ഒരു ഭയങ്കര ക്ഷാമത്തിന്റെ പിടിയിൽപെട്ടു് നട്ടം തിരിയുകയായിരുന്നു. എന്തെങ്കിലും സത്വരനടപടികളെടുക്കണമെന്നുകാണിച്ചു് ഒരപേക്ഷ പ്രധാനമന്ത്രി സാലിസ്‌ബറി പ്രഭുവിനു് സമൎപ്പിക്കാനായിരുന്നു പ്രസ്തുത സമ്മേളനത്തിന്റെ ഉദ്ദേശം. ൧൯൦൧ – ൽ “ലണ്ടൻ ഇൻഡ്യൻ സൊസൈററി“യുടെ മറെറാരു സമ്മേളനത്തിനു വേണ്ട ഏൎപ്പാടുകൾ ചെയ്തപ്പോൾ അതിന്റെ പ്രവൎത്തകസമിതിയിൽ സംബന്ധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു് ദാദാഭായി നവറോജി ജി.പി.യ്ക്കു് ഇപ്രകാരം എഴുതുകയുണ്ടായി:
പ്രിയപ്പെട്ട മി: പിള്ളേ,
ലണ്ടൻ ഇൻഡ്യൻ സൊസൈറ്റി മേയ് ൨൫ -ാം തീയതി ഒരു സമ്മേളനം വിളിച്ചുകൂട്ടുവാൻ നിശ്ചയിച്ചിരിക്കുകയാണു്. വിശദമായ പരിപാടി തീരുമാനിക്കുവാൻ കൎമ്മസമിതി അടുത്ത ശനിയാഴ്ച മൂന്നുമണിക്കു് ബ്രിട്ടീഷ് കമ്മിററി ആഫീസിൽ കൂടുന്നതായിരിക്കും. നിങ്ങൾക്കു ഔപചാരികമായ ഒരു ക്ഷണം ലഭിക്കും. ചൎച്ചകളിൽ സഹായിക്കുവാൻ നിങ്ങൾ കൂടി ഉണ്ടായിരിക്കണമെന്നു് ഞാൻ ആഗ്രഹിക്കുന്നു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |