താൾ:GaXXXIV1.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨ റൊമാക്കാർ ൧൨. അ.

<lg n="">ണമെന്ന ഞാൻ ദൈവത്തിന്റെ കരുണകളെ കൊണ്ട നിങ്ങളൊട
അപെക്ഷിക്കുന്നു ഇത നിങ്ങളുടെ ന്യായമുള്ള ശുശ്രൂഷയാകുന്നു✱</lg><lg n="൨"> നിങ്ങൾ ൟലൊകത്തൊട അനുരൂപപ്പെട്ടിരിക്കയും അരുത എ
ങ്കിലും നിങ്ങൾ നന്മയും പ്രിയവും പൂൎണ്ണതയുമുള്ള ആ ദൈവഹിതം
ഇന്നതാകുന്നു എന്ന സൂക്ഷ്മമറിയെണ്ടുന്നതിന്ന നിങ്ങളുടെ മനസ്സി</lg><lg n="൩">ന്റെ പുതുക്കം കൊണ്ടു രൂപാന്തരപ്പെട്ടിരിക്കമാത്രം ചെയ്വിൻ✱ എ
ന്തെന്നാൽ താൻ വിചാരിക്കെണ്ടുന്നതിനെക്കാൾ അധികം താൻ
വിചാരിക്കരുത എന്നും ഓരൊരുത്തന്ന വിശ്വാസത്തിന്റെ അ
ളവിനെ ദൈവം വിഭാഗിച്ചു കൊടുത്ത പ്രകാരം ബൊധത്തൊടെ
വിചാരിക്ക മാത്രമെ ചെയ്യാവു എന്നും നിങ്ങളിൽ ഓരൊരുത്ത</lg><lg n="൪">നൊടു ഞാൻ എനിക്ക നൽകപ്പെട്ട കൃപയാൽ പറയുന്നു✱ എന്തെ
ന്നാൽ എതുപ്രകാരം നമുക്ക ഒരു ശരീരത്തിൽ അനെകം അവയ
വങ്ങളുണ്ടാകയും എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലാതെ</lg><lg n="൫"> ഇരിക്കയും ചെയ്യുന്നുവൊ✱ അപ്രകാരം പലരായുള്ള നാം ക്രിസ്തു
വിങ്കൽ എകശരീരവും എല്ലാവരും തമ്മിൽ തമ്മിൽ അവയവങ്ങ</lg><lg n="൬">ളും ആകുന്നു✱ എന്നാൽ നമുക്ക നൽകപ്പെട്ട കൃപപ്രകാരം നമുക്ക
പലവിധ വരങ്ങളുണ്ടാകകൊണ്ട ദീൎഘദൎശനം എങ്കിലൊ വിശ്വാസ
ത്തിന്റെ പരിമാണപ്രകാരം നാം ദീൎഘദൎശനം പറയെണം✱</lg><lg n="൭"> ദൈവശുശ്രൂഷ എങ്കിലൊ ദൈവശുശ്രൂഷയിലും ഉപദെശിക്കുന്ന</lg><lg n="൮">വൻ എങ്കിലൊ ഉപദെശത്തത്തിലും✱ ബുദ്ധി ഉപദെശിക്കുന്നവൻ എ
ങ്കിലൊ ബുദ്ധി ഉപദെശത്തിലും സ്ഥിരമായിരിക്കെണം ദാനം ചെ
യ്യുന്നവൻ പരമാൎത്ഥതയൊടും അധികാരം ചെയ്യുന്നവൻ ജാഗ്രത
യൊടും കരുണചെയ്യുന്നവൻ സത്തൊഷത്തൊടും കൂട ചെയ്യട്ടെ✱</lg><lg n="൯"> സ്നെഹം മായം കൂടാതെ ഇരിക്കട്ടെ ദൊഷമായുള്ളതിനെ വെറുക്കു</lg><lg n="൧൦">വിൻ നന്മയായുള്ളതിനൊട ചെരുവിൻ✱ സഹൊദരസ്നെഹത്തിൽ
തമ്മിൽ തമ്മിൽ നല്ല പ്രിയമുള്ളവരായിരിപ്പിൻ ബഹുമാനിക്കുന്ന</lg><lg n="൧൧">തിൽ തമ്മിൽ തമ്മിൽ മുമ്പരായി✱ പ്രവൃത്തിയിൽ മടിയില്ലാത്ത
വരായി ആത്മാവിൽ ശുഷ്കാന്തിയുള്ളവരായി കൎത്താവിന്ന ശുശ്രൂഷ</lg><lg n="൧൨"> ചെയ്യുന്നവരായി✱ ആശാബന്ധത്തിൽ സന്തൊഷിക്കുന്നവരായി ഉ
പദ്രവത്തിൽ സഹിക്കുന്നവരായി പ്രാൎത്ഥനയിൽ സ്ഥിരപ്പെടുന്നവ</lg><lg n="൧൩">രായി✱ വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്ക സഹായിക്കുന്നവരായി</lg><lg n="൧൪"> അതിഥി സല്ക്കാരത്തിൽ താല്പര്യമുള്ളവരായിരിപ്പിൻ✱ നിങ്ങളെ പീ
ഡിപ്പിക്കുന്നവരെ അനുഗ്രഹിപ്പിൻ അനുഗ്രഹിപ്പിൻ ശപിക്കയുമ</lg><lg n="൧൫">രുത✱ സന്തൊഷിക്കുന്നവരൊടു കൂട സന്തൊഷിക്കയും കരയുന്ന</lg><lg n="൧൬">വരൊടു കൂട കരകയും ചെയ്വിൻ✱ തമ്മിൽ തമ്മിൽ എക മനസ്സാ
യിരിപ്പിൻ ശ്രെഷ്ഠ കാൎയ്യങ്ങളെ വിചാരിക്കാതെ താണ്മയുള്ളവരൊ
ട അനുകൂലമായിരിപ്പിൻ നിങ്ങളിൽ തന്നെ ബുദ്ധിമാന്മാരായിരിക്ക</lg><lg n="൧൭">രുത✱ ഒരുത്തനൊടും ദൊഷത്തിന്ന ദൊഷത്തെ പകരം ചെയ്യ
രുത സകല മനുഷ്യരുടെയും മുമ്പാക ഉത്തമ കാൎയ്യങ്ങളെ മുൻവി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/402&oldid=177306" എന്ന താളിൽനിന്ന് ശേഖരിച്ചത്