താൾ:GaXXXIV1.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൬. അ. ൭൧

<lg n="൯">രു കാൎയ്യം എന്ന നിങ്ങളാൽ എന്തിന്ന വിചാരിക്കപ്പെടുന്നു നസറാ
യക്കാരനായ യെശുവിന്റെ നാമത്തിന്ന വിരൊധമായി ഞാൻ
പല കാൎയ്യങ്ങളെയും ചെയ്യെണ്ടതാകുന്നു എന്ന ഞാൻ തന്നെ നി</lg><lg n="൧൦">രൂപിച്ചു സത്യം✱ അപ്രകാരം ഞാൻ യെറുശലെമിൽ ചെയ്തിട്ടും ഉ
ണ്ട പ്രധാനാചാൎയ്യന്മാരിൽനിന്ന അധികാരത്തെ ലഭിച്ച പ
രിശുദ്ധന്മാരിൽ പലരെയും കാരാഗൃഹങ്ങളിൽ ഇട്ടടെച്ചു അവർ കൊ
ല്ലപ്പെട്ടപ്പൊൾ ഞാൻ അവൎക്ക വിരൊധമായിട്ട എന്റെ വാക്കി</lg><lg n="൧൧">നെ കൊടുക്കയും ചെയ്തു✱ ഞാൻ പലപ്പൊഴും സകല സഭകളി
ലും അവരെ ശിക്ഷിച്ച ദൂഷണം പറവാനായിട്ട ഹെമിക്കയും ഞാൻ
അവൎക്ക വിരൊധമായി മഹാ വെറിയനായി അന്യ നഗരങ്ങൾവ</lg><lg n="൧൨">രെക്കും അവരെ പീഡിപ്പിക്കയും ചെയ്തു✱ ഇതിന്നായിട്ട ഞാൻ
പ്രധാനാചാൎയ്യന്മാരിൽനിന്ന ലഭിച്ച അധികാരത്തൊടും സ്ഥാന</lg><lg n="൧൩">ത്തൊടും കൂടി ദമസ്കൊസിലെക്ക പൊകുമ്പൊൾ✱ രാജാവെ മദ്ധ്യാ
ഹ്നത്തിങ്കൽ ഞാൻ വഴിയിൽ ആകാശത്തിൽനിന്ന സൂൎയ്യപ്രകാശ
ത്തെക്കാൾ അധികമായുള്ളൊരു പ്രകാശം എന്നെയും എന്നൊടു
കൂടി പ്രയാണം ചെയ്തവരെയും ചുറ്റി പ്രകാശിക്കുന്നതിനെ കണ്ടു✱</lg><lg n="൧൪"> പിന്നെ ഞങ്ങളെല്ലാവരും നിലത്ത വീണപ്പൊൾ എന്നൊടു സം
സാരിക്കയും ശൌലെ ശൌലെ നീ എന്തിന എന്നെ ഉപദ്രവിക്കു
ന്നു മുള്ളുകളുടെ നെരെ ചവിട്ടുന്നത നിനക്ക വിഷമുള്ളതാകുന്നു
എന്ന എബ്രായി ഭാഷയിൽ പറകയും ചെയ്യുന്ന ഒരു ശബ്ദത്തെ</lg><lg n="൧൫"> ഞാൻ കെട്ടു✱ അപ്പൊൾ ഞാൻ നീ ആരാകുന്നു കൎത്താവെ എന്ന
പറഞ്ഞു എന്നാറെ അവൻ പറഞ്ഞു ഞാൻ നീ ഉപദ്രവിക്കുന്ന</lg><lg n="൧൬"> യെശുവാകുന്നു✱ എന്നാൽ എഴുനീറ്റ കാല ഉറപ്പിച്ച നില്ക്ക എന്തു
കൊണ്ടെന്നാൽ നിന്നെ ഒരു ദൈവഭൃത്യനായും നീ കണ്ടിട്ടുള്ള കാ
ൎയ്യങ്ങളുടെയും ഞാൻ നിനക്ക പ്രത്യക്ഷനാകുവാനുള്ള കാൎയ്യങ്ങളുടെ</lg><lg n="൧൭">യും ഒരു സാക്ഷിയായും നിയമിപ്പാനുള്ള കാൎയ്യത്തിനായിട്ട തന്നെ
ഞാൻ നിനക്ക പ്രത്യക്ഷനായി✱ ജനത്തിൽനിന്നും പുറജാതി
കളിൽനിന്നും നിന്നെ രക്ഷിക്കും ഇപ്പൊൾ ഞാൻ നിന്നെ ആയ</lg><lg n="൧൮">വരുടെ അടുക്കൽ അയക്കുന്നു✱ അവർ എങ്കലുള്ള വിശ്വാസം കൊ
ണ്ട പാപങ്ങളുടെ മൊചനത്തെയും പരിശുദ്ധമാക്കപ്പെട്ടവരുടെ ഇട
യിൽ അവകാശത്തെയും ലഭിക്കെണ്ടുന്നതിന്ന അവരുടെ കണ്ണുക
ളെ തുറുപ്പാനായിട്ടും അവരെ അന്ധകാരത്തിൽനിന്ന പ്രകാശത്തി
ങ്കലെക്കും സാത്താന്റെ ശക്തിയിൽനിന്ന ദൈവത്തിങ്കലെക്കും</lg><lg n="൧൯"> തിരിപ്പാനായിട്ടും ആകുന്നു✱ ഇതുകൊണ്ട അഗ്രിപ്പാരാജാവെ ഞാൻ</lg><lg n="൨൦"> ദിവ്യദൎശനത്തിന്ന അനുസരണമില്ലാത്തവനായിരുന്നില്ല✱ എങ്കി
ലും ഒന്നാമത ദമസ്കൊസിലുള്ളവൎക്കും യെറുശലമിലും യെഹൂദിയാ
യിലെ സകല ദെശങ്ങളിലും പിന്നെ പുറജാതിക്കാൎക്കും അവർ അ
നുതപിക്കയും ദൈവത്തിങ്കലെക്ക മനസ്സതിരികയും അനുതാപത്തി
ന്ന യൊഗ്യമായുള്ള പ്രവൃത്തികളെ ചെയ്കയും ചെയ്യെണം എന്ന അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/369&oldid=177273" എന്ന താളിൽനിന്ന് ശേഖരിച്ചത്