താൾ:GaXXXIV1.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ ലൂക്കൊസ ൧ അ

<lg n="൧൫">നത്തിങ്കൽ പലരും സന്തൊഷിക്കയുംചെയ്യും✱ അതെന്തുകൊണ്ടെ
ന്നാൽ അവൻ കൎത്താവിന്റെ മുമ്പാകെ ശ്രെഷ്ഠനാകും വീഞ്ഞി
നെയും മദ്യത്തെയും പാനം ചെയ്കയുമില്ല അവൻ തന്റെ മാതാ
വിന്റെ ഗൎഭത്തിൽനിന്ന തന്ന പരിശുദ്ധാത്മാവ കൊണ്ട പരിപൂ</lg><lg n="൧൬">ൎണ്ണനാകും✱ അവൻ ഇസ്രാഎൽപുത്രന്മാരിൽ പലരെയും അവരു</lg><lg n="൧൭">ടെ ദൈവമായ കൎത്താവിങ്കലെക്ക തിരിയിക്കും✱ പിതാക്കന്മാരുടെ
ഹൃദയങ്ങളെ പൂത്രന്മാരിലെക്കും അനുസരമില്ലാത്തവരെ നീതിമാന്മാ
രുടെ ജ്ഞാനത്തിങ്കലെ തിരിയിപ്പാനും കൎത്താവിന്നായ്ക്കൊണ്ട
ഒരുങ്ങിയ ജനത്തെ ഒരുക്കുവാനും അവൻ എലിയായുടെ ആത്മാ</lg><lg n="൧൮">വിലും ശക്തിയിലും അവന്റെ മുമ്പെ നടക്കയുംചെയ്യും✱ അപ്പൊൾ
സഖറിയ ദൈവദൂതനൊട പറഞ്ഞു ഞാൻ എതുപ്രകാരം ഇതിനെ
അറിയും എന്തുകൊണ്ടെന്നാൽ ഞാൻ വൃദ്ധനായും എന്റെ ഭാൎയ്യ</lg><lg n="൧൯">വയസ്സുചെന്നവളായും ഇരിക്കുന്നു ✱ പിന്നെ ദൈവദൂതൻ ഉത്തര
മായിട്ട അവനൊട പറഞ്ഞു ദൈവത്തിന്റെ മുമ്പാകെ നില്ക്കുന്ന
ഗബ്രിയെൽ ഞാനാകുന്നു നിന്നൊട സംസാരിപ്പാനും ൟ നല്ല വ</lg><lg n="൨൦">ൎത്തമാനങ്ങളെ നിന്നൊട അറിയിപ്പാനും അയക്കപ്പെട്ടുമിരിക്കുന്നു✱
കണ്ടാലും തൽ കാലത്തിങ്കൽ നിവൃത്തിക്കപ്പെടുവാനിരിക്കുന്ന എ
ന്റെ വചനങ്ങളെ നീ വിശ്വസിക്കായ്ക കൊണ്ട ൟ കാൎയ്യങ്ങൾ സം
ഭവിക്കുന്ന നാൾ വരെ നീ ഊമയായി സംസാരിപ്പാൻ വഹിയാതെ</lg><lg n="൨൧"> ഇരിക്കും✱ എന്നാൽ ജനം സഖറിയാക്ക വെണ്ടി പാൎക്കയും അവൻ
ദൈവാലയത്തിൽ താമസിച്ചതിന്നായിട്ട ആശ്ചൎയ്യപ്പെടുകയും ചെ</lg><lg n="൨൨">യ്തു✱ പിന്നെ അവൻ പുറത്ത വന്നാറെ അവന അവരൊട സം
സാരിപ്പാൻ വഹിയാതെ ആയി അപ്പൊൾ അവൻ ദൈവാലയ
ത്തിൽ ഒരു ദൎശനത്തെ കണ്ടു എന്ന അവർ അറിഞ്ഞു അവൻ അ</lg><lg n="൨൩">വൎക്ക ആംഗ്യംകാട്ടി ഉമയായി പാൎക്കയും ചെയ്തു✱ പിന്നെ ഉണ്ടാ
യതഎന്തെന്നാൽ അവന്റെ ദൈവശുശ്രൂഷയുടെ ദിവസങ്ങൾ അ
വസാനിച്ചതിന്റെ ശെഷം അവൻ തന്റെഭവനത്തിങ്കലെക്ക ചെ</lg><lg n="൨൪">ന്നു✱ ആ ദിവസങ്ങൾ കഴിഞ്ഞശെഷം അവന്റെ ഭാൎയ്യ എലിശ</lg><lg n="൨൫">ബെത്ത ഗൎഭംധരിച്ച അഞ്ച മാസം ഒളിച്ചിരുന്ന✱ മനുഷ്യരുടെഇ
ടയിൽ എന്റെ ദുഷ്കീൎത്തിയെ നീക്കികളവാനായിട്ട എങ്കലെക്ക
നൊക്കിയ നാളുകളിൽ കൎത്താവ എന്നൊട ഇപ്രകാരം ചെയ്തിരി
ക്കുന്നു എന്ന പറഞ്ഞു✱</lg>

<lg n="൨൬">പിന്നെ ആറാം മാസത്തിങ്കൽ ഗബ്രിയെലെന്ന ദൈവദൂതൻ
ഗലിലെയായിൽ നസറെൎത്തഎന്ന പെരുള്ളൊരു നഗരത്തിങ്ക</lg><lg n="൨൭">ലെക്ക✱ ദാവീദിന്റെ കുഡുംബത്തിൽ യൊസെഫ എന്ന പെരു
ളെളാരു പുരുഷന്ന വിവാഹം പറഞ്ഞ നിശ്ചയിക്കപ്പെട്ടൊരു കന്യ
കയുടെ അടുക്കലെക്ക ദൈവത്തിങ്കൽനിന്ന അയക്കപ്പെട്ടു ആ കന്യ</lg><lg n="൨൮">കയുടെ പെർ മറിയ എന്നായിരുന്നു✱ പിന്നെ ദൈവദൂതൻ അവ
ളുടെ അടുക്കൽ പ്രവെശിച്ച പറഞ്ഞു കൃപലഭിച്ചവളെ വാഴുക കൎത്താ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/152&oldid=177056" എന്ന താളിൽനിന്ന് ശേഖരിച്ചത്