താൾ:GaXXXIV1.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൮ അ ൫൯

<lg n="൨൫"> പുത്രനും തന്റെ നാളിൽ ഇരിക്കും✱ എന്നാൽ അവൻ മുമ്പെ വ
ളരെ കഷ്ടപ്പെടുകയും ൟ സന്തതിയാൽ ത്യജിക്കപ്പെടുകയും ചെ</lg><lg n="൨൬">യ്യെണ്ടുന്നതാകുന്നു✱ വിശെഷിച്ച നൊഹ എന്നവന്റെ നാളുക
ളിൽ എതു പ്രകാരമായിരുന്നുവൊ അപ്രകാരം തന്നെ മാനുഷ പു</lg><lg n="൨൭">ത്രന്റെ നാളുകളിലും ആകും✱ നൊഹ പെട്ടകത്തിലെക്ക പ്രവെ
ശിച്ച നാൾ വരെ അവർ ഭക്ഷിച്ചു പാനം ചെയ്തു വിവാഹം ചെയ്തു
വിവാഹം ചെയ്ത കൊടുത്തു ജലപ്രളയം വന്ന അവരെ എല്ലാവ</lg><lg n="൨൮">രെയും സംഹരിക്കയും ചെയ്തു✱ അപ്രകാരം തന്നെ ലൊത്ത എ
ന്നവന്റെ നാളുകളിലും ഉണ്ടായതുപൊലെയും അവർ ഭക്ഷിച്ചു പാ</lg><lg n="൨൯">നം ചെയ്തു കൊണ്ടു വിറ്റു നട്ടു പണിചെയ്തു✱ എന്നാറെ ലൊത്ത
സൊദൊമിങ്കൽനിന്ന പുറപ്പെട്ടുപൊയ നാളിൽ തന്നെ ആകാശ
ത്തിൽനിന്ന അഗ്നിയും ഗന്ധകവും വൎഷിച്ച എല്ലാവരെയും സംഹ</lg><lg n="൩൦">രിക്കയും ചെയ്തു✱ മാനുഷ പുത്രൻ വെളിപ്പെടുന്ന നാളിൽ അപ്ര</lg><lg n="൩൧">കാരം തന്നെ ഉണ്ടാകും✱ ആ നാളിൽ ഭവനത്തിന്റെ മുകളിൽ
ഇരിക്കുന്നവൻ തന്റെ വസ്തുക്കൾ ഭവനത്തിന്നകത്ത ഇരുന്നാൽ
അവയെ എടുത്തുകൊൾവാനായിട്ട ഇറങ്ങരുത അപ്രകാരം ത</lg><lg n="൩൨">ന്നെ വയലിൽ ഇരിക്കുന്നവൻ പിൻതിരികയുമരുത✱ ലൊത്തി</lg><lg n="൩൩">ന്റെ ഭാൎയ്യയെ ഒൎത്തുകൊൾവിൻ✱ ആരെങ്കിലും തന്റെ ജിവനെ
രക്ഷിപ്പാൻ നൊക്കിയാൽ അതിനെ നശിപ്പിക്കും ആരെങ്കിലും ത
ന്റെ ജീവനെ നശിപ്പിച്ചാൽ അതിനെ ജീവിപ്പിക്കയും ചെയ്യും✱</lg><lg n="൩൪"> ഞാൻ നിങ്ങളൊട പറയുന്നു ആ രാത്രിയിൽ ഒരു കിടക്കയിൽ ര
ണ്ടുപെർ ഇരിക്കും ഒരുത്തൻ കൊണ്ടുപൊകപ്പെടും മറ്റവനും ശെ</lg><lg n="൩൫">ഷിക്കപ്പെടും✱ രണ്ടു സ്ത്രീകൾ ഒന്നിച്ച അരിച്ചുകൊണ്ടിരിക്കും ഒരു</lg><lg n="൩൬">ത്തി കൊണ്ടുപൊകപ്പെടും മറ്റവളും ശെഷിക്കപ്പെടും✱ രണ്ടുപെ
ർ വയലിൽ ഇരിക്കും ഒരുത്തൻ കൊണ്ടുപൊകപ്പെടും മറ്റവനും</lg><lg n="൩൭"> ശെഷിക്കപ്പെടും✱ പിന്നെ അവർ ഉത്തരമായിട്ട അവനൊട ക
ൎത്താവെ എവിടെ എന്ന പറഞ്ഞു എന്നാറെ അവൻ അവരരൊ
ട പറഞ്ഞു ശവം എവിടെയാകുന്നുവൊ അവിടെ കഴുകുകൾ വ
ന്നുകൂടും✱</lg>

൧൮ അദ്ധ്യായം

൧ നിരന്തരമായി അപക്ഷിക്കെണമെന്നുള്ളത.— ൯ പറിശന്റെ
യും ചുങ്കക്കാരന്റെയും സംഗതി.— ൧൫ ക്രിസ്തുവിന്റെ അരി
കിലെക്ക ശിശുക്കളെ കൊണ്ടുവന്നത.— ൨൩ ക്രിസ്തുവിന്റെ നി
മിത്തം സകലത്തെയും ഉപെക്ഷിക്കെണമെന്നുള്ളത.

<lg n=""> പിന്നെ ആലസ്യപ്പെടാതെ എപ്പൊഴും പ്രാൎത്ഥിക്കെണ്ടുന്നതാകു</lg><lg n="൨">ന്നു എന്ന ഒരു ഉപമയെ അവൻ അവരൊട പറഞ്ഞു✱ ആയത
എന്തെന്നാൽ ദൈവത്തെ ഭയപ്പെടാതെയും മനുഷ്യരെ ശങ്കിക്കാ
തെയുമുള്ളൊരു ന്യായാധിപതി ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു✱</lg>


H 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/209&oldid=177113" എന്ന താളിൽനിന്ന് ശേഖരിച്ചത്