താൾ:GaXXXIV1.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ ലൂക്കൊസ ൯ അ

<lg n=""> കൊണ്ട വന്നു അവന്റെ മുമ്പാകെ വീണ താൻ ഇന്ന സംഗതി
ക്കായിട്ട അവനെ തൊട്ടു എന്നും ഉടനെ താൻ ഇന്ന പ്രകാരം
സൗഖ്യപ്പെട്ടു എന്നും സകല ജനങ്ങളുടെയും മുമ്പാകെ അവനൊട അ</lg><lg n="൪൮">റിയിക്കയും ചെയ്തു✱ അപ്പൊൾ അവൻ അവളൊട പറഞ്ഞു പുത്രി
ധൈൎയ്യമായിരിക്ക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു സമാധാ</lg><lg n="൪൯">നത്തൊടെ പൊക✱ അവൻ പിന്നെയും സംസാരിച്ചു കൊണ്ടിരി
ക്കുമ്പൊൾ സഭയിലെ പ്രമാണിയുടെ ഭവനത്തിൽനിന്ന ഒരുത്തൻ
വന്ന അവനൊട നിന്റെ പുത്രി മരിച്ചുപൊയി ഗുരുവിനെ പ്ര</lg><lg n="൫൦">യാസപ്പെടുത്തെണ്ട എന്ന പറഞ്ഞു✱ എന്നാൽ യെശു അതിനെ
കെട്ടാറെ അവനൊട ഉത്തരമായിട്ട പറയുന്നു ഭയപ്പെടരുത വി
ശ്വസിക്ക മാത്രം ചെയ്ക അവൾ സൌഖ്യമാക്കപ്പെടുകയും ചെയ്യും✱</lg><lg n="൫൧"> പിന്നെ അവൻ ഭവനത്തിലെക്ക വന്നപ്പൊൾ പത്രൊസിനെയും
യാക്കൊബിനെയും യൊഹന്നാനെയും ബാലയുടെ പിതാവിനെ
യും മാതാവിനെയും അല്ലാതെ കണ്ട മറ്റൊരുത്തനെയും അക</lg><lg n="൫൨">ത്ത വരുവാൻ സമ്മതിച്ചില്ല✱ എല്ലാവരും കരകയും അവളെ കു
റിച്ച വിലാപിക്കയും ചെയ്തു എന്നാറെ അവൻ പറഞ്ഞു നിങ്ങൾ</lg><lg n="൫൩"> കരയെണ്ട അവൾ മരിച്ചില്ല ഉറങ്ങുന്നത്രെ✱ അവൾ മരിച്ചുപൊ
യി എന്ന അറികകൊണ്ട അവർ അവനെ പരിഹസിക്കയും ചെ</lg><lg n="൫൪">യ്തു✱ പിന്നത്തെതിൽ അവൻ എല്ലാവരെയും പുറത്താക്കി അവ
ളുടെ കയ്യെ പിടിച്ച ബാലെ എഴുനീല്ക്ക എന്ന വിളിച്ചുപറഞ്ഞു✱</lg><lg n="൫൫"> അപ്പൊൾ അവളുടെ ആത്മാവ് തിരിച്ച വന്നു ഉടനെ അവൾ എഴു
നീല്ക്കയും ചെയ്തു വിശെഷിച്ച അവൾക്ക ഭക്ഷിപ്പാൻ കൊടുക്കെണ</lg><lg n="൫൬">മെന്ന അവൻ കല്പിച്ചു✱ എന്നാറെ അവളുടെ മാതാപിതാക്കന്മാർ
വിസ്മയപ്പെട്ടു ഉണ്ടായ കാൎയ്യത്തെ ആരൊടും അറിയിക്കരുത എ
ന്ന അവൻ അവരൊട കല്പിക്കയും ചെയ്തു✱</lg>

൯ അദ്ധ്യായം

൧ ക്രിസ്തു തന്റെ അപ്പൊസ്തലന്മാരെ പറഞ്ഞയക്കുന്നത.
— ൭ എറൊദെസ അവനെ കാണ്മാൻ ആഗ്രഹിക്കുന്നത.
— ൨൮ ക്രിസ്തുവിന്റെ രൂപാന്തരം.— ൩൭ അവൻ ഒരു
ഭ്രാന്തനെ സൌഖ്യമാക്കുന്നത.

<lg n=""> പിന്നത്തെതിൽ അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ ഒന്നിച്ച
വിളിച്ച അവൎക്ക സകല പിശാചുകളുടെമെലും അത്രയുമല്ല വ്യാധിക
ളെ സ്വസ്ഥമാക്കുവാനും ശക്തിയെയും അധികാരത്തെയും കൊടു</lg><lg n="൨">ത്തു✱ വിശെഷിച്ചും അവൻ അവരെ ദൈവത്തിന്റെ രാജ്യത്തെ</lg><lg n="൩"> പ്രസംഗിപ്പാനും രൊഗികളെ സൌഖ്യമാക്കുവാനും അയച്ചു✱ അവ
രൊട പറഞ്ഞു നിങ്ങൾ യാത്രക്ക ഒന്നിനെയും എടുത്ത കൊണ്ടു
പൊകരുത വടികളെയും അരുത പൊക്കണത്തെയും അരുത അ
പ്പത്തെയും ഒരു ദ്രവ്യത്തെയും അരുത ൟരണ്ടു കുപ്പായങ്ങളും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/180&oldid=177084" എന്ന താളിൽനിന്ന് ശേഖരിച്ചത്