Jump to content

താൾ:G P 1903.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജീവിതം ഇന്നത്തേതിൽ നിന്നു് തുലോം വിഭിന്നമായിരുന്നു. ലോകം ഇത്രമാത്രം പുരോഗമിച്ചിരുന്നില്ല. ഇന്നു നാം നേടിക്കഴിഞ്ഞതിന്റെയും നാളെ നാം നേടാൻ പോകുന്നതിന്റെയും അടിക്കല്ലിട്ട മഹാവ്യക്തികളിലൊരാളെന്ന നിലയ്ക്കു് അദ്ദേഹത്തോടുള്ള നമ്മുടെ കടപ്പാടു് നിസ്സീമമാണു്.“

ജി.പി.യുടെ പത്രപ്രവൎത്തനചരിത്രം ഉജ്ജ്വലവും സംഭവബഹുലവുമായിരുന്നു. അദ്ദേഹത്തിന്റെ ആധിപത്യകാലത്തു് “മദ്രാസ് സ്റ്റാൎഡാൎഡിൽ” പ്രതിപാദിക്കപ്പെട്ട സംഭവങ്ങൾ പലതും വലിയ കോളിളക്കത്തിനു കാരണമായിട്ടുണ്ടു്. അന്നത്തെ മദിരാശി ഗവൎണ്ണർ അശക്തനും അഗണ്യനുമായ വെൻ‌ലോക്കു് പ്രഭുവായിരുന്നു. “വിഡ്‌ഢിത്തങ്ങളുടെ പഞ്ചവത്സരവാഴ്ച” എന്നാണു് അദ്ദേഹത്തിന്റെ ഭരണകാലത്തെപ്പററി ജി.പി. പറഞ്ഞിരുന്നതു്. അന്നത്തെ ഉദ്യോഗസ്ഥലോകത്തിന്റെ അഹങ്കാ‍രത്തെയും അഴിമതിയെയും പററി എത്ര സുശക്തമായ ഭാഷയിൽ എഴുതിയാലും അദ്ദേഹത്തിനു് അലംഭാവം വന്നിരുന്നില്ല:

“പൗരാണിക കാലങ്ങളിൽ നന്മയ്ക്കുവേണ്ടി രക്തസാക്ഷികളാകേണ്ടിവന്നിട്ടുള്ളവരുടെമേൽ വന്യമൃഗങ്ങളെ അഴിച്ചുവിട്ടിരുന്നുവത്രേ! ഇന്നു് വെൻലോക്കു് പ്രഭു നമ്മുടെ ഇടയ്ക്കു് നരഭോജികളെ തുറന്നുവിട്ടിരിക്കുന്നു! അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കാണിക്കേണ്ടിടത്തു് അദ്ദേഹം ദയനീയമാംവിധം പരാജയപ്പെട്ടിരി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/41&oldid=159105" എന്ന താളിൽനിന്ന് ശേഖരിച്ചത്