താൾ:GaXXXIV1.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬ മൎക്കൊസ ൧൫. അ.

<lg n="൨൮">യ്തു✱ അപ്പൊൾ അവൻ അതിക്രമക്കാരൊടു കൂടി എണ്ണപ്പെട്ടു എ
ന്ന പറയുന്ന വെദവാക്യം നിവൃത്തിയായി✱</lg>

<lg n="൨൯">വിശെഷിച്ച അരികെ കടന്നു പൊകുന്നവർ തങ്ങളുടെ തലക
ളെ കുലുക്കിക്കൊണ്ടും ഹാ ദൈവാലയത്തെ ഇടിച്ചു കളകയും മൂന്നു
ദിവസങ്ങളിൽ അതിനെ പണി ചെയ്കയും ചെയ്യുന്നവനായുള്ളൊ</lg><lg n="൩൦">വെ✱ നിന്നെത്തന്നെ നീ രക്ഷിക്കയും കുരിശിൽനിന്ന ഇറങ്ങുക</lg><lg n="൩൧">യും ചെയ്ക എന്ന പറഞ്ഞുകൊണ്ടും അവനെ ദുഷിച്ചു✱ അപ്രകാ
രം തന്നെ പ്രധാനാചാൎയ്യന്മാരും ഉപാദ്ധ്യായന്മാരൊടു കൂട പരി
ഹസിച്ചുകൊണ്ട തമ്മിൽ തമ്മിൽ പറഞ്ഞു അവൻ മറ്റുവരെ ര</lg><lg n="൩൨">ക്ഷിച്ചു തന്നെ താൻ രക്ഷിപ്പാൻ കഴികയില്ല✱ നാം കാണുക
യും വിശ്വസിക്കയും ചെയ്യെണ്ടുന്നതിന ഇസ്രാഎലിന്റെ രാജാവാ
യ ക്രിസ്തു ഇപ്പൊൾ കുരിശിൽനിന്ന ഇറങ്ങട്ടെ അവനൊടു കൂട കൂ
രിശിൽ തറെക്കപ്പെട്ടവരും അവനെ നിന്ദിച്ചു✱</lg>

<lg n="൩൩">പിന്നെ ആറാം മണി നെരമാപ്പൊൾ ഒമ്പതാം മണിനെര</lg><lg n="൩൪">ത്തൊളം ഭൂമിയിൽ എല്ലാടവും അന്ധകാരമുണ്ടായി✱ പിന്നെ ഒ
മ്പതാം മണി നെരത്തിങ്കൽ യെശു ഒരു മഹാ ശബ്ദത്തൊടെ
എലൊയി എലൊയി ലാമാസബക്താനി എന്ന വിളിച്ചു പറഞ്ഞു
ആയത എന്റെ ദൈവമെ എന്റെ ദൈവമെ നീ എന്നെ കൈ</lg><lg n="൩൫">വിട്ടത എന്തിന എന്ന അൎത്ഥമാകുന്നു✱ എന്നാൽ അരികെ
നിന്നിട്ടുള്ളവരിൽ ചിലർ അതിനെ കെട്ടാറെ പറഞ്ഞു കണ്ടാലും</lg><lg n="൩൬"> അവൻ എലിയായെ വിളിക്കുന്നു✱ അപ്പൊൾ ഒരുത്തൻ ഓടി
ഒരു സ്പൊംഗിന്റെ കാടികൊണ്ട നിറച്ച ഒരു കൊലിൽ കെട്ടി
അവനെ കുടിപ്പിച്ച പറഞ്ഞു ക്ഷമിപ്പിൻ എലിയ അവനെ ഇറ</lg><lg n="൩൭">ക്കുവാൻ വരുമൊ എന്ന നാം കാണണം✱ പിന്നെ യെശു ഒ</lg><lg n="൩൮">രു മഹാ ശബ്ദത്തെ ഇട്ട പ്രാണനെ വിട്ടു✱ അപ്പൊൾ ദൈവാ
ലയത്തിലെ തിരശീല മെലിൽനിന്ന കിഴൊളം രണ്ടായി ചീന്തി</lg><lg n="൩൯">പ്പൊയി✱ വിശെഷിച്ച അവൻ ഇന്നപ്രകാരം ഉറക്കെ വിളിച്ചു
പ്രാണനെ വിട്ട എന്ന അവന്റെ നെരെ അരികെ നിന്നിട്ടുള്ള
ശതാധിപൻ കണ്ടാറെ അവൻ പറഞ്ഞു ൟ മനുഷ്യൻ ദൈവ</lg><lg n="൪൦">ത്തിന്റെ പുത്രനായിരുന്നു സത്യം✱ എന്നാൽ സ്ത്രീകളും ദൂര</lg><lg n="൪൧">ത്തിങ്കൽനിന്ന നൊക്കിക്കൊണ്ടിരുന്നു✱ അവരിൽ (അവൻ ഗലി
ലെയായിലിരിക്കുമ്പൊൾ അവനെ പിന്തുടരുകയും അവനെ ശു
ശ്രൂഷിക്കയും ചെയ്തവരുമായി) മഗ്ദലെനെ മറിയയും ചെറിയ
യാക്കൊബിന്റെയും യൊസെയുടെയും മാതാവായ മറിയയും ശാ
ലൊമെയും യെറുശലമിലെക്ക അവനൊടു കൂട പൊയിട്ടുള്ള മറ്റ
അനെകം സ്ത്രീകളും ഉണ്ടായിരുന്നു✱</lg>

<lg n="൪൨">പിന്നെ സന്ധ്യയായപ്പൊൾ (ശാബത ദിവസത്തിന്ന തലനാളാ</lg><lg n="൪൩">യുള്ള പ്രാരംഭ ദിവസമായിരുന്നതുകൊണ്ട) ദൈവത്തിന്റെ
രാജ്യത്തിന്നായിട്ട താനും കാത്തുകൊണ്ടിരിക്കുന്നവനായി ബഹു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/146&oldid=177050" എന്ന താളിൽനിന്ന് ശേഖരിച്ചത്