താൾ:GaXXXIV1.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൭. അ. ൭൩

റയുന്നത.— ൪൧ വിശെഷിച്ച കപ്പൽ ചെതപ്പെടുന്നത.— ൪൨
൪൩, ൪൪, എങ്കിലും എല്ലാവരും യഥാസുഖത്തൊടെ കരെ
ക്ക എത്തുന്നത.—

<lg n="">പിന്നെ ഞങ്ങൾ ഇത്താലിയായിലെക്ക കപ്പൽ കയറി പൊകെ
ണ്ടുന്നിന്ന നിശ്ചയിക്കപ്പെട്ടപ്പൊൾ അവർ പൗലുസിന്റെനെയും മറ്റു
ചില ബദ്ധന്മാരെയും അഗുസ്തുസിന്റെ സൈന്യത്തിൽ ശതാധിപ</lg><lg n="൨">നായ യുലിയുസ എന്ന നാമമുള്ള ഒരുത്തന്ന എല്പിച്ചു✱ എന്നാറെ
ഞങ്ങൾ അദ്രമുത്തിയത്തെ കപ്പൽ കയറി ആസിയായിലെ കരക
ൾക്ക അരികെ കൂടി ഓടുവാൻ വിചാരിച്ചുകൊണ്ട നീക്കി പൊയി തെ
സ്സലൊനിക്കയിലുള്ള മക്കെദൊനിയക്കാരനായ അരിസ്തൎക്കുസ ഞങ്ങ</lg><lg n="൩">ളൊടു കൂട ഉണ്ടായിരുന്നു✱ ഞങ്ങൾ പിറ്റെ ദിവസത്തിൽ സിദൊ
നിൽ അടുക്കയും ചെയ്തു വിശെഷിച്ച യൂലിയുസ പൗലുസിനെ വള
രെ പ്രീതിയൊടെ വിചാരിച്ചു അവന്റെ സ്നെഹിതന്മാരുടെ അടു
ക്കൽ വിശ്രമപ്പെടുവാനായിട്ട പൊകുവാൻ അവന്ന അനുവാദം കൊ</lg><lg n="൪">ടുക്കയും ചെയ്തു✱ പിന്നെ ഞങ്ങൾ അവിടെനിന്ന നീക്കിയിട്ട കാ
റ്റുകൾ വിപരീതമായിരുന്നതുകൊണ്ട കുപ്രൊസിന്ന താഴെ കൂടി</lg><lg n="൫"> ഓടി✱ കിലിക്കിയായിലെയും ഫമ്പുലിയായിലെയും സമുദ്രത്തിൽ</lg><lg n="൬"> കൂടി ഓടിയാറെ കിലിക്കിയായിലുള്ള മിറായ്ക്ക വന്നു✱ വിശെഷി
ച്ച അവിടെ ശതാധിപൻ ഇത്താലിയായിലെക്ക പൊകുന്ന ഒരു
അലക്സന്ത്രിയ കപ്പലിനെ കണ്ടെത്തി ഞങ്ങളെ അതിൽ കയറ്റി✱</lg><lg n="൭"> പിന്നെ എറിയ ദിവസങ്ങൾ പതുക്കെ ഓടി ക്നിദുസിന്റെ നെരെ
പ്രയാസത്തൊടെ വന്നപ്പൊൾ കാറ്റ ഞങ്ങളെ സമ്മതിക്കായ്ക
കൊണ്ട ഞങ്ങൾ ക്രെത്തക്ക താഴെ കൂടി സല്മൊനെക്ക നെരെ ഓ</lg><lg n="൮">ടുകയും✱ അതിനെ പ്രയാസത്തൊടെ കടന്ന നല്ല കപ്പൽചാലുകൾ
എന്ന ചൊല്ലപ്പെടുന്ന ഒരു സ്ഥലത്തെക്ക വരികയും ചെയ്തു അതി</lg><lg n="൯">ന്ന ലശെയ എന്ന നഗരം സമീപമായിരുന്നു✱ പിന്നെ എറകാ
ലം ചെന്നു ഓടുന്നത പിന്നെയും അപകടമായി തീൎന്നപ്പൊൾ അന്ന
നൊമ്പുകഴിഞ്ഞുപൊയതുകൊണ്ട പൗലുസ അവരെ ഓൎമ്മപ്പെടുത്തി✱</lg><lg n="൧൦"> അവരൊട പറഞ്ഞു പുരുഷന്മാരെ ൟ യാത്ര ചരക്കിന്നും കപ്പ
ലിന്നും മാത്രമല്ല നമ്മുടെ ജീവങ്ങൾക്കും കൂട ഉപദ്രവത്തൊടും വള</lg><lg n="൧൧">ര ചെതത്തൊടും കൂടിയതാകുമെന്ന ഞാൻ കാണുന്നു✱ എന്നാറെ
ശതാധിപൻ പൗലുസിനാൽ പറയപ്പെട്ട കാൎയ്യങ്ങളെക്കാൾ അധി
കമായി മാലുമിയെയും കപ്പലിന്റെ ഉടയക്കാരനെയും വിശ്വസി</lg><lg n="൧൨">ച്ചു✱ ആ കപ്പൽചാൽ വൎഷകാലത്തിൽ പാൎപ്പാൻ സുഖമുള്ളതല്ലാ
യ്ക കൊണ്ട അവിടെനിന്നും അധികം ജനം ഫൊനികയിൽ എതുപ്ര
കാരം എങ്കിലും എത്തുവാൻ കഴിയുമെങ്കിൽ അവിടെ വൎഷകാല
ത്തിൽ പാൎപ്പാനായിട്ട പുറപ്പെടെണമെന ആലൊചന പറഞ്ഞു
അത ക്രെത്തിലെ ഒരു കപ്പൽ ചാലാകുന്നു തെക്ക പടിഞ്ഞാറായും</lg><lg n="൧൩"> വടക്ക പടിഞ്ഞാറായും നൊക്കുന്നതാകുന്നു✱ പിന്നെ തെക്കൻ കാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/371&oldid=177275" എന്ന താളിൽനിന്ന് ശേഖരിച്ചത്