ഈ പ്രസംഗപൎയ്യടനത്തിനിടയ്ക്കു് “തെക്കേ ആഫ്രിക്കയിലെ ഇൻഡ്യാക്കാരുടെ അവശതകളെ”പ്പററി ജി.പി. ആവൎത്തിച്ചാവൎത്തിച്ചു് പരാമൎശിച്ചു. അവസരം കിട്ടിയപ്പോഴെല്ലാം അവിടുത്തെ അവശസഹോദരങ്ങളുടെ നേൎക്കു് കുറച്ചുകൂടി മനുഷ്യത്വത്തോടെ പെരുമാറണമെന്നു് ബ്രിട്ടീഷ്ജനതയോടു് അദ്ദേഹം അഭ്യൎത്ഥിച്ചു. ജി.പി.യുടെ ആത്മാൎത്ഥതയിലും പ്രവൎത്തനസന്നദ്ധതയിലും ഗാന്ധിജിക്കു് വിശ്വാസം വൎദ്ധിച്ചു. പ്രമുഖരായ ഭാരതീയനേതാക്കന്മാരടങ്ങിയ ഒരു നിവേദകസംഘം അന്നു് പുത്രികാരാജ്യങ്ങളുടെ സിക്രട്ടറിയായിരുന്ന ജോസഫ് ചേംബൎലെയിനേയും തെക്കേ ആഫ്രിക്കയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണരായിരുന്ന സർ ആൽഫ്രഡ് മിൽനറേയും സന്ദൎശിക്കണമെന്നുള്ള നിൎദ്ദേശത്തെപ്പററി ഗാന്ധിജി ജി.പി.ക്കു് ഡൎബനിൽനിന്നെഴുതിയ കത്താണിതു്:
പ്രിയപ്പെട്ട മി: പിള്ളേ,
തെക്കേ ആഫ്രിക്കയിലെ അവശരായ ഭാരതീയരുടെ കാൎയ്യത്തിൽ നിങ്ങൾ കാണിക്കുന്ന ആത്മാൎത്ഥവും സജീവവുമായ താല്പൎയ്യം ഞങ്ങൾ സന്തോഷത്തോടും കൃതജ്ഞതയോടും കൂടിയാണു് വീക്ഷിക്കുന്നതു്. ഒരു നിവേദക സംഘം സർ ആൽഫ്രഡ് മിൽനറേയും, സാധിക്കുമെങ്കിൽ മി: ചേംബൎലെയിനേയും സന്ദർ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |