താൾ:GaXXXIV1.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൯. അ. ൧൯

<lg n="">രത്തിലെക്ക ചെന്ന സകലത്തെയും പിശാചുബാധിച്ചിരുന്നവരു
</lg><lg n="൩൪">ടെ വസ്തുതകളെയും അറിയിക്കയും ചെയ്തു✱ അപ്പൊൾ കണ്ടാലും
നഗരമെല്ലാം യെശുവിനെ എതിരെല്ക്കുന്നതിന്ന പുറപ്പെട്ടു അവ
നെ കണ്ടാറെ തങ്ങളുടെ അരിരുകളിൽനിന്ന വാങ്ങി പൊകെണ
മെന്ന അവനൊട അപെക്ഷിക്കയും ചെയ്തു✱</lg>

൯ അദ്ധ്യായം

൨ ക്രിസ്തു പക്ഷവാതക്കാരനെ സ്വസ്ഥമാക്കുന്നത.—൯ മത്തായി
യെ വിളിക്കുന്നത.— ൧൦ ചുങ്കക്കാരൊടും പാപികളൊടും കൂടി
ഭക്ഷിക്കുന്നത.

<lg n=">പിന്നെ അവൻ ഒരു പടവിൽ കരെറി അക്കരക്ക കടന്നു തന്റെ
</lg><lg n="൨"> സ്വന്ത നഗരത്തിലെക്ക വരികയും ചെയ്തു✱ അപ്പൊൾ കണ്ടാലും
ഒരു കട്ടിലിൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവർ അവ
ന്റെ അടുക്കൽ കൊണ്ടുവന്നു എന്നാറെ യെശു അവരുടെ വിശ്വാ
സത്തെ കാണുകകൊണ്ട പക്ഷവാതക്കാരനൊട പറഞ്ഞു പുത്ര നീ
ധൈൎയ്യമായിരിക്ക നിനക്ക നിന്റെ പാപങ്ങൾ മൊചിക്കപ്പെട്ടിരി
</lg><lg n="൩">ക്കുന്നു✱ അപ്പോൾ കണ്ടാലും ഉപാദ്ധ്യായന്മാരിൽ ചിലർ ഇവൻ
</lg><lg n="൪"> ദൂഷണം പറയുന്നു എന്ന തങ്ങളുടെ ഉള്ളിൽ പറഞ്ഞു✱ എന്നാ
റെ യെശു അവരുടെ നിരൂപണങ്ങളെ അറികകൊണ്ടു പറഞ്ഞു
നിങ്ങൾ എന്തിന നിങ്ങളുടെ ഹൃദയങ്ങളിൽ ദൊഷങ്ങളെ നിരൂപി
</lg><lg n="൫">ക്കുന്നു✱ എന്തുകൊണ്ടെന്നാൽ നിനക്ക നിന്റെ പാപങ്ങൾ മൊചി
ക്കപ്പെട്ടിരിക്കുന്നു എന്ന പറയുന്നതൊ എഴുനീറ്റ നടക്ക എന്ന പ
</lg><lg n="൬">റയുന്നതൊ എത എറ്റവും എളുപ്പമാകുന്നു✱ എന്നാൽ ഭൂമിയിങ്കൽ
പാപങ്ങളെ മൊചിപ്പാൻ മനുഷ്യന്റെ പുത്രന്ന അധികാരമുണ്ടെന്ന
നിങ്ങൾ അറിയെണ്ടുന്നതിന്നായിട്ട (അവൻ അപ്പൊൾ പക്ഷവാത
ക്കാരനൊട പറഞ്ഞു) നീ എഴുനീറ്റ നിന്റെ കിടക്കയെ എടുക്കയും
</lg><lg n="൭"> നിന്റെ ഭവനത്തിലെക്ക പൊകയും ചെയ്ക✱ അവൻ എഴുനീറ്റ
</lg><lg n="൮"> അവന്റെ ഭവനത്തിലെക്ക പൊകയും ചെയ്തു✱ എന്നാറെ പു
രുഷാരം അതിനെ കണ്ടപ്പൊൾ ആശ്ചൎയ്യപ്പെട്ടു ഇപ്രകാരമുള്ള അ
ധികാരത്തെ മനുഷ്യൎക്ക നൽകിയ ദൈവത്തെ സ്തുതിക്കയും ചെയ്തു✱</lg>

<lg n="൯">പിന്നെ യെശു അവിടെനിന്ന പുറപ്പെട്ടുപൊകുമ്പൊൾ മത്താ
യി എന്ന പെരുളെളാരു മനുഷ്യൻ ചുങ്കുസ്ഥലത്തിൽ ഇരിക്കുന്ന
തിനെ കണ്ടു അവനൊട എന്റെ പിന്നാലെ വരിക എന്നും പറയു
ന്നു അവൻ എഴുനീറ്റ അവന്റെ പിന്നാലെ പൊകയും ചെയ്തു✱
</lg><lg n="൧൦"> പിന്നെ ഉണ്ടായത എന്തെന്നാൽ യെശു ഭവനത്തിൽ ഭക്ഷണത്തി
ന്നിരിക്കുമ്പൊൾ കണ്ടാലും വളര ചുങ്കക്കാരും പാപികളും വന്ന അ
വനൊടും അവന്റെ ശിഷ്യന്മാരൊടും കൂടെ ഭക്ഷണത്തിന്നിരു
</lg><lg n="൧൧">ന്നു✱ എന്നാൽ പറിശന്മാർ അതിനെ കണ്ടാറെ അവന്റെ ശി
ഷ്യന്മാരൊടു പറഞ്ഞു നിങ്ങളുടെ ഗുരു ചുങ്കക്കാരൊടും പാപികളൊ</lg>


C2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/29&oldid=176933" എന്ന താളിൽനിന്ന് ശേഖരിച്ചത്