താൾ:GaXXXIV1.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൮. അ.

<lg n="">യിരുന്നില്ല. അവർ കൎത്താവായ യെശുവിന്റെ നാമത്തിൽ ബ</lg><lg n="൧൭">പ്തിസ്മപ്പെട്ടിരുന്നതെ ഉള്ളൂ✱ അപ്പൊൾ അവർ അവരുടെമെൽ
തങ്ങളുടെ കൈകളെ വെച്ചു അവർ പരിശുദ്ധാത്മാവിനെ പ്രാപി
ക്കയും ചെയ്തു✱</lg>

<lg n="൧൮">എന്നാൽ അപ്പൊസ്തൊലന്മാരുടെ കൈകൾ വെക്കയാൽ പരി
ശുദ്ധാത്മാവ നൽകപ്പെട്ടു എന്ന ശിമൊൻ കണ്ടാറെ അവൎക്ക ദ്രവ്യ</lg><lg n="൧൯">ത്തെ കൊണ്ടുവന്ന പറഞ്ഞു✱ ഞാൻ യാതൊരുത്തന്റെ മെലും
കൈകകളെ വെച്ചാൽ അവൻ പരിശുദ്ധാരമാവിനെ പ്രാപിക്കെണ്ടു</lg><lg n="൨൦">ന്നതിന്ന ൟ അധികാരത്തെ എനിക്കും തരുവിൻ✱ അപ്പൊൾ
പത്രൊസ അവനൊടു പറഞ്ഞു നീ ദൈവത്തിന്റെ ദാനത്തെ ദ്ര
വ്യം കൊണ്ട സമ്പാദിക്കാമെന്ന വിചാരിച്ചതുകൊണ്ട നിന്റെ ദ്രവ്യം</lg><lg n="൨൧"> നിന്നൊടു കൂട നശിച്ചുപൊകട്ടെ✱ നിനക്ക ൟ കാൎയ്യത്തിൽ ഒരു
അംശവും ഓഹരിയുമില്ല എന്തുകൊണ്ടെന്നാൽ നിന്റെ ഹൃദയം</lg><lg n="൨൨"> ദൈവത്തിന്റെ മുമ്പാകെ നെരായിരിക്കുന്നില്ല✱ അതുകൊണ്ട നി
ന്റെ ൟ ദുഷ്ടതക്ക അനുതപിക്കയും പക്ഷെ നിന്റെ ഹൃദയത്തി
ലെ നിരൂപണം നിനക്ക ക്ഷമിക്കപ്പെട്ടുമൊ എന്ന ദൈവത്തൊ</lg><lg n="൨൩"> പ്രാൎത്ഥിക്കയും ചെയ്ക✱ എന്തുകൊണ്ടെന്നാൽ നീ കയ്പുള്ള പിത്ത
ത്തിലും അക്രമത്തിന്റെ ബന്ധനത്തിലും ഇരിക്കുന്നു എന്ന ഞാൻ</lg><lg n="൨൪"> കാണുന്നു✱ അപ്പൊൾ ശിമൊൻ ഉത്തരമായിട്ട പറഞ്ഞു നിങ്ങൾ
പറഞ്ഞിട്ടുള്ള കാൎയ്യങ്ങളിൽ ഒന്നും എന്റെ മെൽ വരാതെ ഇരി
പ്പാനായിട്ട നിങ്ങൾ ഇനിക്കുവെണ്ടി കൎത്താവിനൊട പ്രാൎത്ഥിച്ചു</lg><lg n="൨൫"> കൊൾവിൻ✱ പിന്നെ അവർ സാക്ഷിപ്പെടുത്തുകയും കൎത്താവി
ന്റെ വചനത്തെ പ്രസംഗിക്കയും ചെയ്തതിന്റെ ശെഷം യെറു
ശലമിലെക്ക തിരിച്ചു പൊയി ശമറിയക്കാരുടെ പല ഗ്രാമങ്ങളിലും
പ്രസംഗിക്കയും ചെയ്തു✱</lg>

<lg n="൨൬">അപ്പൊൾ കൎത്താവിന്റെ ദൂതൻ ഫിലിപ്പൊസിനൊട സംസാ
രിച്ച പറഞ്ഞു നീ എഴുനീറ്റ യെറുശലേമിൽനിന്ന ഗാശായ്ക്ക പൊ</lg><lg n="൨൭">കുന്ന വനമായുള്ള വഴിയിലെക്ക തെക്കൊട്ട പൊക✱ അവൻ എ
ഴുനീറ്റ പൊകയും ചെയ്തു വിശെഷിച്ച കണ്ടാലും എഥിയൊപ്പിയ
ക്കാരുടെ രാജ്ഞിയായ കാന്താക്കിയുടെ കീഴിൽ അധികാരിയായൊ
രു നപുംസകനായി അവളുടെ ഭണ്ഡാരത്തിന്ന ഒക്കയും വിചാര
മുള്ളവനായി ഉപാസിപ്പാനായിട്ട യെറുശലേമിലെക്ക വന്നിരുന്നവ</lg><lg n="൨൮">വനായുള്ള ഒരു എഥിയൊപ്പിയക്കാരൻ✱ തിരിച്ചു പൊകയും ത
ന്റെ രഥത്തിൽ ഇരുന്നുകൊണ്ടു എശായ ദീൎഘദൎശിയുടെ പുസ്ത</lg><lg n="൨൯">കത്തെ വായിക്കയും ആയിരുന്നു✱ അപ്പൊൾ ആത്മാവ ഫീലിപ്പൊ
സിനൊട നീ അരികെ ചെന്ന ൟ രഥത്തൊടു ചെൎന്നുകൊൾക</lg><lg n="൩൦"> എന്ന പറഞ്ഞു✱ അപ്പൊൾ ഫീലിപ്പൊസ അവിടെക്ക ഓടി അ
വൻ എശായ ദീൎഘദൎശിയുടെ പുസ്തകത്തെ വായിക്കുന്നതിനെ കെ
ട്ട നീ വായിക്കുന്നത ഇന്നതെന്ന അറിയുന്നുവൊ എന്ന പറഞ്ഞു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/319&oldid=177223" എന്ന താളിൽനിന്ന് ശേഖരിച്ചത്