താൾ:GaXXXIV1.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൩. അ. ൬൩

൨൩ അദ്ധ്യായം

൧ പൗലുസ തന്റെ സംഗതിയെ വ്യവഹരിക്കുന്നത.— ൭ അവ
ന്റെ അപവാദക്കാരുടെ ഇടയിലുഌഅ പിണക്കം.— ൨൩ അ
വൻ ഫെലിക്കിസിന്റെ അറ്റുക്കൽ അയക്കപ്പെടുന്നത.

<lg n="">അപ്പൊൾ പൗലുസ വിസ്താര സഭയെ സൂക്ഷിച്ച നൊക്കി സഹൊ
രന്മാരായ മനുഷ്യരെ ഞാൻ ഇന്നെവരെ അശെഷം നല്ല മന
സാക്ഷിയൊടെ ദൈവത്തിന്റെ മുമ്പാക നടന്നു എന്ന പറഞ്ഞു✱</lg><lg n="൨"> എന്നാറെ പ്രധാനാചാൎയ്യനായ അനനിയാസ അവന്റെ അടുക്കൽ</lg><lg n="൩"> നില്ക്കുന്നവരൊടെ അവന്റെ വായിൽ അടിപ്പാൻ കല്പിച്ചു✱ അ
പ്പൊൾ പൗലുസ അവനൊട പറഞ്ഞു ദൈവം നിന്നെ അടിക്കും
വെള്ളതെക്കപ്പെട്ട ചുമരെ എന്തെന്നാൽ നീ ന്യായപ്രമാണത്തിൻ
പ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്ന
വിരൊധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവൊ✱</lg><lg n="൪"> എന്നാറെ അരികെ നിന്നവർ നീ ദൈവത്തിന്റെ പ്രധാനാചാ</lg><lg n="൫">ൎയ്യനെ നിന്ദിക്കുന്നുവൊ എന്ന പറഞ്ഞു✱ അപ്പൊൾ പൗലുസ പറ
ഞ്ഞു സഹൊദരന്മാരെ അവൻ പ്രധാനാചാൎയ്യനാകുന്നു എന്ന ഞാൻ
അറിഞ്ഞില്ല എന്തുകൊണ്ടെന്നാൽ നിന്റെ ജനത്തിന്റെ പ്രഭുവി</lg><lg n="൬">നെ ദൊഷം പറയരുത എന്ന എഴുതപ്പെട്ടിരിക്കുന്നു✱ പിന്നെ
സാദൊക്കായക്കാർ ഒരു പക്ഷവും പറിശന്മാർ ഒരു പക്ഷവും ഉ
ണ്ടായിരുന്നു എന്ന പൗലുസ അറിഞ്ഞിട്ട സഹൊദരന്മാരായ മനു
ഷ്യരെ ഞാൻ ഒരു പറിശനും പറിശന്റെ പുത്രനും ആകുന്നു മരി
ച്ചവരുടെ ഇച്ശയെയും ജീവിച്ചെഴുനീല്പിനെയും കുറിച്ച ഞാൻ വി</lg><lg n="൭">സ്തരിക്കപ്പെട്ടുന്നു എന്ന വിസ്താരസഭയിൽ വിളിച്ചു പറഞ്ഞു✱ എ
ന്നാൽ അവൻ ഇതിനെ പറഞ്ഞപ്പൊൾ പറിശന്മാരും സാദൊ
ക്കായക്കാരും തമ്മിൽ വിവാദമുണ്ടായി പുരുഷാരം ഭിന്നമാകയും</lg><lg n="൮"> ചെയ്തു✱ എന്തുകൊണ്ടെന്നാൽ സാദൊക്കായക്കാർ ജീവിച്ചെഴുനീല്പ
ഇല്ലെന്നും ദൈവദൂതൻ എങ്കിലും ആത്മാവ എങ്കിലും ഇല്ലെന്നും പ</lg><lg n="൯">റയുന്നു എന്നാൽ പറിശന്മാർ രണ്ടും ഉണ്ടെന്ന അനുസരിക്കുന്നു✱ അ
നന്തരം ഒരു മഹാ നിലവിളിയുണ്ടായി പറിശന്മാരുടെ പക്ഷത്തി
ലുള്ള ഉപാദ്ധ്യായന്മാർ എഴുനീറ്റ ൟ മനുഷ്യങ്കൽ ഒരു ദൊഷ
ത്തെയും ഞങ്ങൾ കണ്ടെത്തുന്നില്ല ഒരു ആത്മാവൊ ഒരു ദൈവദൂത
നൊ അവനൊട സംസാരിച്ചു എങ്കിൽ നാം ദൈവത്തൊട യുദ്ധം</lg><lg n="൧൦"> ചെയ്യരുത എന്ന പറഞ്ഞ വിവാദിച്ചു✱ പിന്നെ ബഹു കലഹമുണ്ടാ
യപ്പൊൾ വലിയ സെനാപതി പൗലുസ അവരാൽ ചീന്തികളയ
പ്പെടുമെന്ന ഭയപ്പെട്ടിട്ട ആയുധക്കാരൊട താഴെ ചെന്ന അവനെ അ
വരുടെ മദ്ധ്യത്തിൽനിന്ന ബലത്തൊടെ പിടിപ്പാനും കൊട്ടയിലെ</lg><lg n="൧൧">ക്ക കൊണ്ടുപൊകുവാനും കല്പിച്ചു✱ വിശെഷിച്ചും പിറ്റെ ദിവസം
രാത്രിയിൽ കൎത്താവ അവന്റെ അടുക്കൽ നിന്ന പറഞ്ഞു പൗലു
സെ ധൈൎയ്യപ്പെട്ടുകൊൾക എന്തു കൊണ്ടെന്നാൽ എന്നെ കുറിച്ചു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/361&oldid=177265" എന്ന താളിൽനിന്ന് ശേഖരിച്ചത്