താൾ:GaXXXIV1.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪ റൊമാക്കാർ ൧൩. അ.

<lg n="൮">ചെയ്വിൻ✱ തമ്മിൽ സ്നെഹിക്കുന്നത അല്ലാതെ ഒന്നും ആരൊടും ക
ടം പെടരുത മറ്റൊരുത്തനെ സ്നെഹിക്കുന്നവനല്ലോ ന്യായപ്രമാ</lg><lg n="൯">ണത്തെ പൂൎത്തിയാക്കിയിരിക്കുന്നത✱ എന്തെന്നാൽ അത വ്യഭി
ചാരം ചെയ്യരുത കുല ചെയ്യരുത മൊഷ്ടിക്കരുത കള്ളസാക്ഷി
പറയരുത മൊഹിക്കരുത എന്നുള്ളതും മറ്റ യാതൊരു കല്പന
യും ഉണ്ടെങ്കിൽ അതും നിന്റെ അയല്ക്കാരനെ നിന്നെ പൊലെ
തന്നെ സ്നെഹിക്കെണമെന്നുള്ള വചനത്തിൽ സംക്ഷെപമായി അ</lg><lg n="൧൦">ടങ്ങിയിരിക്കുന്നു✱ സ്നെഹം അയല്ക്കാരന്ന ഒരു ദൊഷത്തെയും ചെ
യ്യുന്നില്ല അതുകൊണ്ട സ്നെഹം ന്യായപ്രമാണത്തിന്റെ പൂൎത്തീക</lg><lg n="൧൧">രണമാകുന്നു✱ വിശെഷിച്ചും ഇത നിദ്രയിൽനിന്ന ഉണരുവാൻ
ഇപ്പൊൾ കാലമായിരിക്കുന്നു എന്ന നാം സമയത്തെ അറിഞ്ഞി
രിക്കകൊണ്ട(ആകുന്നു) എന്തുകൊണ്ടെന്നാൽ ഇപ്പൊൾ നമ്മുടെ രക്ഷ</lg><lg n="൧൨"> നാം വിശ്വസിച്ച സമയത്തെക്കാൾ എറ്റവും സമീപിച്ചിരിക്കുന്നു✱
രാത്രി മിക്കവാറും കഴിഞ്ഞു പകൽ സമീപിച്ചിരിക്കുന്നു ഇതുകൊണ്ട
നാം അന്ധകാരപ്രവൃത്തികളെ ഉപെക്ഷിക്കയും പ്രകാശത്തിന്റെ</lg><lg n="൧൩"> ആയുധവൎഗ്ഗത്തെ ധരിച്ചുകൊൾകയും ചെയ്യെണം✱ പകലത്തെ പൊ
ലെ നാം നല്ല മൎയ്യാദയൊടെ നടക്കെണം വെറിയൊടും മദ്യപാന
ത്തൊടും അരുത ശയനമൊഹങ്ങളൊടും കാമവികാരങ്ങളൊടും അ</lg><lg n="൧൪">രുത മത്സരത്തൊടും അസൂയയൊടും അരുത✱ എന്നാലും കൎത്താ
വായ യെശു ക്രിസ്തുവിനെ ധരിച്ചുകൊൾവിൻ ജഡത്തിന്ന അതി
ന്റെ ഇച്ശകളെ പൂൎത്തിയാക്കുവാൻ സംഭാരത്തെ ഉണ്ടാക്കാതെയും
ഇരിപ്പിൻ✱</lg>

൧൪ അദ്ധ്യായം

൩ മനുഷ്യർ അഭെദ കാൎയ്യങ്ങളെ കുറിച്ച തമ്മിൽ നിന്ദിക്ക എങ്കി
ലും കുറ്റം വിധിക്ക എങ്കിലും ചെയ്യരുത.— ൧൩ അവയിൽ
ദൊഷമൂണ്ടാക്കുന്നതിനെ സൂക്ഷിക്കെണം താനും എന്നുള്ളത.

<lg n="">വിശ്വാസത്തിൽ ശക്തിയില്ലാത്തവനെ കൈക്കൊൾവിൻ എ</lg><lg n="൨">ങ്കിലും സംശയ തൎക്കങ്ങൾക്കായിട്ടില്ല✱ എന്തുകൊണ്ടെന്നാൽ എല്ലാ
വസ്തുക്കളെയും ഭക്ഷിക്കാമെന്ന ഒരുത്തൻ വിശ്വസിക്കുന്നു എ</lg><lg n="൩">ന്നാൽ ശക്തിഹീനനായവൻ സസ്യങ്ങളെ ഭക്ഷിക്കുന്നു✱ ഭക്ഷിക്കു
ന്നവൻ ഭക്ഷിക്കാത്തവനെ നിന്ദിക്കരുത ഭക്ഷിക്കാത്തവൻ ഭക്ഷി
ക്കുന്നവനെ വിധിക്കയുമരുത എന്തുകൊണ്ടെന്നാൽ ദൈവം അ</lg><lg n="൪">വനെ കൈകൊണ്ടിരിക്കുന്നു✱ അന്യന്റെ ഭൃത്യനെ വിധിക്കുന്ന
നീ ആരാകുന്നു അവൻ തന്റെ സ്വന്ത യജമാനന്നായി നില്ക്കയൊ
വീഴുകയൊ ചെയ്യുന്നു എന്നാൽ അവൻ നിലനില്ക്കപ്പെടും ദൈവം</lg><lg n="൫"> അവനെ നിലനിൎത്തുവാൻ ശക്തനല്ലൊ ആകുന്നത✱ ഒരുത്തൻ ഒരു
ദിവസത്തെ മറ്റൊരു ദിവസത്തെക്കൾ പ്രമാണിക്കുന്നു എന്നാൽ
മറ്റൊരുത്തൻ എല്ലാ ദിവസത്തെയും ഒരു പൊലെ പ്രമാണിക്കു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/404&oldid=177308" എന്ന താളിൽനിന്ന് ശേഖരിച്ചത്