞാൻ യാതൊന്നിന്നു വെ
ണ്ടി ക്രിസ്തു യെശുവിനാൽ പിടിപെട്ടുവൊ ആയതിനെ പിടി</lg><lg n="൧൩"> പ്പാൻ ഇടവരുമൊ എന്നുവെച്ചത്രെ ഞാൻ പിന്തുടരുന്നത✱ സ
ഹൊദരന്മാരെ ഞാൻ പിടിച്ചിരിക്കുന്നു എന്ന എന്നെ തന്നെ വി</lg><lg n="൧൪">ചാരിക്കുന്നില്ല✱ എന്നാൽ ഞാൻ ഒന്നു ചെയ്യുന്നു പിന്നാലെയു
ള്ള കാൎയ്യങ്ങളെ മറന്നുകൊണ്ടും മുമ്പിലുള്ള കാൎയ്യങ്ങൾക്ക എത്തി
ക്കൊണ്ടും ഞാൻ ക്രിസ്തു യെശുവിങ്കൽ ദൈവത്തിൻ മെലായുള്ള
വിളിയുടെ വിരുതിന്നായിട്ട ലക്ഷ്യത്തിന്നനെരെ പിന്തുടരുന്നു✱</lg><lg n="൧൫"> അതുകൊണ്ട പൂൎണ്ണന്മാരായുള്ള നാമെല്ലാവരും ഇപ്രകാരം തന്നെ
ചിന്തിച്ചിരിക്കെണം. നിങ്ങൾ വല്ല കാൎയ്യത്തിലും മറ്റു പ്രകാരം
ചിന്തിച്ചാൽ അതിനെ ദൈവം നിങ്ങൾക്ക വെളിപ്പെടുത്തുകയും ചെ</lg><lg n="൧൬">യ്യും✱ എന്നാലും നാം എതിന്ന എത്തിയിട്ടുണ്ടൊ ആ പ്രമാണ
ത്തിൽ കൂടി തന്നെ നാം നടക്കെണം എക കാൎയ്യം തന്നെ നാം</lg><lg n="൧൭"> ചിന്തിക്കെണം✱ സഹൊദരന്മാരെ നിങ്ങൾ എന്റെ കൂടി ഒന്നി
ച്ച പിന്തുടരുന്നവരാകുവിൻ ഞങ്ങൾ നിങ്ങൾക്ക ഒരു ദൃഷ്ടാന്തമാ
യുള്ള പ്രകാരം തന്നെ അങ്ങിനെ നടക്കുന്നവരെ സൂക്ഷിച്ചു നൊ</lg><lg n="൧൮">ക്കുകയും ചെയ്വിൻ✱ (എന്തുകൊണ്ടെന്നാൽ പലരും നടക്കുന്നു
അവരെ കുറിച്ച അവർ ക്രിസ്തുവിന്റെ കുരിശിന്റെ വൈരികൾ
ആകുന്നു എന്ന ഞാൻ നിങ്ങളൊട പലപ്പൊഴും പറഞ്ഞുവല്ലൊ ഇ</lg><lg n="൧൯">പ്പൊളും കരഞ്ഞുകൊണ്ട പറയുന്നു✱ അവരുടെ അവസാനം നാ
ശമാകുന്നു അവരുടെ ദൈവം അവരുടെ വയറാകുന്നു അവരുടെ
സ്തുതി അവരുടെ ലജ്ജയിലാകുന്നു അവർ ഭൂമിക്കടുത്ത കാൎയ്യങ്ങളെ</lg><lg n="൨൦"> ചിന്തിക്കുന്നു)✱ എന്നാൽ നമ്മുടെ സംസൎഗ്ഗം സ്വൎഗ്ഗത്തിലാകു
ന്നു അവിടെ നിന്ന കൎത്താവായ യെശു ക്രിസ്തുവാകുന്ന രക്ഷിതാ</lg><lg n="൨൧">വിന്നായിട്ട നാം നൊക്കി കാത്തുകൊണ്ടുമിരിക്കുന്നു✱ അവൻ ത
ങ്കലെക്ക തന്നെ സകലത്തെയും കീഴാക്കിക്കൊൾവാൻ കഴിയുന്ന ത
ന്റെ ബലത്തിൻ പ്രകാരം നമ്മുടെ ഹീനതയുള്ള ശരീരം ത</lg>


Y2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/493&oldid=177397" എന്ന താളിൽനിന്ന് ശേഖരിച്ചത്