താൾ:GaXXXIV1.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൬ അ ൧൯

<lg n="൫"> ചെയ്തു എന്നുള്ളതിനെ നിങ്ങൾ വായിച്ചിട്ടില്ലയൊ✱ പിന്നെയും
അവൻ അവരൊട മനുഷ്യന്റെ പുത്രൻ ശാബത ദിവസത്തി
ന്റെയും കൎത്താവാകുന്നു എന്ന പറഞ്ഞു✱</lg>

<lg n="൬"> മറ്റൊരു ശാബത ദിവസത്തിലും ഉണ്ടായത എന്തെന്നാൽ അ
വൻ സഭയിലെക്ക ചെന്ന ഉപദെശിച്ചു അവിടെ തന്റെ വലത്തു</lg><lg n="൭">കൈ ശൊഷിച്ചിട്ടുള്ളാരു മനുഷ്യൻ ഉണ്ടായിരുന്നു✱ എന്നാൽ
ഉപാദ്ധ്യായന്മാരും പറിശെന്മാരും അവന്റെ നെരെ ഒരു കുറ്റ
ത്തെ കണ്ടെത്തുവാനായിട്ടു അവൻ ശാബത ദിവസത്തിൽ സൗഖ്യ</lg><lg n="൮">മാക്കുമൊ എന്ന വെച്ച അവനെ നൊക്കിയിരുന്നു✱ എന്നാൽ അ
വൻ അവരുടെ വിചാരങ്ങളെ അറിഞ്ഞ കൈ ശൊഷിച്ചുള്ള മനു
ഷ്യനൊട പറഞ്ഞു നീ എഴുനീറ്റ നടുവിൽ നില്ക്ക അവൻ എഴു</lg><lg n="൯">നീറ്റ നിന്നു✱ അപ്പൊൾ യെശു അവരൊട പറഞ്ഞു ഞാൻ നി
ങ്ങളൊട ഒരു കാൎയ്യത്തെ ചൊദിക്കാം ശാബത ദിവസങ്ങളിൽ ഗു
ണം ചെയ്യുന്നതൊ ദൊഷം ചെയ്യുന്നതൊ ജിവനെ രക്ഷിക്കുന്ന</lg><lg n="൧൦">തൊ നശിപ്പിക്കുന്നതൊ ന്യായം✱ പിന്നെ അവൻ അവരെ എ
ല്ലാവരെയും ചുറ്റും നൊക്കി ആ മനുഷ്യനൊട പറഞ്ഞു നിന്റെ
കയ്യെ നീട്ടുക അവൻ അപ്രകാരം തന്നെ ചെയ്തു അവന്റെ കൈ
മറ്റതിനെ പൊലെ സൗഖ്യമായി യഥാസ്ഥാനപ്പെടുകയും ചെയ്തു✱</lg><lg n="൧൧"> പിന്നെ അവർ ഭ്രാന്തി പൂൎണ്ണന്മാരായി യെശുവിനൊട എന്ത ചെ
യ്യെണ്ടു എന്ന തമ്മിൽ തമ്മിൽ സംസാരിച്ചു✱</lg>

<lg n="൧൨"> പിന്നെ ആ നാളുകളിൽ ഉണ്ടായത എന്തെന്നാൽ അവൻ പ്രാ
ൎത്ഥിപ്പാനായിട്ട ഒരു പൎവതത്തിലെക്ക പുറപ്പെട്ട ചെന്ന ദൈവ</lg><lg n="൧൩">പ്രാൎത്ഥനയൊടെ രാത്രികാലം കഴിച്ചു✱ എന്നാൽ പുലൎന്നപ്പൊൾ
അവൻ തന്റെ ശിഷ്യന്മാരെ അരികെ വിളിച്ച അവരിൽ പന്ത്ര
ണ്ടാളുകളെ തിരഞ്ഞെടുത്തു ആയവരെ അവൻ അപ്പൊസ്തൊലന്മാർ</lg><lg n="൧൪"> എന്ന നാമം വിളിക്കയും ചെയ്തു✱ അവൻ പത്രൊസ എന്ന കൂടി
പെർ വിളിച്ചിട്ടുള്ള ശിമൊനെയും അവന്റെ സഹൊദരനായ അ
ന്ത്രയൊസിനെയും യാക്കൊബിനെയും യൊഹന്നാനെയും ഫിലി</lg><lg n="൧൫">പ്പൊസിനെയും ബൎത്തൊലൊമായിയെയും✱ മത്തായിയെയും തൊ
മാസിനെയും അല്പായിയുടെ പുത്രനായ യാക്കൊബിനെയും സിലൊ</lg><lg n="൧൬">ത്തെസ എന്ന പറയപ്പെട്ട ശിമൊനെയും✱ യാക്കൊബിന്റെ സ
ഹൊദരനായ യെഹൂദായെയും ദ്രൊഹിയായും തിൎന്ന യെഹൂദാഇ
സ്കറിയൊത്തിനെയും✱</lg>

<lg n="൧൭"> പിന്നെ അവൻ അവരൊട കൂടി ഇറങ്ങി സമമായുളെളാരുസ്ഥ
ലത്ത നിന്നു വിശെഷിച്ച അവന്റെ ശിഷ്യന്മാരുടെ സംഘവും അ
വങ്കൽ നിന്ന കെൾപ്പാനായിട്ടും തങ്ങളുടെ വ്യാധികളിൽനിന്ന സ്വ
സ്ഥമാക്കപ്പെടുവാനായിട്ടും യെഹൂദിയായിൽ എല്ലാടത്തനിന്നും
യെറുശലമിൽനിന്നും തൂറിന്റെയും സിദൊന്റെയും സമുദ്ര തീര</lg><lg n="൧൮">ത്തിൽനിന്നും വന്നിട്ടുള്ള ബഹു ജനസംഘവും✱ മ്ലെച്ശാത്മാക്കളാൽ</lg>


C 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/169&oldid=177073" എന്ന താളിൽനിന്ന് ശേഖരിച്ചത്