താൾ:GaXXXIV1.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൧൨. അ. ൧൦൩

<lg n="൧൮">ചാരിച്ചുകൊൾവിൻ✱ കഴിയുമെങ്കിൽ നിങ്ങളാൽ കഴിയുന്നടത്തൊ</lg><lg n="൧൯">ളം സകല മനുഷ്യരൊടും സമാധാനമായിരിപ്പിൻ✱ പ്രിയമുള്ളവ
രെ നിങ്ങൾ തന്നെ പ്രതിക്രിയ ചെയ്യാതെ കൊപത്തിന്ന സ്ഥലം
കൊടുപ്പിൻ എന്തുകൊണ്ടെന്നാൽ പ്രതികാരം എന്റെ ആകുന്നു
ഞാൻ പ്രതിക്രിയചെയ്യും എന്ന കൎത്താവ പറയുന്നു എന്ന എഴുതി</lg><lg n="൨൦">യിരിക്കുന്നു✱ അതുകൊണ്ട നിന്റെ ശത്രവിന്ന വിശക്കുന്നു എങ്കിൽ
അവന്ന ഭക്ഷണം കൊടുക്ക അവന്ന ദാഹിക്കുന്നു എങ്കിൽ അവന
പാനീയത്തെ കൊടുക്ക എന്തുകൊണ്ടെന്നാൽ നീ ഇപ്രകാരം ചെയ്യു</lg><lg n="൨൧">ന്നതിനാൽ അവന്റെ തലമെൽ തീകനലുകളെ കൂട്ടും✱ നീ ദൊ
ഷത്താൽ ജയിക്കപ്പെടാതെ ഗുണം കൊണ്ട ദൊഷത്തെ ജയിക്ക✱</lg>

൧൩ അദ്ധ്യായം

൧ അധികാരികളൊട വെണ്ടും വണക്കങ്ങളുടെ സംഗതി.— ൮ സ്നെ
ഹം ന്യായപ്രമാണത്തിന്റെ പൂൎത്തീകരണമാകുന്നത.— ൧൧
ബഹു ഭക്ഷണത്തിന്നും മദ്യപാനത്തിന്നും അന്ധകാര പ്രവൃ
ത്തികൾക്കും വിരൊധമായുള്ളത.

<lg n="">സകല ആത്മാവും ശ്രെഷ്ഠാധികാരങ്ങൾക്ക കീൾപ്പെട്ടിരിക്കെണം
എന്തുകൊണ്ടെന്നാൽ ദൈവത്തിങ്കൽനിന്ന അല്ലാതെ ഒരു അധി
കാരവുമില്ല ഉള്ള അധികാരങ്ങൾ ദൈവത്താൽ കല്പിക്കപ്പെട്ടവയാ</lg><lg n="൨">കുന്നു✱ ഇതുകൊണ്ട അധികാരത്തൊട മറുക്കുന്നവൻ ദൈവത്തി
ന്റെ കല്പനയൊട മറുക്കുന്നു മറുക്കുന്നവർ തങ്ങൾക്കായിട്ട തന്നെ</lg><lg n="൩"> ശിക്ഷവിധിയെ പ്രാപിക്കയും ചെയ്യും✱ എന്തെന്നാൽ അധികാ
രികൾ നല്ല പ്രവൃത്തികൾക്കല്ല ദുഷ്പ്രവൃത്തികൾക്കത്രെ ഒരു ഭയങ്ക
രമാകുന്നത അതുകൊണ്ട അധികാരത്തെ ഭയപ്പെടാതെ ഇരിപ്പാൻ
നിനക്ക മനസ്സുണ്ടൊ നല്ലതിനെ ചെയ്ക അതിങ്കൽനിന്ന നിനക്കു</lg><lg n="൪"> പുകഴ്ചയുണ്ടാകയും ചെയ്യും✱ എന്തെന്നാൽ അവൻ നിനക്ക നന്മക്കു
ദൈവത്തിന്റെ ശുശ്രൂഷക്കാരനാകുന്നു എന്നാൽ നീ ദൊഷമായു
ള്ളതിനെ ചെയ്യുന്നു എങ്കിൽ ഭയപ്പെട്ടുകൊൾക അവൻ വാളിനെ
വെറുതെ വഹിക്കുന്നില്ലല്ലൊ അവൻ ദൊഷത്തെ ചെയ്യുന്നവങ്കൽ
കൊപത്തെ നടത്തിക്കുന്നൊരു പ്രതിക്രിയക്കാരനായ ദൈവ ശു</lg><lg n="൫">ശ്രൂഷക്കാരനല്ലൊ ആകുന്നത✱ ആയതുകൊണ്ട നിങ്ങൾ കീൾപ്പെട്ടിരു
ന്നെ കഴിവു കൊപത്തെ കുറിച്ച മാത്രമല്ല മനൊബൊധത്തെ കു</lg><lg n="൬">റിച്ചു കൂട തന്നെ✱ ഇതിന്നായിട്ട നിങ്ങൾ കരം കൂടി കൊടുക്കു
ന്നുവല്ലൊ എന്തുകൊണ്ടെന്നാൽ അവർ ൟ കാൎയ്യത്തിൽ തന്നെ</lg><lg n="൭"> നിരന്തരമായി നില്ക്കുന്ന ദൈവ ശുശ്രൂഷക്കാരാക്കുന്നു✱ അതുകൊ
ണ്ട എല്ലാവൎക്കും കൊടുക്കെണ്ടുന്നതിനെ കൊടുപ്പിൻ യാതൊരുത്ത
ന്ന കരമൊ അവന്ന കരത്തെയും യാതൊരുത്തന്ന ചുങ്കമൊ
അവന്നചുങ്കത്തെയും യാതൊരുത്തുന്ന ഭയമൊ അവന്ന ഭയത്തെ
യും യാതൊരുത്തന്ന ബഹുമാനമൊ അവന്ന ബഹുമാനത്തെയും</lg>


N

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/403&oldid=177307" എന്ന താളിൽനിന്ന് ശേഖരിച്ചത്