താൾ:GaXXXIV1.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ ലൂക്കൊസ ൬ അ

<lg n="">രിക്കുന്നത✱</lg>

<lg n="൩൩"> എന്നാറെ അവർ അവനൊട പറഞ്ഞു എന്തിനായിട്ട യൊ
ഹന്നാന്റെയും അപ്രകാരം തന്നെ പറിശെന്മാരുടെയും ശിഷ്യ
ന്മാർ പലപ്പൊഴും ഉപൊഷിക്കയും പ്രാൎത്ഥനകളെ ചെയ്കയും നി</lg><lg n="൩൪">നക്കുള്ളവർ മാത്രം ഭക്ഷിച്ച പാനം ചെയ്കയും ചെയ്യുന്നു✱ എന്നാ
റെ അവൻ അവരൊട പറഞ്ഞു മണവാളൻ തങ്ങളൊടു കൂടെയു
ള്ളപ്പൊൾ കല്യാണ ഗൃഹത്തിലെ പൈതങ്ങളെ ഉപൊഷിപ്പിപ്പാ</lg><lg n="൩൫">ൻ നിങ്ങൾക്ക കഴിയുമൊ✱ എന്നാൽ മണവാളൻ അവരിൽനിന്ന
കൊണ്ടുപൊകപ്പെടും നാളുകൾ വരും അപ്പൊൾ അവർ ആ നാളു
കളിൽ ഉപൊഷിക്കും✱</lg>

<lg n="൩൬"> പിന്നെ അവൻ അവരൊട ഒരു ഉപമയെയും പറഞ്ഞു ഒരു
ത്തനും പുതിയ വസ്ത്ര ഖണ്ഡത്തെ പഴയ വസ്ത്രത്തിന്മെൽ ചെൎക്കു
മാറില്ല അപ്രകാരമായാൽ പുതിയത ഒരു ചീന്തലുണ്ടാക്കുന്നു പുതി
യതിൽനിന്ന എടുക്കപ്പെട്ട ഖണ്ഡം പഴയതിനൊട ചെരുന്നതുമി</lg><lg n="൩൭">ല്ല✱ ഒരുത്തനും പുതിയ വീഞ്ഞിനെ പഴയ തൊൽക്കുടങ്ങളിൽ ആ
ക്കുമാറില്ല അപ്രകാരമായാൽ പുതിയ വീഞ്ഞ തൊല്ക്കുടങ്ങളെ</lg><lg n="൩൮"> പൊളിച്ച ഒഴുകിപൊകും തൊൽക്കുടങ്ങളും നശിച്ചുപൊകും✱ പുതിയ
വീഞ്ഞ പുതിയ തൊൽക്കുടങ്ങളിൽ അത്രെ ആക്കി വെക്കപ്പെടെണ്ടു</lg><lg n="൩൯">ന്നത അപ്പൊൾ രണ്ടും രക്ഷപ്പെടുന്നു✱ വിശെഷിച്ച ഒരുത്തനും
പഴയ വീഞ്ഞിനെ പാനം ചെയ്തിട്ട ഉടനെ പുതിയതിനെ ആഗ്ര
ഹിക്കുന്നില്ല എന്തുകൊണ്ടെന്നാൽ പഴയത എറ നല്ലതാകുന്നു എ
ന്ന അവൻ പറയുന്നു✱</lg>

൬ അദ്ധ്യായം

൧ ശാബത ദിവസത്തിൽ ശിഷ്യന്മാർ കതിരുകളെ പറിച്ച സം
ഗതി.— ൧൨ ക്രിസ്തു പന്ത്രണ്ടാളുകളെ തിരഞ്ഞെടുക്കുന്നതും.
— ൧൭ വ്യാധികളെ സൗഖ്യമാക്കുന്നതും. — ൨൦ പ്രസംഗം
ചെയ്യുന്നതും

<lg n=""> പിന്നെ ഒന്നാമത്തെത കഴിഞ്ഞ രണ്ടാം ശാബത ദിവസത്തിൽ
ഉണ്ടായത എന്തെന്നാൽ അവൻ വിളഭൂമികളിൽ കൂടി പൊയി
എന്നാറെ അവന്റെ ശിഷ്യന്മാർ കതിരുകളെ പറിച്ച തങ്ങളു</lg><lg n="൨">ടെ കൈകൾകൊണ്ട തിരുമ്മി ഭക്ഷിക്കയും ചെയ്തു✱ എന്നാറെ പ
റിശെന്മാരിൽ ചിലർ അവരൊട പറഞ്ഞു ശാബത ദിവസങ്ങളിൽ</lg><lg n="൩"> ചെയ്വാൻ ന്യായമില്ലാത്തതിനെ നിങ്ങൾ ചെയ്യുന്നത എന്ത✱ യെ
ശു ഉത്തരമായിട്ട അവരൊട പറഞ്ഞു ദാവീദ തനിക്കും തന്നൊടു</lg><lg n="൪"> കൂടെയുള്ളവൎക്കും വിശന്നപ്പൊൾ എന്ത ചെയ്തു✱ എങ്ങിനെ അ
വൻ ദൈവത്തിന്റെെ ആലയത്തിലെക്ക ചെല്ലുകയും ആചാൎയ്യന്മാ
ൎക്ക മാത്രമല്ലാതെ കണ്ട ഭക്ഷിപ്പാൻ ന്യായമില്ലാതുള്ള കാഴ്ച അപ്പ
ത്തെ എടുത്ത ഭക്ഷിക്കയും തന്നൊടു കൂടെയുള്ളവൎക്കും കൊടുക്കയും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/168&oldid=177072" എന്ന താളിൽനിന്ന് ശേഖരിച്ചത്