താൾ:GaXXXIV1.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ ലൂക്കൊസ ൨൩ അ

<lg n="">ളെ ചെയ്യുന്നു എങ്കിൽ ഒണങ്ങിയ വൃക്ഷത്തിങ്കൽ എന്ത ചെയ്യപ്പെ</lg><lg n="൩൨">ടും✱ വിശെഷിച്ച കുറ്റക്കാരായ മറ്റെ രണ്ടുപെരും അവനൊടു</lg><lg n="൩൩"> കൂടി കൊല്ലപ്പെടുവാനായിട്ട കൊണ്ടുപൊകപ്പെട്ടു✱ പിന്നെ അ
വർ തലയൊടിടം എന്ന പെരുള്ള സ്ഥലത്തിലെക്ക എത്തിയ
പ്പൊൾ അവർ അവിടെ അവനെയും കുറ്റക്കാരെയും ഒരുത്തനെ
വലത്ത ഭാഗത്തും ഒരുത്തനെ ഇടത്ത ഭാഗത്തും കുരിശിൽ തറക്ക</lg><lg n="൩൪">യും ചെയ്തു✱ അപ്പൊൾ യെശു പറഞ്ഞു പിതാവെ തങ്ങൾ ചെയ്യു
ന്നത ഇന്നതെന്ന അവർ അറിയായ്കകൊണ്ട അവരൊട ക്ഷമിച്ചു
കൊളെളണം അവർ അവന്റെ വസ്ത്രങ്ങളെ വിഭാഗിച്ച ചീട്ടിടുക</lg><lg n="൩൫">യും ചെയ്തു✱ പിന്നെ ജനം നൊക്കിക്കൊണ്ട നിന്നു പ്രമാണികളും
അവരൊടു കൂടി അപഹസിച്ചു പറഞ്ഞു അവൻ മറ്റവരെ രക്ഷി
ച്ചുവല്ലൊ ഇവൻ ദൈവം തിരഞ്ഞെടുത്ത ക്രിസ്തുവാകുന്നു എങ്കിൽ</lg><lg n="൩൬"> തന്നെ താൻ രക്ഷിക്കട്ടെ✱ ആയുധക്കാരും കൂടെ അവനെ പരി</lg><lg n="൩൭">ഹസിച്ച അടുക്കൽ ചെന്ന അവന കാടിയെ കൊണ്ടുവന്ന✱ നീ യെ
ഹൂദന്മാരുടെ രാജാവാകുന്നു എങ്കിൽ നിന്നെ തന്നെ നീ രക്ഷിക്ക
എന്ന പറഞ്ഞു✱ വിശെഷിച്ച അവന്ന മെലായി ഇവൻ യെഹൂ
ദന്മാരുടെ രാജാവാകുന്നു എന്ന ഒരു ഉപരിലെഖനം ക്രെക്ക ല</lg><lg n="൩൮">ത്തിൻ എബ്രായി എന്ന അക്ഷരങ്ങളായി എഴുതപ്പെട്ടിരുന്നു✱</lg><lg n="൩൯">തൂക്കപ്പെട്ട കുറ്റക്കാരിൽ ഒരുത്തനും അവനെ ദുഷിച്ച നീ ക്രിസ്തു
വാകുന്നു എങ്കിൽ നിന്നെയും ഞങ്ങളെയും രക്ഷിക്ക എന്ന പറ</lg><lg n="൪൦">ഞ്ഞു✱ എന്നാറെ മറ്റവൻ ഉത്തരമായിട്ട അവനെ ശാസിച്ച പ
റഞ്ഞു നീ ൟ ശിക്ഷ വിധിയിൽ തന്നെ അകപ്പെട്ടതുകൊണ്ട ദൈ</lg><lg n="൪൧">വത്തെ ഭയപ്പെടുന്നില്ലയൊ✱ നാമൊ ന്യായപ്രകാരം തന്നെ നാം
നടന്നിരിക്കുന്ന ക്രിയകൾക്ക യൊഗ്യമായിട്ടുള്ള കാൎയ്യങ്ങളെ അനു
ഭവിക്കുന്നുവല്ലൊ എന്നാൽ ഇവൻ തെറ്റായിട്ടുള്ളതൊന്നിനെ</lg><lg n="൪൨">യും ചെയ്തിട്ടില്ല✱ പിന്നെ അവൻ യെശുവിനൊട പറഞ്ഞു ക
ൎത്താവെ നീ നിന്റെ രാജ്യത്തിലെക്ക വരുമ്പൊൾ എന്നെ ഓ</lg><lg n="൪൩">ൎത്തുകൊള്ളെണമെ✱ എന്നാറെ യെശു അവനൊട പറഞ്ഞു ഞാൻ
സത്യമായിട്ട നിന്നൊട പറയുന്നു ഇന്ന നീ എന്നൊടു കൂടി പറ
ദീസായിൽ ഇരിക്കും✱</lg>

<lg n="൪൪"> എന്നാൽ എകദെശം ആറാം മണിനെരമായിരുന്നു ഒമ്പതാം
മണി നെരത്തൊളം ഒരു അന്ധകാരം ഭൂമിയിൽ എല്ലാടവും ഉണ്ടാ</lg><lg n="൪൫">യി✱ സൂൎയ്യനും അന്ധകാരപ്പെട്ടു ദൈവാലയത്തിലെ തിരശീലയും</lg><lg n="൪൬"> നടുവെ ചീന്തിപ്പൊയി✱ അപ്പൊൾ യെശു ഒരു മഹാ ശബ്ദത്തൊടെ
വിളിച്ച പറഞ്ഞു പിതാവെ നിന്റെ കൈകളിൽ ഞാൻ എന്റെ
ആത്മാവിനെ എല്പിക്കുന്നു ഇപ്രകാരം പറഞ്ഞിട്ട അവൻ ജീവനെ</lg><lg n="൪൭"> വിടുകയും ചെയ്തു✱ എന്നാൽ ഉണ്ടായ കാൎയ്യത്തെ ശതാധിപൻ
കണ്ടാറെ ൟ മനുഷ്യൻ ഒരു നീതിമാനായിരുന്നു സത്യം എന്ന</lg><lg n="൪൮"> പറഞ്ഞ ദൈവത്തെ സ്തുതിച്ചു✱ ആ ദൎശനത്തിന്ന കൂടിയിരുന്ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/228&oldid=177132" എന്ന താളിൽനിന്ന് ശേഖരിച്ചത്