താൾ:GaXXXIV1.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ ലൂക്കൊസ ൧൮ അ

<lg n="൩"> ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു അവൾ അവ
ന്റെ അടുക്കൽ വന്ന എന്റെ പ്രതിയൊഗിയൊട എനിക്ക പ്രതി</lg><lg n="൪">ക്രിയ ചെയ്ത തരെണമെന്ന പറഞ്ഞു✱ എന്നാറെ കുറെ കാലത്ത
യ്ക്ക അവന്ന മനസ്സില്ലാതെ ഇരുന്നു പിന്നെ അവൻ തന്റെ ഉ
ള്ളിൽ പറഞ്ഞു ഞാൻ ദൈവത്തെ ഭയപ്പെടാതെയും മനുഷ്യരെ</lg><lg n="൫"> ശങ്കിക്കാതെയും ഇരിക്കുന്നു✱ എങ്കിലും ൟ വിധവ എന്നെ അസ
ഹ്യപ്പെടുത്തുന്നതുകൊണ്ട അവൾ എല്ലായ്പൊഴും വന്ന എന്നെ മു
ഷിപ്പിക്കാതെ ഇരിപ്പാനായിട്ട ഞാൻ അവൾക്ക പ്രതിക്രിയ ചെയ്ത</lg><lg n="൬">കൊടുക്കും✱ എന്നാറെ കൎത്താവ പറഞ്ഞു വിനീതിയുള്ള ന്യായാ</lg><lg n="൭">ധിപതി പറയുന്നതിനെ കെൾപ്പിൻ✱ എന്നാൽ തന്നൊട രാവും
പകലും നിലവിളിക്കുന്നവരായി താൻ തെരിഞ്ഞെടുത്തിട്ടുള്ളവ
രൊട ദൈവം ദീൎഘശാന്തതയൊടിരിക്കുന്നു എങ്കിലും അവൎക്ക പ്ര</lg><lg n="൮">തിക്രിയ ചെയ്ത കൊടുക്കയില്ലയൊ✱ അവൻ വെഗത്തിൽ അവ
ൎക്ക പ്രതിക്രിയ ചെയ്ത കൊടുക്കുമെന്ന ഞാൻ നിങ്ങളൊട പറയുന്നു
എന്നാലും മാനുഷ പുത്രൻ വരുമ്പൊൾ അവൻ ഭൂമിയിൽ വിശ്വാ
സത്തെ കണ്ടെത്തുമൊ✱</lg>

<lg n="൯"> പിന്നെ തങ്ങൾ നീതിമാന്മാരെന്ന തങ്ങളിൽ തന്നെ ഉറെക്കയും
ശെഷമുള്ളവരെ നിന്ദിക്കയും ചെയ്തിട്ടുള്ള ചിലരൊട അവൻ ൟ</lg><lg n="൧൦"> ഉപമയെ പറഞ്ഞു✱ രണ്ട മനുഷ്യർ പ്രാൎത്ഥിപ്പാനായിട്ട ദൈവാല
യത്തിലെക്ക ചെന്നു ഒരുത്തൻ പറിശൻ മറ്റവനും ചുങ്കക്കാൻ</lg><lg n="൧൧"> ആയിരുന്നു✱ പറിശൻ നിന്നുകൊണ്ട തങ്കൽ തന്നെ ഇപ്രകാരം
പ്രാൎത്ഥിച്ചു ദൈവമെ ഞാൻ അപഹാരികളും വിനീതികാരും വ്യ
ഭിചാരക്കാരുമായി മറ്റുള്ള മനുഷ്യരെപ്പൊലെ എങ്കിലും ൟ ചു
ങ്കക്കാരനെ പൊലെയും എങ്കിലും അല്ലായ്കകൊണ്ട ഞാൻ നിന്നെ</lg><lg n="൧൨"> വന്ദിക്കുന്നു✱ ഞാൻ ആഴ്ചവട്ടത്തിൽ രണ്ട പ്രാവശ്യം ഉപൊഷിക്കു
ന്നു ഞാൻ അനുഭവിക്കുന്ന സകല വസ്തുക്കളിലും പത്തിലൊന്ന</lg><lg n="൧൩"> കൊടുത്തുവരുന്നു✱ ചുങ്കക്കാരനും ദൂരത്ത നിന്നുകൊണ്ട തന്റെ
കണ്ണുകളെ പൊലും ആകാശത്തിലെക്ക ഉയൎത്തുവാൻ മനസ്സില്ലാ
തെ തന്റെ മാൎവിടത്ത അടിച്ചുകൊണ്ട ദൈവമെ പാപിയായിരി,</lg><lg n="൧൪">ക്കുന്ന എന്നൊട കരുണ ഉണ്ടാകെണമെ എന്ന പറഞ്ഞു✱ ഇവ
ൻ മറ്റവനെക്കാളും നീതിമാനാക്കപ്പെട്ടവനായി തന്റെ ഭവന
ത്തിലെക്ക ചെന്നു എന്ന ഞാൻ നിങ്ങളൊട പറയുന്നു അതെന്തു
കൊണ്ടെന്നാൽ തന്നെ താൻ ഉയൎത്തുന്നവനെല്ലാം താഴ്ത്തപ്പെടും
തന്നെ താൻ താഴ്ത്തുന്നവൻ ഉയൎത്തപ്പെടുകയും ചെയ്യും✱</lg>

<lg n="൧൫"> പിന്നെ അവർ ബാലകന്മാരെയും അവന്റെ അടുക്കൽ അവൻ
അവരെ തൊടെണ്ടുന്നതിന്നായിട്ട കൊണ്ടുവന്നു എന്നാൽ ശിഷ്യ</lg><lg n="൧൬">ന്മാർ കണ്ടാറെ അവരെ വിലക്കി✱ അപ്പൊൾ യെശു അവരെ
അടുക്കൽ വിളിച്ചിട്ട പറഞ്ഞു ബാലകന്മാരെ എന്റെ അടുക്കൽ
വരുവാൻ സമ്മതിപ്പിൻ അവരെ വിരൊധിക്കയും അരുത എന്തു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/210&oldid=177114" എന്ന താളിൽനിന്ന് ശേഖരിച്ചത്