താൾ:G P 1903.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജി.പി.യുടെ തീപ്പൊരി വമിക്കുന്ന ലേഖനങ്ങൾ ഇംഗ്ലണ്ടിലെ പ്രസിദ്ധ പത്രപ്രവൎത്തകനായിരുന്ന ഹെൻ‌റി ലബൊഷ്യർ കാണുന്നതിനിടയായി. ഒരു പത്രപ്രവൎത്തകനെന്ന നിലയ്ക്കുള്ള തന്റെ പരിചയത്തിൽ ഒരു വ്യക്തിയുടെ നേരെ ഇത്ര ശക്തിയേറിയ ആക്രമണം കണ്ടിട്ടില്ലെന്നാണു് അവയെപ്പററി അദ്ദേഹം തന്റെ മാസികയായ “ട്രൂത്തിൽ” എഴുതിയിരുന്നതു്. ജനപ്രീതി അണുവളവില്ലെങ്കിലും അനിയന്ത്രിതമായ അധികാരമുള്ള ഒരു ഭരണാധികാരിയെ ഇത്ര നിൎഭയമായി വിമൎശിക്കുവാൻ തക്ക ചങ്കൂററമുള്ളവർ വളരെ കുറവാണ്.

൧൮൯൬-ൽ വെൻലോക്കു് ഉദ്യോഗമൊഴിഞ്ഞു പോയി. അദ്ദേഹം മദ്രാസിൽ നിന്നു പോകുന്നതിനു മുമ്പു് പൊതുജനങ്ങളുടെ പേരിൽ ഒരു മംഗളപത്രം കൊടുക്കണമെന്നു് ഏതാനും സുഹൃത്തുക്കളും അവസരസേവകന്മാരും അഭിപ്രായപ്പെട്ടു. ഇത്ര അസമ്മതനായ ഒരു ഭരണാധികാരിയെ പൊതുജനങ്ങൾ ബഹുമാനിക്കേണ്ടതില്ലെന്നു് ജി.പി.യും വിശ്വസിച്ചു. അക്കാരണത്താൽ മംഗളപത്രസമൎപ്പണത്തിനു് എതിരായി ശക്തിയേറിയ ഒരു പ്രചരണം തന്റെ പത്രപങ്‌ക്തികളിൽ അദ്ദേഹം ആരംഭിച്ചു. തൽഫലമായി വെൻലോക്കു് ‘യാത്രയയപ്പൊ“ന്നും കൂടാതെ തന്നെ യാത്രയാകേണ്ടതായിവന്നു.

സർ. ററി. മുത്തുസ്വാമിഅയ്യരുടെ ഒരു പ്രതിമ മദ്രാസ് ഹൈക്കോൎട്ടിൽ സ്ഥാപിക്കണമെന്നു് ഒരു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/43&oldid=159107" എന്ന താളിൽനിന്ന് ശേഖരിച്ചത്