Jump to content

താൾ:G P 1903.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിച്ചു് തെക്കേ ആഫ്രിക്കയിലെ ഇൻഡ്യക്കാരുടെ അവശതകൾ അവരുടെ മുമ്പാകെ സമൎപ്പിക്കണമെന്ന നിൎദ്ദേശമടങ്ങിയ കത്തുകൾ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിററിക്കും ഈസ്റ്റ് ഇൻഡ്യാ അസോസ്യേഷനും അയക്കുന്നു. ഈ നിവേദകസംഘത്തിന്റെ കാൎയ്യത്തിൽ എല്ലാവൎക്കും അനുഭാവമുണ്ടെങ്കിലും അതിന്റെ പ്രവൎത്തനങ്ങളെ സഹായിക്കത്തക്കവണ്ണം സമയവും ശ്രദ്ധയും ചിലവഴിക്കാൻ കഴിവുള്ളതു് നിങ്ങൾക്കാണെന്നാണു് എന്റെ വിശ്വാസം. ഈ പ്രശ്നത്തിന്റെ സകല വശങ്ങളും നിങ്ങൾക്കു് നല്ലവണ്ണം അറിയുകയും ചെയ്യാം. ഈ സുവൎണ്ണാവസരം നഷ്ടപ്പെടാൻ നാം ഇടയാക്കരുതു്. എന്റെ ആശയങ്ങളോടു് യോജിക്കുന്ന പക്ഷം നിങ്ങൾ ഈ കാൎയ്യത്തിൽ താല്പൎയ്യത്തോടുകൂടി പ്രവൎത്തിക്കുമെന്നു് ഞാൻ ആശിക്കുന്നു.

ഞാൻ മി: രമേശ് സി. ദത്തിനും എഴുതുന്നുണ്ടു്.

എന്നു് നിങ്ങളുടെ വിശ്വസ്തൻ,


എം.കെ. ഗാന്ധി.


൧൯൧൧, മാൎച്ചു്മാസം ഒന്നാം തീയതി ബ്രിട്ടനിൽ വസിച്ചിരുന്ന ഭാരതീയരുടെ ഒരു സമ്മേളനം “ലണ്ടൻ ഇൻഡ്യൻ സൊസൈററി“യുടെ ആഭിമുഖ്യത്തിൽ “വെസ്റ്റ് മിൻ‌സ്റ്റർ ഹാളി”ൽ വച്ചു കൂടി. അന്നു് ദാദാഭായി നവറോജിയുടെ അഭാവത്തിൽ ജി.പി.യാണു് ആദ്ധ്യക്ഷം വഹിച്ചതു്. ഇൻഡ്യ അന്നു്




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/89&oldid=159157" എന്ന താളിൽനിന്ന് ശേഖരിച്ചത്