താൾ:G P 1903.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു ഭയങ്കരമൂൎത്തിയായിരുന്നു. "ക്രിക്കററ്രാജ"നെന്നു് പ്രസിദ്ധനായ രഞ്ജിററ്‌സിങ്‌ജി ൧൮൯൮ - ൽ മദിരാശി സന്ദൎശിച്ചപ്പോൾ അദ്ദേഹത്തിന്റെ ബഹുമാനാൎത്ഥം ജി.പി. നടത്തിയ ഒരു വിരുന്നു സൽക്കാരത്തിൽ പ്രസംഗിച്ചുകൊണ്ടു്, ഏൎഡ് ലിനോൎട്ടൻ പറഞ്ഞ വാക്കുകൾ അന്നു് ജി.പി.ക്കു് മദിരാശിയിലുണ്ടായിരുന്ന നിലയും വിലയും തെളിച്ചുകാണിക്കുന്നതാണു്:

"പലതരത്തിലും മി. പരമേശ്വരൻപിള്ള നമുക്കെല്ലാവൎക്കും സുപരിചിതനാണു്. ഒരു പ്രസംഗകനെന്ന നിലയ്ക്കു് അദ്ദേഹം അദ്വിതീയനാണു്. അദ്ദേഹത്തിന്റെ തൂലികയുടെ ശക്തി അനല്പമാണു്. പൊതുജനതാല്പൎയ്യങ്ങൾക്കു വേണ്ടി അചഞ്ചലനായി പോരാടുന്ന അദ്ദേഹം സത്യത്തിന്റെയും ന്യായത്തിന്റെയും കക്ഷിപിടിച്ചുകൊണ്ടു് അശക്തന്റെയും അവശന്റെയും സംരക്ഷകനായിട്ടാണു് കാണപ്പെട്ടിട്ടുള്ളതു്".

നാല്പത്തഞ്ചുകൊല്ലങ്ങൾക്കു ശേഷം തിരുവനന്തപുരത്തെ ഒരു സദസ്സിനെ അഭിസംബോധനചെയ്തുകൊണ്ടു് ഡാ: സി. ആർ. റെഡ്ഡി പറഞ്ഞതു് ഇപ്രകാരമായിരുന്നു:

"ഞാൻ ഒരു വിദ്യാൎത്ഥിയായിരുന്നപ്പോൾ മദിരാശിയിലെ യുവലോകം സ്നേഹസമ്മിശ്രമായ ബഹുമാനത്തോടുകൂടി ആദരിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു പരേതനായ ജി. പരമേശ്വരൻപിള്ള. അന്നു് പൊതു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/40&oldid=159104" എന്ന താളിൽനിന്ന് ശേഖരിച്ചത്