ക്കുകയാണു്. ജനങ്ങളുടെ ഇടയിൽ അതൃപ്തിയുടെയും അമൎഷത്തിന്റെയും വിത്തുകൾ അദ്ദേഹം പാകിക്കഴിഞ്ഞു. ഇവിടെ ഒരു ഇംഗ്ലീഷ് ഭരണമാണോനടക്കുന്നതെന്നു് ജനങ്ങൾ സംശയിച്ചു തുടങ്ങിയിട്ടുണ്ടു്. സ്പെയിനിലും സൈബീരിയയിലും കിരാതഭരണം നടമാടിയിരുന്ന ആ കാലത്തേക്കു് ഈ രാജ്യം ഒന്നു തിരിച്ചു പോയതാണോ എന്നു തോന്നിപ്പോകുന്നു. കിരാതത്വം എങ്ങും സ്വതന്ത്രമായി വിഹരിക്കുന്നു. അതിന്റെ ചുമതല മുഴുവനും വെൻലോക്കു് പ്രഭുവിനാണു്. നമ്മുടെ ചുററും നഷ്ടപ്പെട്ട മാനത്തോടും തകൎന്ന ഹൃദയങ്ങളോടും കഴിഞ്ഞുകൂടുന്നവർ കുറവല്ല. സാധാരണ ജീവിതാവശ്യങ്ങളിൽ നിന്നുപോലും പിടിച്ചകററപ്പെട്ടവർ ധാരാളമുണ്ടു്. തങ്ങളുടെ ഉററമിത്രങ്ങളെപ്പോലും സംരക്ഷിക്കുവാനുള്ള കഴിവു് നശിച്ചവരും വിരളമല്ല. ഈ പരിതസ്ഥിതിയിൽ ഒരു അലൗകിക ശക്തിയിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും അധികം ആരായാതെ തന്നെ ഒരു കാൎയ്യം കാണാൻ കഴിയും. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ ശക്തിയേറിയ അടിയേററു് നിസ്സഹായരായിക്കഴിയുന്ന തന്റെ സഹജീവികളുടെ നേരെ കണ്ണടച്ചു കളയാൻ മാത്രം ഹൃദയകാഠിന്യമുള്ള ഒരു വ്യക്തിയുടെ മേൽ, ദൈവശിക്ഷ അതിന്റെ മുഴുവൻ ശക്തിയോടുകൂടിയായിരിക്കും പതിക്കുന്നതു്. വെൻലോക്കു് പ്രഭു തെററുചെയ്തവരെ രക്ഷിക്കുവാൻ നിരപരാധികളെ വഞ്ചിക്കുകയാണു ചെയ്തിട്ടുള്ളതു്.”
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |