താൾ:GaXXXIV1.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൬. അ.

<lg n="൨൧">റിയിച്ചു✱ ൟ കാൎയ്യങ്ങൾ നിമിത്തം യെഹൂദന്മാർ എന്നെ ദൈവാ</lg><lg n="൨൨">ലയത്തിൽവെച്ച പിടിച്ച എന്നെ കൊല്ലുവാനായിട്ട ശ്രമിച്ചു✱ ആക
യാൽ ദൈവത്തിൽനിന്ന സഹായത്തെ ലഭിക്കകൊണ്ട ഞാൻ ഇ
ന്നെവരെ ദീൎഘദൎശിമാരും മൊശെയും സംഭവിക്കുമെന്ന പറഞ്ഞ
കാൎയ്യങ്ങളെ അല്ലാതെ മറ്റൊന്നിനെയും പറയാതെ ചെറിയ</lg><lg n="൨൩">വൎക്കും വലിയവൎക്കും സാക്ഷിപ്പെടുത്തിയും കൊണ്ട നില്ക്കുന്നു✱ അ
ത ക്രിസ്തു കഷ്ടപ്പെടെണമെന്നും മരിച്ചവരുടെ ഉയിൎപ്പിങ്കൽ അവൻ
മുമ്പനായിരുന്ന ജനത്തിന്നും പുറജാതികൾക്കും പ്രകാശത്തെ അ
റിയിക്കെണമെന്നുമുള്ളതാകുന്നു✱</lg>

<lg n="൨൪">അവൻ ഇപ്രകാരം തനിക്ക വെണ്ടി ഉത്തരം പറഞ്ഞു കൊണ്ടി
രിക്കുമ്പൊൾ ഫെസ്തുസ മഹാ ശബ്ദത്തൊടു കൂട പൗലുസെ നീ ഭ്രാ
ന്തനാകുന്നു എറിയ വിദ്യ നിന്നെ ഭ്രാന്തു പിടിപ്പിക്കുന്നു എന്ന പ</lg><lg n="൨൫">റഞ്ഞു✱ എന്നാൽ അവൻ പറഞ്ഞു മഹാശ്രെഷ്ഠനായ ഫെസ്തുസെ
ഞാൻ ഭ്രാന്തനല്ല സത്യത്തൊടും സുബുദ്ധിയൊട്ടും കൂടിയ വചനങ്ങ</lg><lg n="൨൬">ളെ അത്രെ പറയുന്നത✱ എന്തെന്നാൽ ൟ വസ്തുതകളെ കുറിച്ച രാ
ജാവ അറിയുന്നു അതുകൊണ്ട അവന്റെ മുമ്പാകയും ഞാൻ ധൈൎയ്യ
ത്തൊടെ പറയുന്നു എന്തെന്നാൽ ൟ കാൎയ്യങ്ങളിൽ ഒന്നും അവങ്കൽ
നിന്ന മറഞ്ഞിട്ടുള്ളതല്ല എന്ന എനിക്ക ബൊധിച്ചിരിക്കുന്നും ൟ കാ</lg><lg n="൨൭">ൎയ്യം ഒരു കൊണിൽ ചെയ്യപ്പെട്ടതല്ലല്ലൊ✱ അഗ്രിപ്പരാജാവെ നീ
ദീൎഘദൎശികളെ വിശ്വസിക്കുന്നുവൊ നീ വിശ്വസിക്കുന്നു എന്ന</lg><lg n="൨൮"> ഞാൻ അറിയുന്നു✱ അപ്പൊൾ അഗ്രിപ്പ പൗലുസിനൊട പറഞ്ഞു
ഞാൻ ക്രിസ്ത്യാനിയാകെണ്ടുന്നതിന്ന നീ എന്നെ മിക്കവാറും സമ്മ</lg><lg n="൨൯">തപ്പെടുത്തുന്നു✱ അപ്പൊൾ പൗലുസ പറഞ്ഞു ൟ ബന്ധനങ്ങൾ ഒഴി
കെ ഞാൻ എതുപ്രകാരം ഇരിക്കുന്നുവൊ അപ്രകാരം നീ മാത്രമല്ല
ഇന്ന എങ്കൽനിന്ന കെൾക്കുന്നവരെല്ലാവരും മിക്കവാറും മുഴുവ
നും ആകെണമെന്ന ദൈവത്തിങ്കൽ ഞാൻ ഇച്ശിക്കുന്നു</lg>

<lg n="൩൦">പിന്നെ ൟ കാൎയ്യങ്ങളെ അവൻ പറഞ്ഞപ്പൊൾ രാജാവും നാ
ടുവാഴിയും ബെൎന്നിക്കയും അവരൊടു കൂട ഇരുന്നവരും എഴുനീ</lg><lg n="൩൧">റ്റു✱ പിന്നെ അവർ വെറിട്ടു പൊയി ൟ മനുഷ്യൻ മരണത്തി
ന്ന എങ്കിലും ബന്ധനങ്ങൾക്ക എങ്കിലും യൊഗ്യമായിട്ടുള്ളതൊന്നി</lg><lg n="൩൨">നെയും ചെയ്യുന്നില്ല എന്ന തമ്മിൽ തമ്മിൽ സംസാരിച്ചു✱ അപ്പൊൾ
അഗ്രിപ്പ ഫെസ്തുസിനൊട പറഞ്ഞു ൟ മനുഷ്യൻ കൈസറിങ്കലെ
ക്ക അപെക്ഷിക്കാതെ ഇരുന്നു എങ്കിൽ വിട്ടയക്കപ്പെടുവാൻ കഴി
യുമായിരുന്നു✱</lg>

൨൭ അദ്ധ്യായം

൧ പൗലുസ റൊമയിലെക്ക കപ്പൽ കയറി.— ൧൦ യാത്രയുടെ അ
പകടത്തെ മുമ്പുകൂട്ടി പറയുന്നു—. എങ്കിലും വിശ്വസി
ക്കപ്പെടാഞ്ഞത.— ൧൪ അവർ ഒരു കൊടുങ്കാറ്റുകൊണ്ട മ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/370&oldid=177274" എന്ന താളിൽനിന്ന് ശേഖരിച്ചത്