താൾ:GaXXXIV1.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൨. അ.

<lg n="൧൯">പറയുന്നതിനെ കണ്ടു✱ അപ്പൊൾ ഞാൻ പറഞ്ഞു കൎത്താവെ നി
ങ്കൽ വിശ്വസിച്ചവരെ ഞാൻ കാരാഗൃഹങ്ങളിൽ എല്പിക്കയും സഭ
കൾ തൊറും അടിക്കയും ചെയ്യുന്നവനായിരുന്നു എന്ന അവർ അ</lg><lg n="൨൦">റിഞ്ഞിരിക്കുന്നു✱ നിന്റെ മാർത്തുറായ സ്തെഫാനൊസിന്റെ ര
ക്തം ചിന്നപ്പെട്ടപ്പൊൾ ഞാനും അടുക്കൽ നില്ക്കയും അവന്റെ വ
ധത്തിന്ന സമ്മതിക്കയും അവനെ ഹിംസിച്ചവരുടെ വസ്ത്രങ്ങളെ</lg><lg n="൨൧"> സൂക്ഷിക്കയും ചെയ്തു കൊണ്ടിരുന്നു✱ എന്നാറെ അവൻ എന്നൊ
ട പറഞ്ഞു പുറപ്പെട്ടു പൊക എന്തുകൊണ്ടെന്നാൽ ഞാൻ നിന്നെ ദൂ
രത്തിൽ പുറജാരികളുടെ അടുക്കൽ അയക്കും✱</lg>

<lg n="൨൨">അവർ ൟ വാക്കൊളം അവനിൽനിന്ന കെട്ടു പിന്നെ തങ്ങളുടെ
ശബ്ദങ്ങളെ ഉയൎത്തി ഇപ്രകാരമുള്ളവനെ ഭൂമിയിൽനിന്ന നീക്കി
കളയണം അവൻ ജീവിക്കുന്നത യൊഗ്യമല്ലല്ലൊ എന്ന പറഞ്ഞു✱</lg><lg n="൨൩"> പിന്നെ അവർ നിലവിളിക്കയും തങ്ങളുടെ വസ്ത്രങ്ങളെ എറിഞ്ഞുക
ളകയും ആകാശത്തിലെക്ക പൂഴിയെ എറികയും ചെയ്തു കൊണ്ടിരി</lg><lg n="൨൪">ക്കുമ്പൊൾ✱ വലിയ സെനാപതി അവനെ കൊട്ടയിലെക്ക കൊണ്ടു
വരെണമെന്ന കല്പിച്ചു എന്ത സംഗതി കൊണ്ട അവർ അവന്റെ
നെരെ ഇപ്രകാരം നിലവിളിച്ചു എന്ന താൻ അറിവാനായിട്ട അ
വൻ കൊറടാവു കൊണ്ട ചൊദ്യം ചെയ്യപ്പെടെണമെന്ന പറക</lg><lg n="൨൫">യും ചെയ്തു✱ എന്നാറെ അവർ അവനെ തൊൽവാറുകൾകൊണ്ട
കെട്ടുമ്പൊൾ പൗലുസ അരികത്ത നില്ക്കുന്ന ശതാധിപനൊട പറ
ഞ്ഞു റൊമാക്കാരനായും കുറ്റം വിധിക്കപ്പെട്ടിട്ടില്ലാത്തവനായുമു
ള്ളൊരു മനുഷ്യനെ കൊരടാവുകൊണ്ട അടിക്കുന്നത നിങ്ങൾക്ക</lg><lg n="൨൬"> ന്യായമൊ✱ ശതാധിപൻ ഇതിനെ കെട്ടപ്പൊൾ ചെന്ന വലിയ സെ
നാപതിയൊട നീ എന്ത ചെയ്യുന്നു കരുതിക്കൊൾക എന്തെന്നാൽ</lg><lg n="൨൭"> ൟ മനുഷ്യൻ ഒരു റൊമക്കാരനാകുന്നു എന്ന അറിയിച്ചു✱ അ
പ്പൊൾ വലിയ സെനാപതി വന്ന അവനൊട നീ റൊമാക്കാര
നൊ എന്നൊടു പറക എന്ന പറഞ്ഞു അവൻ അതെ എന്ന പറ</lg><lg n="൨൮">ഞ്ഞു✱ എന്നാറെ വലിയ സെനാപതി ഉത്തരമായി ഞാൻ ബഹു
ദ്രവ്യം കൊണ്ട ൟ നഗരാവകാശത്തെ സമ്പാദിച്ചു എന്ന പറഞ്ഞു
അപ്പൊൾ പൗലുസ പറഞ്ഞു ഞാൻ അപ്രകാരമുള്ളവനായിട്ടത്രെ ജ</lg><lg n="൨൯">നിച്ചത✱ അപ്പൊൾ ഉടനെ അവനെ വിസ്തരിപ്പാൻ ഭാവിച്ചവർ അ
വനെ വിട്ട നീങ്ങി വിശെഷിച്ച വലിയ സെനാപതിയും അവൻ
റൊമാക്കാരനെന്ന അറിഞ്ഞപ്പൊൾ അവനെ ബന്ധിച്ചതുകൊണ്ടും</lg><lg n="൩൦"> ഭയപ്പെട്ടു✱ എന്നാൽ രാവിലെ അവൻ യെഹൂദന്മാരാൽ എന്തു
കൊണ്ട അപവദിക്കപ്പെട്ടു എന്ന നിശ്ചയത്തെ അറിവാൻ മനസ്സാ
യി അവനെ ബന്ധനങ്ങളിൽനിന്ന അഴിച്ച പ്രധാനാചാൎയ്യന്മാരെ
യും അവരുടെ വിസ്താര സംഘത്തെ ഒക്കയും വരുവാൻ കല്പിക്ക
യും പൗലുസിനെ താഴെ കൊണ്ടുവന്ന അവരുടെ മുമ്പാക നിൎത്തു
കയും ചെയ്തു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/360&oldid=177264" എന്ന താളിൽനിന്ന് ശേഖരിച്ചത്